മൂന്ന് മാസത്തിനിടെ ഡീസലിന് വില കുറഞ്ഞു; പെട്രോളിന് കൂടിയപ്പോഴും ഡീസലിന് വില കുറഞ്ഞതെങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കഴിഞ്ഞ മൂന്ന് മാസമായി പെട്രോള്‍- ഡീസല്‍ വില കുതിച്ചുയരുകയാണ് രാജ്യത്ത്. പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നിട്ട് ദിവസങ്ങളായി. ഡീസല്‍ വിലയും പലയിടത്തും 100 നോട് അടുക്കുകയാണ്.

 

അതിനിടയില്‍ ആണ് ഡീസലിന്റെ വിലയില്‍ നേരിയ കുറവ് വരുത്തിയത്. മൂന്ന് മാസത്തിനിടെ ആദ്യമായാണ് ഡീസല്‍ വില കുറച്ചിരിക്കുന്നത്. ലിറ്ററിന് 16 പൈസയാണ് ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ കുറച്ചിരിക്കുന്നത്. പരിശോധിക്കാം...

തിരഞ്ഞെടുപ്പ് ഫലം വന്നതോടെ

തിരഞ്ഞെടുപ്പ് ഫലം വന്നതോടെ

അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കാലത്തായിരുന്നു രാജ്യത്ത് പെട്രോള്‍- ഡീസല്‍ വില മാറ്റമില്ലാതെ തുടര്‍ന്നത്. മെയ് 2 ന് ഈ സംസ്ഥാനങ്ങളിലെ ഫലം പ്രഖ്യാപിക്കപ്പെട്ടു. അതിന് അടുത്ത ദിവസം മുതല്‍ ഇന്ധന വില കൂട്ടാനും തുടങ്ങി.

എത്രാമത്തെ തവണ

എത്രാമത്തെ തവണ

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം 39-ാം തവണയാണ് ഇപ്പോള്‍ പെട്രോള്‍ വില കൂട്ടിയിരിക്കുന്നത്. ഡീസലിന്റെ കാര്യവും ഏറെക്കുറേ അങ്ങനെയൊക്കെ തന്നെയാണ്. ചില ദിവസങ്ങളില്‍ മാത്രമാണ് ഡീസല്‍ വില കൂട്ടാതിരുന്നിട്ടുള്ളത്. എന്തായാലും ഇക്കാലയളവില്‍ ഡീസല്‍ വില കുറയ്ക്കപ്പെടുന്ന ആദ്യമാണ്.

ഡീസല്‍ നിര്‍ണായകം

ഡീസല്‍ നിര്‍ണായകം

പെട്രോള്‍ വില ഉയരുന്നത് ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യമാണ്. എന്നാല്‍ അതിലേറെ നിത്യജീവിതത്തെ ബാധിക്കുക ഡീസല്‍ വില വര്‍ദ്ധനയാണ്. ചരക്കുഗതാഗതം പൂര്‍ണമായും ഡീസലിനെ ആശ്രയിച്ചാണ്. അതുകൊണ്ട് തന്നെ ഡീസല്‍ വില വര്‍ദ്ധന നിത്യാപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും വഴിവയ്ക്കും. താത്കാലിക ആശ്വാസം മാത്രമാണ് ഇപ്പോള്‍ ഡീസലിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.

ആഗോള വിപണി

ആഗോള വിപണി

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ പ്രതിഫലനമാണ് ഇന്ത്യയിലേയും പ്രതിദിന വര്‍ദ്ധന. എണ്ണ ഉത്പാദനത്തില്‍ സൗദിയും യുഎഇയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടാത്തതും ഇപ്പോഴത്തെ അന്താരാഷ്ട്ര വിലയെ ബാധിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

വില കുറയും

വില കുറയും

ആഗോള വിപണിയില്‍ അധികം വൈകാതെ അസംസകൃത എണ്ണവില കുറയാന്‍ ആണ് സാധ്യത. കാരണം, ഇറാനില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ എത്തും. മാത്രമല്ല, ഇപ്പോഴത്തെ വില വര്‍ദ്ധനയ്ക്ക് കാരണം ഉത്പാദനം കുറച്ചു എന്നത് മാത്രമാണ്, അല്ലാതെ വിതരണത്തിലെ തടസ്സങ്ങളല്ല എന്നാണ് വിലയിരുത്തല്‍.

ഇന്ത്യയില്‍ എന്താകും

ഇന്ത്യയില്‍ എന്താകും

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞാലും അത് ഇന്ത്യയില്‍ ഇനി പ്രതിഫലിക്കാനിടയില്ല. കാരണം, ഒന്നാം കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞപ്പോഴും ഇന്ത്യയിലെ വില കുറയ്ക്കാന്‍ സര്‍ക്കാരോ എണ്ണ കമ്പനികളോ തയ്യാറായിരുന്നില്ല. ആ ഒരു നിലപാടില്‍ തന്നെ സര്‍ക്കാര്‍ തുടരാന്‍ ആണ് സാധ്യത.

നികുതിയാണ് ചതി!

നികുതിയാണ് ചതി!

ഇന്ത്യയില്‍ പെട്രോള്‍- ഡീസല്‍ വില ഇത്രയധികം ഉയര്‍ന്നതാകാന്‍ കാരണം രാജ്യത്തെ നികുതികളാണ്. കേന്ദ്ര തീരുവകളും സംസ്ഥാന നികുതികളും ഇപ്പോള്‍ പെട്രോളിന്റേയും ഡീസലിന്റേയും അടിസ്ഥാന വിലയേക്കാള്‍ കൂടുതലാണ് എന്നതും ഞെട്ടിപ്പിക്കുന്നതാണ്. ഡീസലിന് കൂടി ലിറ്ററിന് 100 രൂപ കടന്നാല്‍ രാജ്യത്ത് ജനജീവിതം കുടുതല്‍ ദുസ്സഹമാവുകയും ചെയ്യും.

English summary

Diesel price cuts first time in last three months! Crude oil price in increasing in international market

Diesel price cuts first time in last three months! Crude oil price in increasing in international market
Story first published: Monday, July 12, 2021, 16:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X