സാമ്പത്തിക അനിശ്ചിത കാലത്ത് നിക്ഷേപം നടത്തുന്നതിനുള്ള സുരക്ഷിത താവളമായി എല്ലായ്പ്പോഴും കണക്കാക്കപ്പെടുന്നത് സ്വർണത്തെയാണ്. അടുത്ത വർഷം സ്വർണ വില 10 ഗ്രാമിന് 63,000 രൂപയായി ഉയരാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. പുതിയ ഉത്തേജക നടപടികളുടെ പ്രതീക്ഷയും അമേരിക്കൻ ഡോളറിന്റെ ഇടിവുമാണ് ഇത്തരത്തിലൊരു വിലയിരുത്തലിന് കാരണം.
ഓഗസ്റ്റിലെ സ്വർണ വില
2020 ൽ കൊറോണ വൈറസ് മഹാമാരി മൂലമുണ്ടായ സാമ്പത്തികവും സാമൂഹികവുമായ അനിശ്ചിതത്വങ്ങൾ സ്വർണ്ണത്തെ ഒരു സുരക്ഷിത താവളമാക്കി മാറ്റിയിരുന്നു. സ്വർണത്തിന്റെ വില ഓഗസ്റ്റിൽ എംസിഎക്‌സിൽ 10 ഗ്രാമിന് 56,191 രൂപയും അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 2,075 ഡോളറുമായി ഉയർന്നിരുന്നു.
സാമ്പത്തിക ഉത്തേജനം
സാമ്പത്തിക ഉത്തേജനം ആഭ്യന്തര വിപണിയിൽ സ്വർണ നിക്ഷേപം കുത്തനെ ഉയരാൻ കാരണമായി. കൊറോണ വൈറസ് വാക്സിൻ സാധ്യത ഉണ്ടായിരുന്നിട്ടും നിലവിൽ സ്വർണ വില ഉയരുകയാണ്. കൂടുതൽ സാമ്പത്തിക ഉത്തേജനം ഡോളർ ദുർബലമാക്കുകയും സ്വർണ്ണ വില വീണ്ടും ഉയരാൻ സഹായിക്കുകയും ചെയ്യും.
2021ൽ സ്വർണ വില എങ്ങോട്ട്?
സ്വർണ വില 2021 ൽ 60,000 രൂപ അല്ലെങ്കിൽ 2,200 യുഎസ് ഡോളർ വരെ ഉയരാൻ സാധ്യതയുള്ളതായി നിരീക്ഷകർ അഭിപ്രായപ്പെട്ടു. സാമ്പത്തിക പ്രവർത്തനങ്ങളുടെ പുനരുജ്ജീവനത്തിന്റെ വേഗതയും തൊഴിൽ വിപണിയിലെ വളർച്ചയും ഉയർന്ന അളവിലുള്ള ഉത്തേജക നടപടികളും സ്വർണ്ണ വിലയുടെ പ്രേരക ഘടകങ്ങളായി തുടരുമെന്നും വിശകല വിദഗ്ധർ കൂട്ടിച്ചേർത്തു.
ഡിമാൻഡ് ഇടിവ്
ലോക്ക്ഡൗൺ കാരണം ഉയർന്ന വിലയും ലോജിസ്റ്റിക്കൽ പ്രശ്നങ്ങളും എല്ലാ ഉപഭോഗ വിപണികളിലെയും ഉപഭോക്തൃ ആവശ്യത്തെ ബാധിച്ചുവെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ മാനേജിംഗ് ഡയറക്ടർ (ഇന്ത്യ) സോമസുന്ദരം പി ആർ പറഞ്ഞു. സെപ്റ്റംബർ പാദം വരെ ഇന്ത്യയിൽ ഡിമാൻഡ് 49 ശതമാനം കുറഞ്ഞു. ഡബ്ല്യുജിസിയുടെ ഡാറ്റാ സീരീസിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
ആവശ്യക്കാർ കുറഞ്ഞു
ഒക്ടോബർ-ഡിസംബർ പാദത്തിൽ വിലകൾ കുറഞ്ഞതും, ലോക്ക്ഡൗൺ ഇളവുകൾ വരുത്തിയതും, വിവാഹങ്ങൾ പോലുള്ള സാമൂഹിക അവസരങ്ങളുടെ വർദ്ധനവും കാരണം ഡിമാൻഡ് വീണ്ടെടുക്കൽ ഉണ്ടായിരുന്നിട്ടും, 2020 ൽ സ്വർണ്ണത്തിന്റെ ആവശ്യം 2019 നേക്കാൾ കുറവാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications