ഓഹരികളിൽ നിക്ഷേപം നടത്തുമ്പോഴുള്ള പ്രധാന നേട്ടങ്ങളിലൊന്നാണ് ഡിവിഡന്റ്. ചില കമ്പനികൾ ലാഭത്തിൽ നിന്ന് ഓഹരി ഉടമകൾക്ക് ലാഭവിഹിതം വിതരണം ചെയ്യുന്ന പതിവുണ്ട്. ഓരോ പാദത്തിലും ലാഭവിഹിതം നൽകുന്ന കമ്പനികളും വർഷത്തിൽ ഒരിക്കൽ ലാഭവിഹിതം നൽകുന്ന കമ്പനികളുമുണ്ട്. തുടർച്ചയായ പാദങ്ങളിൽ ലാഭവിഹിതം നൽകുന്നതും സ്ഥിരമായി ലാഭവിഹിതം നൽകുന്നതുമായ കമ്പനികളുടെ ഓഹരികൾ കയ്യിലുള്ളവർക്ക് ഓഹരികൾ വിൽക്കാതെ തന്നെ സ്ഥിര വരുമാനം ഉണ്ടാക്കാം.
ടിസിഎസ്, നെസ്ല എന്നിവ എല്ലാ പാദത്തിലും ലാഭവിഹിതം നൽകുന്നവയാണ്. കോൾ ഇന്ത്യ, ഒഎൻജിസി, ഐടിസി എന്നിങ്ങനെ സ്ഥിരമായ ലാഭവിഹിതം നൽകുന്ന കമ്പനികൾ നിരവധിയാണ്. ഡിവിഡന്റ് ലക്ഷ്യമാക്കി ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ അതിന്റെ നികുതി ബാധ്യത കൂടി മനസിലാക്കിയേക്കാം. സാമ്പത്തിക വർഷത്തിൽ ഓഹരികളിൽ നിന്നുള്ള ലാഭവിഹിതം 5,000 രൂപയിൽ കൂടുതലാണെങ്കിൽ നിക്ഷേപകൻ നികുതി നൽകേണ്ടി വരും.

ലാഭവിഹിതവും നികുതിയും
2020 ഏപ്രിൽ 1 മുതലാണ് ലാഭവിഹിതത്തിന് നിക്ഷേപകൻ നികുതി നൽകുന്ന രീതി ആരംഭിച്ചത്. നേരത്തെ ഡിവിഡന്റ് വിതരണം ചെയ്ത കമ്പനിയാണ് സെക്ഷൻ 115-O പ്രകാരം ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ് നൽകിയിരുന്നത്. എന്നാൽ 2020 ലെ ഫിനാനൻസ് ആക്ടിലാണ് ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ് നിക്ഷേപകരുടെ കൈകളിൽ നിന്ന് ഈടാക്കി തുടങ്ങിയത്.
ആദായനികുതി നിയമം പ്രകാരം 2020 ഏപ്രിൽ 1 ന് ശേഷം ലഭിച്ച ലാഭവിഹിതത്തിന് നികുതി അടയ്ക്കാൻ കമ്പനികൾ ബാധ്യസ്ഥരല്ല. അതിനാൽ ഡിവിഡന്റ് വരുമാനത്തിന് നികുതി അടയ്‌ക്കേണ്ട ഉത്തരവാദിത്വം ഓഹരി ഉടമയ്ക്കാണ്.
നികുതി കണക്കാക്കുന്നത് എങ്ങനെ
നിക്ഷേപകന്റെ കൈവശമുള്ള ഓഹരികളിൽ നിന്നുള്ള ലാഭവിഹിതം 'മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം' എന്ന വിഭാദഗത്തിലാണ് ഉൾപ്പെടുത്തുക. ആദായ നികുതി അടയ്ക്കുന്നവരാണെങ്കിൽ ഡിവിഡന്റ് വരുമാനത്തിന് ടാക്സ് സ്ലാബ് പ്രകാരം നികുതി നൽകേണ്ടതി വരും. എന്നാൽ 5,000 രൂപ ലാഭവിഹിതം കടന്നാൽ എല്ലാവർക്കും സ്രോതസിൽ നിന്നുള്ള നികുതി ബാധ്യതയുണ്ട്.
ആദായ നികുതി നിയമത്തിലെ സെക്ഷൻ 194 പ്രകാരം ഓഹരി ഉടമയ്ക്ക് സാമ്പത്തിക വർഷത്തിൽ ലഭിച്ച ലാഭവിഹിതത്തിന്റെ ആകെ തുക 5,000 രൂപയിൽ കൂടുതലാണെങ്കിൽ സ്രോതസിൽ നിന്നുള്ള നികുതി 10 ശതമാനം ഈടാക്കും. എൽഐസി ഇന്ത്യ, ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ജിഐസി), മറ്റേതെങ്കിലും ഇൻഷുറൻസ് കമ്പനികൾ എന്നിവ അവരുടെ ഉടമസ്ഥതയിലുള്ള ഓഹരികളിൽ നിന്നുള്ള വരുമാനത്തിന് നികുതി നൽകേണ്ട.
പാൻ കാർഡ് ഇല്ലെങ്കിൽ അധിക നികുതി
നിക്ഷേപകൻ സാധുവായ പാൻ വിവരങ്ങൾ നൽകിയിട്ടില്ലെങ്കിൽ ഡിവിഡന്റ് വരുമാനത്തിന്റെ 20 ശതമാനം സ്രോതസിൽ നിന്നുള്ള നികുതി ഈടാക്കും. സാമ്പത്തിക വര്‍ഷത്തില്‍ നികുതി ബാധകമായ വരുമാനമില്ലാത്ത നിക്ഷേപകര്‍ക്ക് സ്രോതസില്‍ നിന്നുള്ള നികുതി നല്‍കേണ്ടതില്ല. ഇത്തരക്കാര്‍ ടിഡിഎസ് ഒഴിവാക്കാനായി 15ജി/15എച്ച് ഫോം സമര്‍പ്പിക്കണം. ഡിവിഡന്റ് ലഭിക്കുന്ന സാമ്പത്തിക സ്ഥാപനത്തിനാണ് ഫോം സമര്‍പ്പിക്കേണ്ടത്.
ഓഹരികളില്‍ നിന്നുള്ള ലാഭവിഹിതത്തിനും മ്യൂച്വല്‍ ഫണ്ട് ലാഭവിഹിതത്തിനും ടിഡിഎസ് ഒഴിവാക്കാന്‍ ഈ ഫോം ഉപയോഗിക്കാം. 60 വയസിന് താഴെ പ്രായമുള്ളവരാണ് 15ജി ഫോം സമര്‍പ്പിക്കേണ്ടത്. മുതിര്‍ന്ന പൗരന്മാരാണ് 15എച്ച് ഫോം സമര്‍പ്പിക്കേണ്ടത്. പ്രവാസി ഇന്ത്യക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. മുതിര്‍ന്ന പൗരന്മാരുടെ മൊത്തം ഡിവിഡന്റ് വരുമാനം അടിസ്ഥാന ഇളവ് പരിധിയേക്കാള്‍ കൂടുതലാണെങ്കില്‍ പോലും സാമ്പത്തിക വര്‍ഷത്തില്‍ 15എച്ച് ഫോം സമര്‍പ്പിക്കാം. സാമ്പത്തിക വര്‍ഷത്തില്‍ കണക്കാക്കിയ മൊത്തം നികുതി ബാധ്യത പൂജ്യമായിരിക്കണം.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications