ഇനി ജിഎസ്ടി രജിസ്‌ട്രേഷന്‍ മൂന്ന് ദിവസത്തിനുള്ളില്‍; അപേക്ഷകര്‍ ചെയ്യേണ്ടത് ഈ കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020 ഓഗസ്റ്റ് 21 മുതല്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രകാരം രജിസ്‌ട്രേഷന് അപേക്ഷിക്കുമ്പോള്‍ ആധാര്‍ നമ്പര്‍ നല്‍കുന്ന ബിസിനസുകള്‍ക്ക് മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ അംഗീകാരം ലഭിക്കുമെന്ന് കേന്ദ്ര പരോക്ഷനികുതി-കസ്റ്റംസ് ബോര്‍ഡ് (സിബിഐസി) അറിയിച്ചു. ബിസിനസ് സ്ഥാപനങ്ങള്‍ ആധാര്‍ നമ്പര്‍ നല്‍കാത്തപക്ഷം, ബിസിനസ് സ്ഥലത്തിന്റെ ഭൗതിക പരിശോധനയ്ക്ക് ശേഷം മാത്രമേ ജിഎസ്ടി രജിസ്‌ട്രേഷന്‍ അനുവദിക്കൂ എന്നും അറിയിപ്പില്‍ പറയുന്നു.

പുതിയ ജിഎസ്ടി രജിസ്‌ട്രേഷനായി ആധാര്‍ പ്രാമാണീകരണം തിരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് വെറും മൂന്ന് പ്രവൃത്തിദിനങ്ങള്‍ക്കുള്ളില്‍ത്തന്നെ അവ ലഭിക്കും. അറിയിപ്പൊന്നും നല്‍കിയിട്ടില്ലെങ്കില്‍, ഭൗതിക പരിശോധനയ്ക്കായി അവര്‍ കാത്തിരിക്കേണ്ടതില്ല. ജിഎസ്ടി രജിസ്‌ട്രേഷനായി ആധാര്‍ പ്രാമാണീകരണം തിരഞ്ഞെടുക്കാത്ത അപേക്ഷകര്‍ക്ക് അവരുടെ ബിസിനസ് സ്ഥലത്തിന്റെ ഭൗതിക പരിശോധന അല്ലെങ്കില്‍ ഡോക്യുമെന്റ് പരിശോധന എന്നിവയ്ക്ക് ശേഷമാവും അംഗീകാരം നല്‍കുക.

ഇനി ജിഎസ്ടി രജിസ്‌ട്രേഷന്‍ മൂന്ന് ദിവസത്തിനുള്ളില്‍; അപേക്ഷകര്‍ ചെയ്യേണ്ടത് ഈ കാര്യങ്ങള്‍

അറിയിപ്പ് നല്‍കുന്നപക്ഷം ഈ പ്രക്രിയയ്ക്ക് 21 പ്രവൃത്തിദിനങ്ങളോ അതില്‍ കൂടുതലോ എടുക്കുന്നതാണ്. കൂടാതെ കൊവിഡ് 19 മഹാമാരി കണക്കിലെടുത്ത്, ആവശ്യമെങ്കില്‍, ബിസിനസ് സ്ഥലത്തിന്റെ ഭൗതിക പരിശോധനയ്ക്കുള്ള പ്രീ-രജിസ്‌ട്രേഷന് പകരമായി അധിക രേഖകള്‍ ആവശ്യപ്പെടാനുള്ള ഓപ്ഷനും ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുക്കാം.

ആധാര്‍ പ്രാമാണീകരണ പ്രക്രിയ എങ്ങനെ തിരഞ്ഞെടുക്കാം?

gst.gov.in ലേക്ക് പോവുക

ഹോം പേജില്‍, സേവന ഓപ്ഷന്‍ തിരഞ്ഞെടുക്കുക

തുടര്‍ന്ന് രജിസ്‌ട്രേഷന്‍ ഓപ്ഷന്‍ ക്ലിക്ക് ചെയ്ത്, പുതിയ രജിസ്‌ട്രേഷന്‍ തിരഞ്ഞെടുക്കുക

ശേഷം ആധാര്‍ പ്രാമാണീകരണം അഥവാ ഓഥന്റിക്കേഷന്‍ തിരഞ്ഞെടുക്കുക

തുടര്‍ന്ന് ജിഎസ്ടി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലും ഇ-മെയില്‍ ഐഡിയിലും നിങ്ങള്‍ക്കൊരു പ്രാമാണീകരണ ലിങ്ക് ലഭിക്കും.

ലിങ്കില്‍ ക്ലിക് ചെയ്ത ശേഷം, ആധാര്‍ നമ്പര്‍ നല്‍കുക, തുടര്‍ന്ന് വാലിഡേറ്റ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

പരിശോധനയ്ക്ക് ശേഷം നിങ്ങള്‍ക്കൊരു ഒടിപി ലഭിക്കും, അത് നിങ്ങള്‍ക്ക് നല്‍കിയ ബോക്‌സില്‍ നല്‍കേണ്ടതാണ്.

ശേഷം വിജയകരമായ കെവൈസി പ്രാമാണീകരണത്തിന്റെ ഒരു സന്ദേശം നിങ്ങള്‍ക്ക് മുന്നില്‍ ദൃശ്യമാകും.

ആര്‍ക്കെല്ലാമാണ് ഈ പ്രക്രിയ ചെയ്യാന്‍ കഴിയുക?

ആധാര്‍ പ്രാമാണീകരണം വഴി ജിഎസ്ടി രജിസ്‌ട്രേഷന് മൂന്ന് ദിവസത്തിനുള്ളിലെ അംഗീകാരം ലഭിക്കാനുള്ള ഈ സൗകര്യം, എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ലഭിക്കും. എങ്കിലും, നികുതി ഇളവുകള്‍, നികുതി പിരിക്കുന്നവര്‍, ഓണ്‍ലൈന്‍ ഇന്‍ഫര്‍മേഷന്‍ ഡാറ്റബേസ് ആക്‌സസ് ആന്‍ഡ് റിട്രീവല്‍ സര്‍വീസസ്, യുഐഎന്‍ ഉള്ള നികുതിദായകര്‍, പ്രവാസി നികുതദായകര്‍ എന്നിവര്‍ക്ക് ഇത് ആവശ്യമില്ല.

English summary

gst registration through aadhar authentication key things you should know | ഇനി ജിഎസ്ടി രജിസ്‌ട്രേഷന്‍ മൂന്ന് ദിവസത്തിനുള്ളില്‍; അപേക്ഷകര്‍ ചെയ്യേണ്ടത് ഈ കാര്യങ്ങള്‍

gst registration through aadhar authentication key things you should know
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X