വായ്പ തുക തിരിച്ചു പിടിക്കാൻ ഭീഷണി, ഉപദ്രവം; ബജാജ് ഫിനാൻസിന് 2.5 കോടി രൂപ പിഴ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അച്ചടക്ക ലംഘനം, ബാങ്കിംഗ് ഇതര ധനകാര്യ സേവനങ്ങൾ എന്നിവ സംബന്ധിച്ച ആർ‌ബി‌ഐയുടെ നിർദേശങ്ങൾ ലംഘിച്ചതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) ബജാജ് ഫിനാൻസിന് 2.50 കോടി രൂപ പിഴ ചുമത്തി. വായ്പ ശേഖരണ ശ്രമങ്ങളുടെ ഭാഗമായി റിക്കവറി ഏജന്റുമാർ ഉപഭോക്താക്കളെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയെ തുടർന്നാണ് ആർബിഐ നടപടി.

 

ബജാജ് ഫിനാന്‍സിന്റെ ഫ്‌ളെക്‌സി വായ്പകള്‍ എന്ന ആശയം വിമര്‍ശനം ഏറ്റുവാങ്ങുന്നു

വായ്പ തുക തിരിച്ചു പിടിക്കാൻ ഭീഷണി, ഉപദ്രവം; ബജാജ് ഫിനാൻസിന് 2.5 കോടി രൂപ പിഴ

ബജാജ് ഫിനാൻസിന്റെ വീണ്ടെടുക്കൽ, ശേഖരണ രീതികൾ എന്നിവയെക്കുറിച്ച് നിരന്തരമായ പരാതികൾ കമ്പനിയ്ക്ക് ലഭിച്ചിരുന്നതായി സെൻട്രൽ ബാങ്ക് വിജ്ഞാപനത്തിൽ പറഞ്ഞു. ഇതനുസരിച്ച് റിസർവ് ബാങ്ക് നേരത്തെ തന്നെ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്തുകൊണ്ട് പിഴ ചുമത്തരുത് എന്ന് വിശദീകരിക്കാൻ ബജാജ് ഫിനാൻസിന് സമയം അനുവദിച്ചിരുന്നു.

എസ്ബിഐ അക്കൌണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിലും ഇനി പിഴയില്ല, എസ്എംഎസ് നിരക്കും വേണ്ട

എന്നാൽ നോട്ടീസിന് കമ്പനി നൽകിയ മറുപടിയും വ്യക്തിഗത ഹിയറിംഗിനിടെ നടത്തിയ വാക്കാലുള്ള സമർപ്പണങ്ങളും കൂടാതെ അധിക രേഖകളും പരിശോധിച്ച ശേഷം, മുകളിൽ പറഞ്ഞ ആർ‌ബി‌ഐ നിർദ്ദേശങ്ങൾ പാലിക്കാത്തതിന്റെ കുറ്റം തെളിയിക്കപ്പെട്ടതായും പിഴ ചുമത്തേണ്ടതായും റിസർവ് ബാങ്ക് തീരുമാനിക്കുകയായിരുന്നു.

English summary

Harassment to repay the loan; Bajaj Finance fined Rs 2.5 crore | വായ്പ തുക തിരിച്ചു വാങ്ങാൻ ഭീഷണി, ഉപദ്രവം; ബജാജ് ഫിനാൻസിന് 2.5 കോടി രൂപ പിഴ

The Reserve Bank of India (RBI) has fined Bajaj Finance Rs 2.50 crore for violating RBI directives. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X