ബ്രേക്ക്ഡൗണ്‍! ഉടന്‍ വില ഇടിയാവുന്ന ഓഹരികള്‍; പട്ടികയില്‍ ടാറ്റ ഗ്രൂപ്പ് സ്റ്റോക്കും

ഓഹരി വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ വിലയിരുത്തി അനുയോജ്യമായ തീരുമാനം സമയോചിതമായി സ്വീകരിക്കുമ്പോഴാണ് ഒരു നിക്ഷേപകന് ഓഹരി വിപണിയെ ഗുണപരമായി സമീപിക്കാനാകുക. അതായത്, മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുന്ന പോലെ തന്നെ ഒഴിവാക്കേണ്ടവ യഥാസമയം വിറ്റുമാറുകയും നഷ്ടം കുറച്ചും നേട്ടം കരസ്ഥമാക്കാമെന്ന് ചുരുക്കം. അതേസമയം ടെക്നിക്കല്‍ ചാര്‍ട്ടുകളില്‍ ബെയറിഷ് ട്രെന്‍ഡ് തെളിയുന്നതും വൈകാതെ വിലയില്‍ തിരുത്തല്‍ നേരിടാനും സാധ്യതയുള്ള 2 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.

ലോറസ് ലാബ്‌സ്

ലോറസ് ലാബ്‌സ്

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ആസ്ഥാനമായി 2005 മുതല്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ മുന്‍നിര മരുന്ന് നിര്‍മാണ കമ്പനിയാണ് ലോറസ് ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്. ക്യാന്‍സര്‍, ഹെപ്പറ്റൈറ്റിസ്-സി, വൈറസ് വ്യാപനത്തെ നിയന്ത്രിക്കുന്ന മരുന്നുകള്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കമ്പനി നിര്‍മിക്കുന്നു.

പുതിയ മരുന്നുകള്‍ക്കായുള്ള ഗവേഷണ മേഖലയിലും കമ്പനി ശ്രദ്ധ നല്‍കുന്നുണ്ട്. ഇതിനു പുറമെ മരുന്നുകളുടെ നിര്‍മാണത്തിന് ആവശ്യമായ രാസസംയുക്തങ്ങളും ( API) കമ്പനി നിര്‍മിക്കുന്നു. വിവിധ ഉത്പന്നങ്ങള്‍ 60-ഓളം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.

ലക്ഷ്യവില 415/ 375

ലക്ഷ്യവില 415/ 375

ഇന്നു 455 രൂപയിലായിരുന്നു ലോറസ് ലാബ്‌സ് ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും ഈ മിഡ് കാപ് ഓഹരിയുടെ വില 415/ 400/ 375 രൂപയിലേക്ക് ഇടിയാമെന്നാണ് നിഗമനം. ലോറസ് ലാബ്‌സ് ഓഹരിയില്‍ ഷോര്‍ട്ട് സെല്ലും പരിഗണിക്കാം. ഇതിനുള്ള സ്റ്റോപ് ലോസ് 475 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും നിര്‍ദേശിച്ചു.

കാരണം: ലോറസ് ലാബ്‌സ് (BSE:540222, NSE : LAURUSLABS) ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ വിപണി വിലയും ആര്‍എസ്‌ഐയും 'റൈസിങ് ട്രെന്‍ഡ്‌ലൈനി'ന് താഴെയാണ്. ഡെറിവേറ്റീവ് വിഭാഗത്തിലെ 'ഓപ്പണ്‍ ഇന്ററസ്റ്റ്' ഡാറ്റ നല്‍കുന്ന ലക്ഷണങ്ങളും ഓഹരിയില്‍ 'ഷോര്‍ട്ട് സെല്‍' വര്‍ധിക്കുന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

ടിസിഎസ്

ടിസിഎസ്

രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയാണ് ടിസിഎസ്. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും വലിയ ഐടി കമ്പനിയെന്ന ഖ്യാതിയും ടാറ്റ ഗ്രൂപ്പിന്റെ ഈ അഭിമാന കമ്പനിക്ക് സ്വന്തമാണ്. അടിസ്ഥാനപരമായും സാമ്പത്തികമായും കമ്പനിയുടെ അടിത്തറ ശക്തവും ഭദ്രമാണ്. അതേസമയം കമ്പനിയുടെ സമീപകാല പ്രവര്‍ത്തന ഫലങ്ങളില്‍ വരുമാനവും ലാഭവും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടങ്കിലും പ്രവര്‍ത്തന ലാഭത്തിന്റെ മാര്‍ജിന്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്നത് തിരിച്ചടിയാകുന്നു.

ലക്ഷ്യവില 3,160

ലക്ഷ്യവില 3,160

ഇന്നു 3,284 രൂപയിലായിരുന്നു ടിസിഎസ് ഓഹരിയുടെ ക്ലോസിങ്. ഇവിടെ നിന്നും ഈ ടാറ്റ ഗ്രൂപ്പ് ഓഹരിയുടെ വില 3,160 രൂപയിലേക്ക് ഇടിയാമെന്നാണ് ആനന്ദ് രാത്തി ഷെയേര്‍സ് സൂചിപ്പിച്ചത്. അതിനാല്‍ ടിസിഎസ് ഓഹരിയില്‍ ഷോര്‍ട്ട് സെല്ലും പരിഗണിക്കാം. 3,300 രൂപ നിലവാരത്തില്‍ നിന്നും ഓഹരി ഷോര്‍ട്ട് സെല്‍ ചെയ്യുന്നവര്‍ 3,370 രൂപയില്‍ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.

കാരണം: നേരത്തെ 2,900 രൂപയിലേക്ക് ടിസിഎസ് (BSE: 532540, NSE : TCS) ഓഹരി വീഴുന്നത് 3,370 നിലവാരത്തിലെ പ്രതിരോധ കടമ്പയില്‍ തട്ടിയായിരുന്നു. നിലവില്‍ സമാന മേഖലയിലാണ് ഓഹരിയുള്ളത്. ഇതിനിടെ ചാര്‍ട്ടില്‍ റിവേഴ്‌സല്‍ പാറ്റേണ്‍ പ്രകടമാകുന്നു. ബെയറിഷ് സൂചനയായ 'ഡബിള്‍ ടോപ്' ഫോര്‍മേഷന്‍ രൂപപ്പെടാന്‍ സാധ്യതയേറെയാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X