ജിഎസ്ടി യോഗം: കോവിഡ് മരുന്നുകള്‍ക്ക് ഡിസംബര്‍ 31 വരെ നികുതിയിളവെന്ന് സൂചന

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലഖ്‌നൗ: കോവിഡ് മരുന്നുകള്‍ക്ക് ഡിസംബര്‍ 31 വരെ നികുതിയിളവ് അനുവദിക്കാന്‍ ജിഎസ്ടി യോഗം തീരുമാനിച്ചതായി സൂചന. മരുന്നുകള്‍ ഉള്‍പ്പെടെ കോവിഡ് പ്രതിരോധത്തിന് ആവശ്യമായ ഉത്പന്നങ്ങള്‍ക്ക് അനുവദിച്ചിരുന്ന നികുതിയിളവ് സെപ്തംബറില്‍ അവസാനിക്കാനിരിക്കെയാണ് ജിഎസ്ടി യോഗത്തിന്റെ പുതിയ തീരുമാനം. ഇന്ത്യയില്‍ കോവിഡ് വ്യാപനം ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് ഇളവുകള്‍ നീട്ടാന്‍ ജിഎസ്ടി സമിതി തീരുമാനിച്ചത്. 45 -മത് ജിഎസ്ടി യോഗം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ലഖ്‌നൗവില്‍ പുരോഗമിക്കുകയാണ്. കോവിഡിന് ശേഷം ഇതാദ്യമായാണ് ജിഎസ്ടി യോഗം നേരിട്ട് ഒത്തുകൂടുന്നത്.

 

Also Read: ബാങ്കുകള്‍ 'നാണിച്ചുപോകും'; സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കുന്ന 3 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അറിയാം — വായിക്കാം ഇവിടെ

 
ജിഎസ്ടി യോഗം: കോവിഡ് മരുന്നുകള്‍ക്ക് ഡിസംബര്‍ 31 വരെ നികുതിയിളവെന്ന് സൂചന

Also Read: കോടിപതിയാകുവാന്‍ ദിവസം മാറ്റി വയ്‌ക്കേണ്ടത് വെറും 95 രൂപ; ഈ നിക്ഷേപ രീതി നിങ്ങള്‍ക്കറിയാമോ? — വായിക്കാം ഇവിടെ

കൂടുതല്‍ മരുന്നുകള്‍ക്ക് നികുതിയിളവ് നല്‍കുന്നതിനൊപ്പം നിരവധി മരുന്നുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി ചുരുക്കാനും യോഗം അനുമതി നല്‍കി. ഡിസംബര്‍ 31 വരെയാകും മരുന്നുകള്‍ക്ക് നികുതിയിളവ് ലഭിക്കുക. ഐറ്റോലിസുമാബ്, പോസകൊണാസോള്‍, ഇന്‍ഫ്‌ളിക്‌സിമാബ്, ബാമ്ലാനിവിമാബ് & എറ്റസെവിമാബ്, കാസിരിവിമാബ് & ഐംഡെവിമാബ്, 2 ഡൈയോക്‌സി ഡി ഗ്ലൂക്കോസ്, ഫാവിപിരാവിര്‍ തുടങ്ങിയ മരുന്നുകള്‍ക്ക് ജിഎസ്ടി യോഗം നികുതിയിളവ് പ്രഖ്യാപിച്ചതായാണ് വിവരം.

Also Read: സര്‍ക്കാര്‍ സുരക്ഷിതത്വത്തോടെ സമ്പാദ്യം ഇരട്ടിയായി വളര്‍ത്താം! എവിടെ നിക്ഷേപിക്കണമെന്നറിയൂ — വായിക്കാം ഇവിടെ

നേരത്തെ, കോവിഡ് മരുന്നുകള്‍ക്കൊപ്പം മറ്റു നാലു മരുന്നുകള്‍ക്കും ജിഎസ്ടി യോഗം സെപ്തംബര്‍ വരെ നികുതിയിളവ് നല്‍കിയിരുന്നു. കഴിഞ്ഞ യോഗത്തില്‍ ആംഫോടെറിസിന്‍ ബി (5 ശതമാനത്തില്‍ നിന്ന് പൂജ്യം), ടോസിലിസുമാബ് (5 ശതമാനത്തില്‍ നിന്നും പൂജ്യം), റെംഡെസിവിര്‍ (12 ശതമാനത്തില്‍ നിന്ന് 5 ശതമാനം), ഹെപ്പാറിന്‍ (12 ശതമാനത്തില്‍ നിന്ന് 5 ശതമാനം) മരുന്നുകളാണ് നികുതിയിളവ് നേടിയത്.

Also Read: ഒറ്റ വര്‍ഷത്തില്‍ ഈ ഓഹരിയില്‍ 5 ലക്ഷം രൂപ വളര്‍ന്നത് 24.61 ലക്ഷമായി! ഏതാണ് കമ്പനി എന്നറിയേണ്ടേ? — വായിക്കാം ഇവിടെ

ഇതേസമയം, സംസ്ഥാനത്തിനകത്ത് ഫാര്‍മ ഉത്പന്നങ്ങള്‍ എത്തിക്കുന്നതിന് സിക്കിം ചുമത്തിവരുന്ന 1 ശതമാനം കോവിഡ് സെസ് നിര്‍ത്തലാക്കാന്‍ ജിഎസ്ടി യോഗം ആവശ്യപ്പെട്ടു. അടുത്ത മൂന്നു വര്‍ഷത്തേക്ക് ഫാര്‍മ ഉത്പന്നങ്ങളില്‍ കോവിഡ് സെസ് ഈടാക്കാന്‍ സിക്കിമിന് അനുവാമില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ റദ്ദാക്കിയ നടപടി പുനഃപരിശോധിക്കുന്നതിനും റീഫണ്ട് ക്ലെയിം ചെയ്യുന്നതിനും ആധാര്‍ സ്ഥിരീകരണം നിര്‍ബന്ധമാക്കാന്‍ ജിഎസ്ടി യോഗം തീരുമാനിച്ചതായും സൂചനയുണ്ട്. നിലവിലെ നികുതിദായകരുടെ ആധാര്‍ വിവരങ്ങളുടെ സ്ഥിരീകരണം ഘട്ടംഘട്ടമായി നടത്താന്‍ കേന്ദ്രം നടപടിയെടുക്കും.

Also Read: ടാറ്റ ഗ്രൂപ്പിന്റെ ഈ ഓഹരിയിലെ 1 ലക്ഷം രൂപ നിക്ഷേപം വളര്‍ന്നത് 48 ലക്ഷം രൂപയായി! ഏതാണ് ഓഹരി എന്നറിയാമോ? — വായിക്കാം ഇവിടെ

ഐജിഎസ്ടി നിയമത്തില്‍ കയറ്റുമതി സേവനങ്ങളുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന ആശയക്കുഴപ്പം പരിഹരിക്കാനും ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങള്‍ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരുന്നതിനെക്കുറിച്ചും യോഗം ഇന്ന് ചര്‍ച്ച ചെയ്യുന്നുണ്ട്. ഒപ്പം ഭക്ഷണവിതരണ കമ്പനികളായ സൊമാറ്റോ, സ്വിഗ്ഗി പോലുള്ളവയെ ഹോട്ടലുകളായി പരിഗണിക്കാനും 5 ശതമാനം ജിഎസ്ടി നികുതി ഈടാക്കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച നടത്തും.

Source: CNBC

 

Read more about: gst
English summary

GST Council Meet: Concession For Covid 19 Drugs Extended Till December 31, Says Report

GST Council Meet: Concession For Covid 19 Drugs Extended Till December 31, Says Report. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X