2021 ജനുവരി 31 നകം കൊറോണ വൈറസ് ലോക്ക്ഡൌൺ കാരണം ടിക്കറ്റ് റദ്ദാക്കിയ എല്ലാ യാത്രക്കാർക്കും പണം തിരികെ നൽകുമെന്ന് ബജറ്റ് വിമാന കമ്പനിയായ ഇൻഡിഗോ അറിയിച്ചു. 100 ശതമാനം ക്രെഡിറ്റ് ഷെൽ പേയ്‌മെന്റുകളും വിതരണം ചെയ്യാൻ പ്രതിജ്ഞാബദ്ധരാണെന്ന് ഇൻഡിഗോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റോനോജോയ് ദത്ത അറിയിച്ചു.
റീഫണ്ട്
ഇതിനകം തന്നെ 1,000 കോടി രൂപയുടെ റീഫണ്ടുകൾ നൽകിയതായും ഇൻഡിഗോ അറിയിച്ചു. ഇത് ഉപഭോക്താക്കൾക്ക് നൽകേണ്ട മൊത്തം തുകയുടെ ഏകദേശം 90 ശതമാനമാണ്. മാർച്ച് 25 ന് ഏർപ്പെടുത്തിയ ലോക്ക്ഡൌൺ രാജ്യത്ത് ആഭ്യന്തര, അന്തർദേശീയ യാത്രകൾ നിരോധിക്കാൻ കാരണമായി.
ക്രെഡിറ്റ് ഷെൽ
ലോക്ക്ഡൌൺ സമയത്ത് ടിക്കറ്റുകൾ റീഫണ്ട് ചെയ്യുന്നതിനുപകരം വിമാനങ്ങൾ താൽക്കാലികമായി നിർത്തി വച്ചപ്പോൾ, ഈ തുക ക്രെഡിറ്റ് ഷെല്ലിൽ സൂക്ഷിക്കുന്ന പദ്ധതി എയർലൈൻസ് ആരംഭിച്ചിരുന്നു. യാത്രക്കാർക്ക് ഈ ക്രെഡിറ്റ് ഷെല്ലുകൾ ഉപയോഗിച്ച് പിന്നീടുള്ള തീയതിയിൽ ബുക്ക് ചെയ്യാൻ കഴിയും. എന്നാൽ ചില നിയന്ത്രണങ്ങൾ ഇതിന് ബാധകമായിരുന്നു.
സുപ്രീം കോടതി വിധി
എന്നാൽ 2021 മാർച്ചോടെ യാത്രക്കാർക്ക് മുഴുവൻ റീഫണ്ടുകളും പൂർണമായി തിരിച്ചു നൽകണമെന്ന് സുപ്രീം കോടതി ഒക്ടോബറിൽ ഉത്തരവിട്ടു. മാർച്ച് 25 മുതൽ മെയ് 24 വരെയുള്ള കൊവിഡ് -19 ലോക്ക്ഡൌൺ കാലയളവിലെ റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ റീഫണ്ട് നൽകാനാണ് സുപ്രീം കോടതി വിമാനക്കമ്പനികളോട് നിർദ്ദേശിച്ചത്. ഈ കാലയളവിൽ ആഭ്യന്തര, അന്തർദേശീയ ടിക്കറ്റുകൾക്കായി നടത്തിയ ബുക്കിംഗിന് സുപ്രീം കോടതിയുടെ ഉത്തരവ് ബാധകമാണ്.
അന്താരാഷ്ട്ര വിമാന സർവ്വീസ്
കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മെയ് 25 ന് ഇന്ത്യയിൽ ഷെഡ്യൂൾ ചെയ്ത ആഭ്യന്തര യാത്രാ സർവീസുകൾ പുനരാരംഭിച്ചു. കൊറോണ വൈറസ് മൂലം മാർച്ച് 23 മുതൽ രാജ്യത്ത് അന്താരാഷ്ട്ര പാസഞ്ചർ വിമാനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. ഇതുവരെ അന്താരാഷ്ട്ര വിമാനങ്ങൾ പുന:സ്ഥാപിച്ചിട്ടില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
