ബ്രോഡ്ബാൻഡ് താരിഫ് യുദ്ധം മുറുകുന്നു. റിലയൻസ് ജിയോയും എയർടെലും തങ്ങളുടെ ബ്രോഡ്ബാൻഡ് പദ്ധതികൾ ആഡ്-ഓൺ ആനുകൂല്യങ്ങളോടെ പുതുക്കിയതിന് തൊട്ടുപിന്നാലെ, ടാറ്റാസ്കൈയും മത്സരരംഗത്ത് ചേർന്നു. കമ്പനി തങ്ങളുടെ അടിസ്ഥാന ബ്രോഡ്ബാൻഡ് പ്ലാനിന്റെ വേഗത 25 എംബിപിഎസിൽ നിന്ന് 100 എംബിപിഎസായി വർദ്ധിപ്പിക്കുകയും ചില പ്ലാനുകളുടെ വില കുറയ്ക്കുകയും പുതിയ ബേസ് പ്ലാനും മറ്റ് പ്ലാനുകളും അവതരിപ്പിക്കുകയും ചെയ്തു.
850 രൂപയുടെ പ്ലാൻ
ടാറ്റ സ്കൈ ബ്രോഡ്ബാൻഡ് പ്രതിമാസ പ്ലാനിന് 850 രൂപയാണ് നിരക്ക്. അടിസ്ഥാന പ്ലാനിന്റെ വില 100 രൂപയാണ് കമ്പനി കുറച്ചിരിക്കുന്നത്. പുതിയ പ്ലാൻ 100 എംബിപിഎസ് വേഗതയിൽ പരിധിയില്ലാത്ത ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 950 രൂപയുടെ പ്രതിമാസ പ്ലാനിൽ ഇപ്പോൾ കൂടുതൽ വേഗത വാഗ്ദാനം ചെയ്യുന്നുണ്ട്. 950 രൂപയുടെ പ്ലാനിൽ 150 എംബിപിഎസിൽ പരിധിയില്ലാത്ത ഡാറ്റ വാഗ്ദാനം ചെയ്യുന്നു. നേരത്തെ പ്ലാൻ 25 എംബിപിഎസ് വേഗതയാണ് വാഗ്ദാനം ചെയ്തിരുന്നത്.
1,050 രൂപയുടെ പ്ലാൻ
ടാറ്റ സ്കൈ ബ്രോഡ്ബാൻഡിന്റെ 1,050 രൂപയുടെ പ്രതിമാസ പ്ലാൻ ഇപ്പോൾ അധിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. മുമ്പത്തെ 50Mbps ന് പകരം 200Mbps വേഗത ഇത് ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. പ്രതിമാസം 3300 ജിബിയുടെ എഫ്യുപി ക്യാപ് ഉപയോഗിച്ച് ഡാറ്റ പരിധിയില്ലാതെ ലഭിക്കും.
പ്രതിമാസം 1,500 രൂപയുടെ പ്ലാൻ
ഇപ്പോൾ 400 രൂപ കുറവാണ് ഈ പ്ലാനിന്. അതായതി 300 എംബിപിഎസ് പ്ലാനിന്റെ വില 1,900 രൂപയിൽ നിന്ന് 1,500 രൂപയായി കുറച്ചു. വാഗ്ദാനം ചെയ്യുന്ന എല്ലാ ആനുകൂല്യങ്ങളും മുമ്പത്തെപ്പോലെ തന്നെ തുടരും. 300Mbps പ്ലാനിൽ പരിധിയില്ലാത്ത ഡാറ്റ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഓരോ പ്ലാനിലും പ്രതിമാസം 100 രൂപ അധിക നിരക്കിൽ പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി കോളുകളും ടാറ്റാ സ്കൈ വാഗ്ദാനം ചെയ്യുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications