ഓഹരി വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാര ഇടപാടുകള്‍ കുറയുകയും അത് ലിക്വിഡിറ്റിയെ ബാധിക്കുകയും ചെയ്യാം. ഈ സാഹചര്യത്തിലാണ് ഓഹരി വിഭജനത്തെ കുറിച്ച് കമ്പനികള്‍ ആലോചിക്കുന്നത്.
ഇങ്ങനെ ഓഹരി വിഭജിക്കുമ്പോള്‍ ചെറുകിട നിക്ഷേപകരില്‍ താല്പര്യം വര്‍ധിക്കുകയും ഇടപാടുകള്‍ വര്‍ധിക്കുകയും ചെയ്യുന്നു. അങ്ങനെ വരുമ്പോള്‍ വിപണി മൂല്യത്തില്‍ താല്‍ക്കാലികമായി നിക്ഷേപകന് ചെറിയ ലാഭം നേടാനാകും. കഴിഞ്ഞ ദിവസം ഓഹരി വിഭജനത്തിനുള്ള നടപടികള്‍ പ്രഖ്യാപിച്ച മള്‍ട്ടിബാഗര്‍ ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
അക്ഷിത കോട്ടണ്‍
പരുത്തി ചെടിയില്‍ നിന്നും നാര് കടഞ്ഞെടുക്കുകയും പരുത്തിയുടെ വിത്തിനങ്ങളുടെ ഉത്പാദനത്തിലും വ്യാപാരത്തിലും ശ്രദ്ധയൂന്നീയിരിക്കുന്ന ചെറുകിട കമ്പനിയാണ് അക്ഷിത കോട്ടണ്‍ ലിമിറ്റഡ്. 2007-ല്‍ പരുത്തിക്കുരു എണ്ണ സംസ്കരണത്തിലൂടെയായിരുന്നു കമ്പനിയുടെ ആരംഭം. പരുത്തി കൃഷിയുടെ ഈറ്റില്ലമായ ഗുജറാത്തിലെ മഹേസന ജില്ലയിലാണ് കമ്പനിയുടെ ഉത്പാദനകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഗുജറാത്തിന് പുറമേ രാജസ്ഥാന്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്.
വിദേശ നിക്ഷേപം
അക്ഷിത കോട്ടണ്‍ കമ്പനിയുടെ ആകെ ഓഹരികളില്‍ 72.37 ശതമാനവും പ്രമോട്ടറിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 10.02 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. കഴിഞ്ഞ 3 പാദങ്ങളിലും വിദേശ നിക്ഷേപകര്‍ അക്ഷിത കോട്ടണ്‍ (BSE: 542285, NSE : AXITA) കമ്പനിയിലെ ഓഹരി വിഹിതം ക്രമാനുഗതമായി വര്‍ധിപ്പിക്കുകയാണ്. ഇക്കഴിഞ്ഞ ജൂണ്‍ പാദത്തിനിടെ മാത്രം 3.98 ശതമാനം ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയത്.
ഓഹരി വിശദാംശം
അതേസമയം അക്ഷിത കോട്ടണ്‍ കമ്പനിക്ക് കടബാധ്യതയില്ലെന്നാണ് വാല്യൂ റിസര്‍ച്ചില്‍ നിന്നുള്ള രേഖകള്‍ സൂചിപ്പിക്കുന്നത്. ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.15 ശതമാനമാണ്. അക്ഷിത കോട്ടണിന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 29.69 രൂപ നിരക്കിലും പിഇ അനുപാതം 38 മടങ്ങിലുമാണുള്ളത്. കമ്പനിയുടെ നിലവിലെ വിപണി മൂല്യം 647 കോടിയാണ്. ഒരു വര്‍ഷ കാലയളവില്‍ ഈ സ്മോള്‍ കാപ് ഓഹരിയുടെ ഉയര്‍ന്ന വില 347 രൂപയും താഴ്ന്ന വില 41 രൂപയുമാണ്.
ഓഹരി വിഭജനം
ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലായിരുന്നു അക്ഷിത കോട്ടണിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഓഹരി വിഭജിക്കാന്‍ തീരുമാനിച്ചത്. ഇതുപ്രകാരം 10 രൂപ മുഖവിലയുള്ള 1 ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കും. കഴിഞ്ഞ ദിവസം സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചതു പ്രകാരം ഓഹരി വിഭജനത്തിനുള്ള റെക്കോഡ് തീയതി ഒക്ടോബര്‍ 21 ആയിരിക്കും. അതേസമയം ഇന്നു 10 ശതമാനം കുതിച്ചുയര്‍ന്ന് 333.90 രൂപയിലായിരുന്നു അക്ഷിത കോട്ടണ്‍ ഓഹരിയുടെ ക്ലോസിങ്.
സാമ്പത്തികം
പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ അക്ഷിത കോട്ടണിന്റെ സാമ്പത്തിക സ്ഥിതി ശരാശരി (Piotroski Score: 6) നിലവാരത്തിലാണുള്ളത്. കഴിഞ്ഞ 3 വര്‍ഷങ്ങളിലായി കമ്പനിയുടെ വരുമാനം 57.2 ശതമാനവും പ്രവര്‍ത്തന ലാഭം 70.4 ശതമാനവും അറ്റാദായം 216 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ അക്ഷിത കോട്ടണ്‍ നേടിയ വരുമാനം 204 കോടിയും ലാഭം 4 കോടിയുമാണ്.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കയ്യിലുള്ള ആകെ ഓഹരികളുടെ എണ്ണം വിഭജനത്തിലൂടെ വര്‍ധിക്കുന്നതു കൊണ്ട് പിന്നീട് കമ്പനിയില്‍ നിന്നും ലഭിച്ചേക്കാവുന്ന ലാഭവിഹിതത്തിലും (Dividend) വര്‍ധനയുണ്ടാകുമോയെന്ന് ചിന്തിക്കുകയാണെങ്കില്‍ ഇല്ല എന്നാണ് ഉത്തരം. കാരണം, ഓഹരിയുടെ മുഖവിലയുടെ (Face Value) അടിസ്ഥാനത്തിലാണ് ലാഭവിഹിതം കമ്പനികള്‍ പ്രഖ്യാപിക്കുന്നത്. അതിനാല്‍ വിഭജനം കാരണം ഓഹരിയുടെ മുഖവിലയും കുറയുന്നതിനാല്‍ ലാഭവിഹിതത്തില്‍ വര്‍ധനവ് ഉണ്ടാകുകയില്ല.
ചുരുക്കത്തില്‍ കമ്പനിയുടെ മൊത്തം വിപണി മൂല്യത്തില്‍ (Market Capitalisation) മാറ്റം വരുന്നില്ല. എന്നാല്‍, ആകെ ഓഹരികളുടെ എണ്ണം മാത്രം വര്‍ധിക്കുകയും ചെയ്യും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications