ഒരു വ്യക്തിയുടെ വിരമിക്കലിനു ശേഷമുള്ള സാമ്പത്തിക ചെലവുകളും ആവശ്യങ്ങളും നിറവേറ്റുന്നതിന് റിട്ടയർമെന്റ് ഫണ്ടുകൾ ആവശ്യമാണ്. ഒരു ജോലി ആരംഭിക്കുമ്പോൾ തന്നെ റിട്ടയർമെന്റ് ഫണ്ടുകൾക്കായി സേവിംഗ് ആരംഭിക്കുന്നതാണ് ഏറ്റവും ഉചിതം. ഇത്തരത്തിൽ നിക്ഷേപം ആരംഭിച്ചാൽ വ്യക്തി വിരമിക്കുമ്പോൾ, അയാൾക്ക് ഒരു റിട്ടയർമെന്റ് ഫണ്ടായി നല്ലൊരു തുക ലാഭിക്കാം. നിരവധി നിക്ഷേപ പദ്ധതികൾ വിപണിയിൽ ഉണ്ട്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), വൊളണ്ടറി പ്രൊവിഡന്റ് ഫണ്ട് (വിപിഎഫ്) എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടവ.
നിക്ഷേപ പദ്ധതികൾ
ഈ സ്കീമുകളിൽ ഭൂരിഭാഗവും ദീർഘകാല നിക്ഷേപ പദ്ധതികളാണ്. മാത്രമല്ല ഇവ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നു. ഈ നിക്ഷേപ പദ്ധതികളിലൊന്ന് തിരഞ്ഞെടുക്കുമ്പോൾ ഏതൊരു ഉപഭോക്താവിനും ഈ സ്കീമുകളെക്കുറിച്ച് ആഴത്തിൽ അറിയേണ്ടത് ആവശ്യമാണ്. വ്യത്യസ്ത വിരമിക്കൽ പദ്ധതികളെക്കുറിച്ചറിയാം.
ഇപിഎഫ് (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്)
ഇരുപതിലധികം ജീവനക്കാരുള്ള ഓരോ കമ്പനിയും ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടിലേക്ക് സംഭാവന നൽകേണ്ടതുണ്ട്. ഒരു ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെയും ഡിഎയുടെയും 12 ശതമാനം ജീവനക്കാരുടെ പിഎഫ് അക്കൗണ്ടിൽ ജീവനക്കാരനും അതേ തുക കമ്പനിയും നിക്ഷേപിക്കുന്നു. റിട്ടയർമെന്റിനുശേഷം ജീവനക്കാർക്ക് നൽകുന്ന പെൻഷൻ ഫണ്ടുകളും ഇപിഎഫിൽ ഉൾപ്പെടുന്നു. ചില സാഹചര്യങ്ങളിൽ, നിക്ഷേപകർക്ക് അവരുടെ ഇപിഎഫ് അക്കൗണ്ടിൽ നിന്ന് കാലാവധി പൂർത്തിയാകുന്നതിനുമുമ്പ് പണം പിൻവലിക്കാനാകും.
വിപിഎഫ് (വോളണ്ടറി പ്രൊവിഡന്റ് ഫണ്ട്)
ഇപിഎഫിന്റെ ഒരു വിപുലീകരണമാണ് വിപിഎഫ്. നിക്ഷേപകർക്ക് ഇപിഎഫ് അക്കൌണ്ട് ഉള്ളപ്പോൾ മാത്രമേ വിപിഎഫിൽ നിക്ഷേപം നടത്താനാകും. ജീവനക്കാരൻ തന്റെ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനത്തിൽ കൂടുതൽ പിഎഫ് ഫണ്ടിൽ നിക്ഷേപിക്കുകയാണെങ്കിൽ, അതിനെ വിപിഎഫ് അല്ലെങ്കിൽ വൊളണ്ടറി പ്രൊവിഡന്റ് ഫണ്ട് എന്ന് വിളിക്കുന്നു. ശമ്പളം ലഭിക്കുന്ന ഏതൊരു ജീവനക്കാരനും തന്റെ അടിസ്ഥാന ശമ്പളവും ഡിഎയും 100 ശതമാനം വരെ വിപിഎഫിൽ നിക്ഷേപിക്കാം. ഈ സ്കീമിന് കീഴിൽ, ഒരു നിക്ഷേപകന് ഇപിഎഫിലേക്കുള്ള സംഭാവന വർദ്ധിപ്പിക്കാനും ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ വരുമാനം നേടാനും കഴിയും.
പിപിഎഫ് (പബ്ലിക് പ്രൊവിഡന്റ് ഫണ്ട്)
റിട്ടയർമെന്റ് ഫണ്ട് സൃഷ്ടിക്കുന്നതിനുള്ള നല്ലൊരു നിക്ഷേപ ഓപ്ഷനാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). സർക്കാർ പിന്തുണയുള്ള സമ്പാദ്യ പദ്ധതിയാണ് പിപിഎഫ്. ഈ സ്കീമിൽ, മെച്യൂരിറ്റി തുകയും പലിശ വരുമാനവും നികുതി രഹിതമാണ്. ഈ പദ്ധതിയിൽ നിക്ഷേപിക്കുന്നതിലൂടെ ഒരു നിക്ഷേപകന് പ്രതിവർഷം 1.5 ലക്ഷം രൂപ ആദായനികുതി ലാഭിക്കാൻ കഴിയും. 15 വർഷത്തെ ലോക്ക്-ഇൻ കാലയളവിലാണ് ഈ സ്കീം വരുന്നത്. അപകടസാധ്യതയില്ലാത്ത നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കും എൻപിഎസ് അല്ലെങ്കിൽ വിപിഎഫ് പോലുള്ള ദീർഘകാല നിക്ഷേപ ഓപ്ഷൻ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കാത്തവർക്കും പിപിഎഫിൽ നിക്ഷേപം നടത്താം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
