ദില്ലി; രാജ്യത്ത് 2020 ന്റെ അവസാന പാദത്തിൽ ഇ കൊമേഴ്സ് വ്യാപാരം കുതിച്ച് ഉർന്നതായി റിപ്പോർട്ട്. 36 ശതമാനം വർധനവാണ് വ്യാപാരത്തിൽ ഉണ്ടായിരിക്കുന്നത്. വാര്‍ഷിക വളര്‍ച്ച 30 ശതമാനമാണ്. അതേസമയം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2020 ലെ ശരാശരി ഓർഡറുകൾ 5 ശതമാനം കുറഞ്ഞുവെന്നാണ് ഇ-കൊമേഴ്സ് കേന്ദ്രീകരിച്ചുള്ള സപ്ലൈ ചെയിന്‍ സാസ് (സോഫ്റ്റ്വെയര് ആസ്എ സര്‍വീസ്) ടെക്നോളജി പ്ലാറ്റ്ഫോമായ യൂണികോമേഴ്സും ആഗോള മാനേജ്മെന്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനം കെര്നിയും ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പേഴ്സണൽ കെയർ, ബ്യൂട്ടി ആൻഡ് വെൽനസ് (പിസിബി, ഡബ്ല്യു), എഫ്എംസിജി, വിഭാഗമാണ് ഏറ്റവും വലിയ ഗുണഭോക്താക്കളെന്ന് റിപ്പോർട്ടിൽ പറയുന്നു.കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് നാലാം പാദത്തിൽ 94 ശതമാനം വളർച്ച നേടി.ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ വിൽപനയിൽ 12 ശതമാനം വളർച്ചയാണ് ഉണ്ടായത്. ഫാഷൻ ഉത്പന്നങ്ങളുടെ വിൽപനയാണ് ഏറ്റവും കൂടുതൽ ഉണഅടായത്. 37 ശതാനമാണ് വളർച്ച. അതേസമയം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശരാശരി വളർച്ച 7 ശതമാനം കുറഞ്ഞു.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലാണ് ഉപഭോക്താക്കൾ കൂടുതലായി ഓൺലൈൻ വിപണിയെ ആശ്രയിച്ച് തുടങ്ങിയത്. ടയർ 2, ടയർ 3 നഗരങ്ങൾ ഓൺലൈൻ വിൽപ്പനയിൽ 90 ശതമാനം വർദ്ധനയുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.റീട്ടെയ്ൽ വ്യവസായത്തിന്റെ കരുത്തായി ഇ കൊമേഴ്സ് വ്യവസായം ഉയർന്നുവരികയാണെന്നും ചെറുകിട -വൻകിട മേഖലയിലെ വമ്പൻമാർ ഇ കൊമേഴ്സിന്റെ സാധ്യകൾ തിരച്ചറിഞ്ഞിട്ടുണ്ടെന്നും യൂനി കൊമേഴ്സ് സിഇഒ കപിൽ മഖിജ പ്രതികരിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
