പിഎം കെയേഴ്സ് ഫണ്ടിലേക്കുള്ള (പ്രൈം മിനിസ്റ്റേഴ്സ് സിറ്റസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റ്വേഷന്‍സ് ഫണ്ട്) സംഭാവനകള്‍ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി (സിഎസ്ആര്‍) ചെലവുകളായിരിക്കുമെന്നും, എന്നാല്‍, മുഖ്യമന്ത്രിമാരുടെ അല്ലെങ്കില്‍ സംസ്ഥാനങ്ങളുടെ ദുരിതാശ്വാസ ഫണ്ടുകളിലേക്കുള്ള സംഭാവനകള്‍ സിഎസ്ആര്‍ ചെലവായി കണക്കാക്കില്ലെന്നും കോര്‍പ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം വെള്ളിയാഴ്ച വ്യക്തമാക്കി. കമ്പനീസ് ആക്റ്റ്, 2013-ലെ ഷെഡ്യൂള്‍ VII -ല്‍ 'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് അല്ലെങ്കില്‍ കൊവിഡ് 19-നുള്ള സംസ്ഥാന ദുരിതാശ്വാസ നിധി' എന്നിവ ഉള്‍പ്പെടുത്തിയിട്ടില്ല.
അതിനാല്‍, ഇത്തരം ഫണ്ടുകളിലേക്കുള്ള ഏതെങ്കിലും സംഭാവന അനുവദനീയമായ സിഎസ്ആര്‍ ചെലവായി യോഗ്യത നേടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. കമ്പനീസ് ആക്ട് അനുസരിച്ച്, കുറഞ്ഞത് 500 കോടി രൂപയുടെ ആസ്തി അല്ലെങ്കില്‍ 1,000 കോടി രൂപയുടെ ലാഭമുള്ള കമ്പനികള്‍ അവരുടെ അറ്റാദായത്തിന്റെ രണ്ട് ശതമാനമെങ്കിലും സിഎസ്ആറിനായി ചെലവഴിക്കാന്‍ നിര്‍ബന്ധിതരാണ്. മാത്രമല്ല, പിഎം കെയേഴ്സ് ഫണ്ടിലേക്ക് നല്കുന്ന സംഭാവനകള്‍ 1961 -ലെ ആദായനികുതി നിയമപ്രകാരം 80ജി ഇളവിന് അര്‍ഹമാണ്.അതായത് ഈ സംഭാവനകള്‍ നികുതിരഹിതമാണ്.
കൊവിഡ് 19-നെ നേരിടാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് നല്കിയ സംഭാവന സിഎസ്ആര്‍ ചെലവിന് യോഗ്യമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് ബദലായി പിഎം കെയേഴ്സ് ഫണ്ടിന് സംഭാവനകള്‍ ലഭിക്കണമോ എന്നതിനെ കുറിച്ച് ചര്‍ച്ച നടക്കുന്നതിനിടയിലാണ് മന്ത്രാലയത്തില്‍ നിന്ന് മേല്‍പ്പറഞ്ഞ വ്യക്തത ലഭിക്കുന്നത്. പിഎം കെയേഴ്സ് ഫണ്ടില്‍ നിന്നുള്ള സംഭാവനകള്‍ എവിടെയാണ് ഉപയോഗിച്ചതെന്നോ ഇവ ഓഡിറ്റ് ചെയ്തിട്ടില്ലെങ്കിലോ ഫണ്ടുകളുടെ അക്കൗണ്ടുകള്‍ നല്‍കുമോ എന്നതിനെ കുറിച്ചും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.
ഇക്കഴിഞ്ഞ മാര്‍ച്ച് 28 -ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പിഎം കെയ്ഴ്സ് ഫണ്ട് സൃഷ്ടിടച്ചത്. കൊവിഡ് 19 മഹാമാരിക്കെതിരായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വ്യക്തികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും ഇതിലേക്ക് സംഭാവനകള്‍ നല്കാന് സാധിക്കും. ദുരിതാശ്വാസ നടപടികള്‍ മിക്കതും നടപ്പാക്കുന്നത് സംസ്ഥാന സര്‍ക്കാരുകളായതിനാല്‍ പണം അവരിലേക്കാണ് പോകേണ്ടതെന്നാണ് കേരള ധനമന്ത്രി തോമസ് ഐസക്കിനെ പോലുള്ള നിരവധി സംസ്ഥാനതല മന്ത്രിമാര്‍ അഭിപ്രായപ്പെടുന്നത്.
പിഎം കെയേഴ്സ് ഫണ്ടിന്റെ സുതാര്യതയെയും ഉത്തരവാദിത്തത്തെയും കുറിച്ച് ഇതിനകം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഫണ്ട് സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് കോണ്‍ഗ്രസ് ഉള്‍പ്പടയുള്ളവര്‍ ചോദ്യം ചെയ്യുകയും ഇതിനകം 3,800 കോടി രൂപ ബാലന്‍സുള്ള പിഎംഎന്‍ആര്‍എഫുമായി ലയിപ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പിഎം കെയേഴ്സ് ഫണ്ടിലേക്ക് വിവിധ കമ്പനികള്‍, സെലിബ്രിറ്റികള്‍, വ്യക്തികള്‍ എന്നവരില്‍ നിന്ന് വന്‍ സംഭാവനകളാണ് ലഭിച്ചത്.
രാജ്യത്തെ മുന്‍നിര ബിസിജനസ് കമ്പനികളില്‍ പലരും വലിയ തുക സംഭാവന നല്‍കിയിട്ടുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 500 കോടി രൂപ, എസ്ബിഐയും ജീവനക്കാരും ചേര്‍ന്ന് 100 കോടി രൂപ, എന്‍ആര്‍ഐ ശതകോടീശ്വരന്‍ ലക്ഷ്മി മിത്തല്‍ 100 കോടി രൂപ എന്നിങ്ങനെ സംഭാവന ചെയ്തു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
