ഇൻഡിഗോയിൽ 999 രൂപയ്ക്ക് വിമാന ടിക്കറ്റ്, ഉടൻ ബുക്ക് ചെയ്യാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഭ്യന്തര റൂട്ടുകളിൽ 999 രൂപ മുതലുള്ള ടിക്കറ്റുകളുമായി ഇൻഡിഗോ വീണ്ടും രംഗത്ത്. ഈ ഓഫർ നിരക്കിൽ ഫെബ്രുവരി 23 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. മാർച്ച് 1 നും സെപ്റ്റംബർ 30 നും ഇടയിലുള്ള യാത്രയ്ക്കുള്ള ടിക്കറ്റുകളാണ് ഓഫർ നിരക്കിൽ ലഭിക്കുക. ഡൽഹി -അഹമ്മദാബാദിൽ റൂട്ടിൽ 1699 രൂപ, ഡൽഹി-അമൃത്സർ 1699 രൂപ, ഡൽഹി-ബംഗളൂരു 2799 രൂപ, ഡൽഹി-ഭുവനേശ്വർ 2999 രൂപ, ഡൽഹി-ഗോവ, 2049 രൂപ ഡൽഹി-ഹൈദരാബാദ് 2699 രൂപ, ഡൽഹി-കൊൽക്കത്ത 2,599 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.

 

മാർച്ച് 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള യാത്രാ കാലാവധിയിൽ എയർലൈൻ നാല് ദിവസത്തെ അന്താരാഷ്ട്ര വിമാന സർവീസ് ടിക്കറ്റുകൾക്കും ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിമാനങ്ങളിൽ മൊത്തം 2.5 ലക്ഷം സീറ്റുകൾ ലഭ്യമാണെന്ന് ഇൻഡിഗോ അറിയിച്ചു. 2020 ഫെബ്രുവരി 18 മുതൽ 2020 ഫെബ്രുവരി 21 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 3499 രൂപ നിരക്ക് മുതൽ ടിക്കറ്റുകൾ ലഭ്യമാണ്.

ഇൻഡിഗോയിൽ 999 രൂപയ്ക്ക് വിമാന ടിക്കറ്റ്, ഉടൻ ബുക്ക് ചെയ്യാം

ഡൽഹി-അബുദാബി 6999 രൂപ, ഡൽഹി-ബാങ്കോക്ക് 6299 രൂപ, ഡൽഹി-ചെംഗ്ഡു 8799 ഡൽഹി, ഡൽഹി - ധാക്ക 6999 രൂപ, ഡൽഹി- ദോഹ 9599 രൂപ, ഡൽഹി-ദുബായ് 8299 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.

ഇൻഡിഗോ ഫെബ്രുവരി 11 മുതൽ നാല് ദിവസത്തെ പ്രത്യേക വാലന്റൈൻ ഡേ സെയിൽ പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര റൂട്ടുകളിൽ വെറും 999 രൂപ മുതലുള്ള ടിക്കറ്റുകളാണ് ഈ ദിവസങ്ങളിൽ ലഭിച്ചിരുന്നത്. എച്ച്ഡിഎഫ്സി പേസാപ്പ് വാലറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 1000 രൂപ വരെ അല്ലെങ്കിൽ 15% അധിക ക്യാഷ്ബാക്ക് ലഭിക്കുമെന്നും എയർലൈൻസ് അറിയിച്ചിരുന്നു.

English summary

ഇൻഡിഗോയിൽ 999 രൂപയ്ക്ക് വിമാന ടിക്കറ്റ്, ഉടൻ ബുക്ക് ചെയ്യാം

IndiGo is back with tickets starting at Rs 999 on domestic routes. Read in malayalam.
Story first published: Thursday, February 20, 2020, 13:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X