ലക്ഷ്മി വിലാസ് ബാങ്കിന്റെയും (എൽവിബി) ഡിബിഎസ് ബാങ്ക് ഓഫ് സിംഗപ്പൂരിന്റെ ലയനത്തിലൂടെ 94 വർഷം പഴക്കമുള്ള ഒരു ബാങ്കിംഗ് സ്ഥാപനത്തിനാണ് തിരശ്ശീല വീഴുന്നത്. തമിഴ്‌നാട്ടിലെ വ്യാപാര മേഖലയെ ലക്ഷ്യം വച്ച് ഒരു കൂട്ടം സംരംഭകർ ചേർന്ന് ആരംഭിച്ചതാണ് ലക്ഷ്മി വിലാസ് ബാങ്ക്. നിരവധി പാദങ്ങളിലെ നഷ്ടങ്ങൾക്ക് ശേഷം ബാങ്കിന്റെ പ്രവർത്തനങ്ങൾക്കായി പണം സ്വരൂപിക്കാൻ കഴിയാതെ വന്നതിനുശേഷമാണ് ബാങ്കിന്റെ നിയന്ത്രണം ആർബിഐ ഏറ്റെടുത്തത്.
പരാജയപ്പെട്ട ശ്രമങ്ങൾ
ഒന്നിലധികം ആളുകൾ താൽപ്പര്യം പ്രകടിപ്പിച്ചുവെങ്കിലും ഇന്ത്യാബുൾസിന്റെ ഓഫർ റിസർവ് ബാങ്ക് നിരസിച്ചപ്പോൾ, ക്ലിക്സ് ക്യാപിറ്റൽസുമായുള്ള ചർച്ചകൾ മറ്റ് ചില വിഷയങ്ങളിൽ കുടുങ്ങി. മോശം പ്രകടനത്തെ തുടർന്ന് ഓഹരിയുടമകൾ സിഇഒയെയും ഓഡിറ്റർമാരെയും പുറത്താക്കി. കഴിഞ്ഞ സെപ്റ്റംബറിൽ എൽവിബിയുടെ ഡയറക്ടർമാരെയും സിഇഒയെയും പുറത്താക്കിയതിനുശേഷം, ആദ്യ മൂന്നാഴ്ചയ്ക്കുള്ളിൽ 1,500 കോടി രൂപ വരെയുള്ള നിക്ഷേപം പിൻവലിച്ചതിന് ബാങ്ക് സാക്ഷ്യം വഹിച്ചു.
ബാങ്കിന്റെ തുടക്കം
1926 ൽ വിഎസ്എൻ രാമലിംഗ ചെട്ടിയാറിന്റെ നേതൃത്വത്തിൽ കരൂരിലെ ഏഴ് ബിസിനസുകാരുടെ ഒരു സംഘമാണ് ബാങ്ക് ആരംഭിച്ചത്. ബാങ്കിന്റെ ലക്ഷ്യം വ്യാപാര ബിസിനസുകൾ, വ്യവസായം, കൃഷി എന്നിവയിൽ ഏർപ്പെട്ടിരുന്ന പട്ടണത്തിലും പരിസരത്തുമുള്ള ആളുകളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുക എന്നതായിരുന്നു.
വലിയ വായ്പകൾ പ്രശ്നമായി
എൽവിബിയുടെ നിലവിലെ പ്രശ്‌നങ്ങൾ ആരംഭിച്ചത് വലിയ വായ്‌പകളിലേക്ക് ശ്രദ്ധ തിരിച്ചതിന് ശേഷമാണ്. റാൻബാക്സി, ഫോർട്ടിസ് ഹെൽത്ത് കെയർ എന്നിവയുടെ മുൻ പ്രൊമോട്ടർമാരായ മാൽവീന്ദർ സിംഗ്, ശിവീന്ദർ സിംഗ് എന്നിവർക്ക് ഏകദേശം 720 കോടി രൂപയാണ് 2016 ന്റെ അവസാനത്തിലും 2017 ന്റെ തുടക്കത്തിലുമായി ബാങ്ക് വായ്പ നൽകിയത്.
വളരാനുള്ള ആവേശം
വിപണി വിഹിതം സ്വന്തമാക്കാൻ അനാവശ്യമായ കടം കൊടുക്കൽ ബാങ്കിന്റെ തകർച്ചയ്ക്ക് വലിയ കാരണമായതായി നിരീക്ഷകർ പറയുന്നു. ബാങ്ക് ചെറുതായിരുന്നിടത്തോളം കാലം അത് മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ പെട്ടെന്ന് വളരാനുള്ള ആവേശം ബാങ്കിന്റെ തകർച്ചയ്ക്ക് കാരണമായി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
