ഗ്രാറ്റുവിറ്റിയും പിഎഫും ഉയരാൻ സാധ്യത, പുതിയ വേതന നിയമം കൊണ്ടുവരുന്ന മാറ്റങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ വേതന നിയമമനുസരിച്ച് (കോഡ് ഓഫ് വേജസ് പ്രകാരം) ജീവനക്കാർക്ക് ഉയർന്ന ഗ്രാറ്റുവിറ്റി പേയ്‌മെന്റുകൾ ലഭിക്കാൻ സാധ്യത. ഒപ്പം റിട്ടയർമെന്റ് ഫണ്ടിലേയ്ക്ക് തൊഴിലുടമകളുടെ സംഭാവനയും ഉയർന്നേക്കാം. എന്നാൽ വേതന കോഡ് 2019 പ്രകാരം സർക്കാർ കരട് നിയമങ്ങൾ അറിയിച്ചു കഴിഞ്ഞാൽ തൊഴിലാളികൾക്ക് അവരുടെ ടേക്ക്-ഹോം ശമ്പളം (കൈയിൽ ലഭിക്കുന്ന ശമ്പളം) കുറയും.

 

റിട്ടയർമെന്റ് ഫണ്ടിൽ കൈവച്ച് 80 ലക്ഷം പേർ; കൊവിഡ് കാലത്ത് പിഎഫിൽ നിന്ന് പിൻവലിച്ചത് 30,000 കോടി

കരട് നിയമമനുസരിച്ച്, ഗ്രാറ്റുവിറ്റി, പ്രൊവിഡന്റ് ഫണ്ട് സംഭാവനകൾ എന്നിവ കണക്കാക്കുന്നതിനുള്ള വേതനം ജീവനക്കാരുടെ മൊത്തം ശമ്പളത്തിന്റെ 50% എങ്കിലും ഉണ്ടായിരിക്കണം. ഈ നിയമം പാലിക്കുന്നതിന്, തൊഴിലുടമകൾ ശമ്പളത്തിന്റെ അടിസ്ഥാന ശമ്പള ഘടകം വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇത് ആനുപാതികമായി ഗ്രാറ്റുവിറ്റി പേയ്‌മെന്റുകളിലേക്കും പ്രോവിഡന്റ് ഫണ്ടിലേക്കുള്ള ജീവനക്കാരുടെ സംഭാവനയിലേക്കും നയിക്കും.

ഗ്രാറ്റുവിറ്റിയും പിഎഫും ഉയരാൻ സാധ്യത, പുതിയ വേതന നിയമം കൊണ്ടുവരുന്ന മാറ്റങ്ങൾ

പൊതുജനങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങൾ കണക്കിലെടുത്ത് കഴിഞ്ഞ വർഷം പാർലമെന്റ് അംഗീകരിച്ച വേജസ് കോഡിന്റെ അന്തിമ ചട്ടങ്ങൾ സർക്കാർ അറിയിക്കും. പ്രൊവിഡന്റ് ഫണ്ടിലേക്ക് (പിഎഫ്) തൊഴിലുടമകളുടെ സംഭാവനയിലുള്ള വർദ്ധനവ് ജീവനക്കാരുടെ ശമ്പളം പുന:സംഘടിപ്പിക്കുന്നതിന് കാരണമായേക്കാമെന്ന് ശമ്പള വിദഗ്ധർ പറയുന്നു. നിലവിൽ, ജീവനക്കാരന്റെ പ്രതിമാസ ശമ്പളം 15,000 രൂപയിൽ കൂടുതലാണെങ്കിൽ പിഎഫ് സംഭാവന തൊഴിലുടമയുടെയും ജീവനക്കാരനും നൽകേണ്ടടതുണ്ട്. തൊഴിലുടമയുടെയും ജീവനക്കാരുടെയും പിഎഫ് സംഭാവന 15,000ന്റെ 12% ആയി പരിമിതപ്പെടുത്താം. അത്തരം സാഹചര്യങ്ങളിൽ, പിഎഫ് സംഭാവനയെ ബാധിച്ചേക്കില്ല.

ഗ്രാറ്റുവിറ്റി ലഭിക്കാൻ ഇനി അഞ്ച് വർഷത്തെ സേവനം വേണ്ട, തീരുമാനം ഉടൻ

ഔപചാരിക മേഖലയിലെ മിക്ക കമ്പനികളും പി‌എഫ് സംഭാവനയുമായി ബന്ധപ്പെട്ട ഈ നിയമം ഇതിനകം തന്നെ പാലിക്കുന്നുണ്ടെന്ന് ചില വിദഗ്ധർ പറഞ്ഞു. പുതിയ വേതന കോഡ് ജീവനക്കാർക്ക് മെച്ചപ്പെട്ട സാമൂഹിക സുരക്ഷയ്ക്കും ക്ഷേമ ആനുകൂല്യങ്ങൾക്കും കാരണമാകുമെന്നും നിരവധി വിദഗ്ധർ പറഞ്ഞു.

English summary

Gratuity And PF May Increase, These Are The Changes Brought About By Code On Wages |ഗ്രാറ്റുവിറ്റിയും പിഎഫും ഉയരാൻ സാധ്യത, പുതിയ വേതന നിയമം കൊണ്ടുവരുന്ന മാറ്റങ്ങൾ

Employees are more likely to receive higher gratuity payments under the Code of Wages. Read in malayalam.
Story first published: Wednesday, December 9, 2020, 9:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X