ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരി വില്‍പ്പനയിലൂടെ 162 കോടി സമാഹരിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ചെറുകിട ധനകാര്യ വായ്പക്കാരായ ഇസഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരി മുന്‍ഗണനാ വില്‍പ്പനയിലൂടെ 162 കോടി രൂപ സമാഹരിച്ചു. നിലവിലുള്ള ചില നിക്ഷേപകരടക്കം യോഗ്യരായ എച്ച്എന്‍ഐ നിക്ഷേപകര്‍ക്ക് വേണടി ആകെ 2.18 കോടി രൂപയുടെ ഓഹരികളാണ് നീക്കിവച്ചിരിക്കുന്നത്. 75 രൂപയായിരുന്നു പ്രതി ഓഹരി വില. 2020 സെപ്റ്റംബര്‍ 30ലെ ബുക്ക് വാല്യൂ അനുസരിച്ച് പ്രീ ഇഷ്യു ഓഹരി വില 2.64 മടങ്ങും പോസ്റ്റ് ഇഷ്യു 2.45 മടങ്ങുമായിരുന്നു.

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരി വില്‍പ്പനയിലൂടെ 162 കോടി സമാഹരിച്ചു

ബാങ്ക് അധിക മൂലധനം സമാഹരിച്ചതോടെ മൂലധന പര്യാപ്തത 250 ബേസിസ് പോയിന്റുകള്‍ ഉയര്‍ന്നു. ഇതോടെ 2022ല്‍ ലക്ഷ്യമിട്ട വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം നടത്താന്‍ തീരുമാനിച്ച പ്രഥമ ഓഹരി വില്‍പ്പന ഇപ്പോഴത്തെ ആശ്വാസകരമായ മൂലധന നിലയും വിപണി സാഹചര്യവും കണക്കിലെടുത്ത് മാറ്റിവയ്ക്കാനും തീരുമാനിച്ചതായി ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് പറഞ്ഞു.

കൊവിഡ് സൃഷ്ടിച്ച വെല്ലുവിളിക്കിടയിലും മികച്ച വളര്‍ച്ച നേടിയെടക്കാന്‍ ബാങ്കിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത ബിസ്‌നസില്‍ 25.86 ശതമാനം വളര്‍ച്ചയാണ് ബാങ്ക് രേഖപ്പെടുത്തിയത്. ഈ മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം മൊത്ത നിക്ഷേപം, 28.04 ശതമാനം വര്‍ദ്ധിച്ച് 9000 കോടി രൂപയില്‍ എത്തിയിരുന്നു. വായ്പകള്‍ 23.61 ശതമാനം വര്‍ദ്ധിച്ച് 8417 കോടി രൂപയില്‍ എത്തി. ഇതിനിടെ, മൊത്തം ബിസിനസ്സ് 17,412 കോടി രൂപ കടന്നു. മുന്‍വര്‍ഷം ഇത് 13,835 കോടി രൂപയായിരുന്നു.

Read more about: esaf share sale bank
English summary

ESAF Small Finance Bank raised Rs 162 crore through share sale

ESAF Small Finance Bank raised Rs 162 crore through share sale
Story first published: Monday, April 19, 2021, 19:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X