മെസ്സി ബാഴ്‌സ വിട്ട് പിഎസ്ജിയിലേക്ക് പോയാൽ ക്രിപ്‌റ്റോകറൻസിയ്ക്ക് എന്ത് സംഭവിക്കും? ഇക്കഥ കേട്ടാൽ ഞെട്ടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ കാലത്തിന്റെ ഫുട്‌ബോള്‍ ഇതിഹാസങ്ങളില്‍ ഒന്നാണ് ലയണല്‍ മെസ്സി. ദീര്‍ഘകാലം ബാഴ്‌സലോണയുടെ ഭാഗമായിരുന്ന മെസ്സിയ്ക്ക് ഇപ്പോള്‍ ക്ലബ്ബ് വിടേണ്ടി വന്നിരിക്കുകയാണ്. അടുത്തതായി മെസ്സി എത്താന്‍ പോകുന്നത് ഫ്രഞ്ച് ക്ലബ്ബ് ആയ പാരിസ് സെയിന്റ് ജെര്‍മനിലേക്കാണെന്നാണ് പറയുന്നത്. മുഴുവന്‍ പേര് കേട്ട് ആശങ്കപ്പെടുകയൊന്നും വേണ്ട- പിഎസ്ജി എന്ന് തന്നെയാണ് ഉദ്ദേശിച്ചത്.

മെസ്സി പിഎസ്ജിയിലേക്ക് വരുന്നു എന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയതോടെ ഒരു ക്രിപ്‌റ്റോകറന്‍സിയുടെ മൂല്യം കുത്തനെ അങ്ങ് ഉയരാന്‍ തുടങ്ങി. അതിന്റെ കഥ എന്തെന്ന് പരിശോധിക്കാം...

 

1

കായിക മേഖലയില്‍ ക്രിപ്‌റ്റോകറന്‍സികളുടെ സാധ്യതയാണ് ഇപ്പോള്‍ നിക്ഷേപകര്‍ക്കിടയിലെ ചര്‍ച്ച. അതിന് വഴിവച്ചതാകട്ടെ ബാഴ്‌സയില്‍ നിന്നുള്ള മെസ്സിയുടെ പുറത്തേക്ക് പോക്കും പിന്നെ പിഎസ്ജിയിലേക്കുള്ള വരവിന്റെ സാധ്യതകളും ആണ്. ഇതെന്തായാലും ബിറ്റ്‌കോയിനോ എഥേറിയമോ ഡോജ്‌കോയിനോ ഒന്നും അല്ല കേട്ടോ.

2

'ഫാന്‍ ടോക്കണ്‍' എന്ന് കേട്ടിട്ടുണ്ടോ? അതേ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. ഒരു സ്‌പോര്‍ട്‌സ് ടീം അവതരിപ്പിക്കുന്ന ക്രിപ്‌റ്റോകറന്‍സിയാണ് ഫാന്‍ ടോക്കണ്‍ എന്ന് അറിയപ്പെടുന്നത്. ഈ ഫാന്‍ ടോക്കണ്‍ ഉപയോഗിച്ച് സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ക്ക് അവരുടെ വാങ്ങല്‍ പ്രക്രിയ ഉള്‍പ്പെടെ പ്രധാനപ്പെട്ട പല കാര്യങ്ങളും ചെയ്യാന്‍ കഴിയും.

3

ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ്ബ് ആയ പിഎസ്ജിയും കഴിഞ്ഞ വര്‍ഷം ഫാന്‍ ടോക്കണ്‍ പുറത്തിറക്കിയിരുന്നു. ചിലിസ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിലാണ് ഇതിന്റെ വ്യാപാരം നടക്കുന്നത്. മെസ്സി പിഎസ്ജിയിലേക്ക് എത്തിയേക്കും എന്ന വാര്‍ത്ത പരക്കാന്‍ തുടങ്ങിയതോടെ പിഎസ്ജിയുടെ ഫാന്‍ ടോക്കണിന്റെ മൂല്യം കുതിച്ചുകയറാന്‍ തുടങ്ങി എന്നാണ് വാര്‍ത്ത.

4

പിഎസ്ജിയിലേക്ക് പോകാനുള്ള സാധ്യതകള്‍ തള്ളാനാവില്ലെന്ന് മെസ്സി പറഞ്ഞതേയുള്ളു, ചിലിസ് എക്‌സ്‌ചേഞ്ചില്‍ പിഎസ്ജിയുടെ ക്രിപ്‌റ്റോകറന്‍സിയുടെ മൂല്യം 44 ഡോളറിലേക്ക് ഉയര്‍ന്നു. 29 ഡോളറില്‍ നിന്നായിരുന്നു ഈ കുതിപ്പ് എന്ന് കൂടി ഓര്‍ക്കണം. ഏറ്റവും ഒടുവ്ില്‍ ഈ വാര്‍ത്ത തയ്യാറാക്കുന്ന സമയത്ത് പിഎസ്ജിയുടെ ക്രിപ്‌റ്റോകറന്‍സിയുടെ മൂല്യം 52.41 ഡോളര്‍ ആണ്. പതിനാറ് ശതമാനത്തോളം ആണ് മൂല്യത്തിലെ കുതിപ്പ്.

5

നിക്ഷേപകരെ സംബന്ധിച്ച് ഇത് പ്രതീക്ഷയേകുന്ന ഒരു സൂചനയാണ് നല്‍കുന്നത്. ക്രിപ്‌റ്റോകറന്‍സികളുടെ സാധ്യതകള്‍ കായിക മേഖലയിലേക്ക് കൂടി കുതിച്ചു കയറു്ന്നു എന്നതിന്റെ തെളിവാണ് പിഎസ്ജിയുടെ കുതിപ്പ്. ലോകത്തിലെ പ്രധാനപ്പെട്ട പല ഫുട്‌ബോള്‍ ക്ലബ്ബുകളും ഇതിനകനം തന്നെ അവരുടെ ഫാന്‍ ടോക്കണുകള്‍ പുറത്തിറക്കിയിട്ടുണ്ട്.

6

ക്ലബ്ബുകള്‍ക്കും ഫാന്‍ ടോക്കണുകള്‍ ഫലപ്രദമായി ഉപയോഗിക്കാം എന്നതിന്റെ തെളിവാണ് പിഎസ്ജിയുടെ കുതിപ്പ്. എങ്ങനെ ആയിരിക്കും ഓരോ തീരുമാനങ്ങളോടും ആരാധകര്‍ പ്രതികരിക്കുന്നത് എന്നതിന്റെ സൂചകമായിട്ടും ഫാന്‍ ടോക്കണുകളുടെ കുതിപ്പിനേയും കിതപ്പിനേയും വിലയിരുത്താന്‍ സാധിക്കും. ആരാധകരെ തൃപ്തിപ്പെടുത്തുന്ന തീരുമാനങ്ങളിലേക്ക് ക്ലബ്ബുകള്‍ക്ക് എളുപ്പത്തില്‍ എത്തുകയും ചെയ്യാം. എന്തായാലും മെസ്സിയുടെ വരവിന് ആഘോഷത്തോടെയാണ് പിഎസ്ജി ഫാന്‍സും സ്വീകരിക്കുന്നത് എന്ന് ഈ ക്രിപ്‌റ്റോമൂല്യം വെളിപ്പെടുത്തുന്നുണ്ട്.

7

മെസ്സിയെ സംബന്ധിച്ചും അദ്ദേഹത്തിന്റെ ആരാധകരെ സംബന്ധിച്ചും ബാഴ്‌സലോണ ക്ലബ്ബ് ഒരു വികാരമായിരുന്നു. തന്റെ 13-ാം വയസ്സിലാണ് മെസ്സി ബാഴ്‌സ അക്കാദമിയില്‍ എത്തുന്നത്. അതിന് ശേഷം മെസ്സിയുടെ വളര്‍ച്ചയുടെ ഓരോ പടവുകളും താണ്ടിയത് ബാഴ്‌സയ്‌ക്കൊപ്പമായിരുന്നു. നീണ്ട 21 വര്‍ഷങ്ങളാണ് മെസ്സി ബാഴ്‌സയ്‌ക്കൊപ്പം ചെലവഴിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് മെസ്സിയുമായുള്ള കരാര്‍ പുതുക്കുന്നതില്‍ നിന്ന് ബാഴ്‌സയെ പിന്തിരിപ്പിച്ചത്. പ്രതിഫലത്തുക കുറച്ച് ബാഴ്‌സയില്‍ തന്നെ തുടരാന്‍ മെസ്സി താത്പര്യപ്പെട്ടിരുന്നെങ്കിലും ലാ ലിഗ നിമയങ്ങള്‍ അത് അനുവദിക്കുമായിരുന്നില്ല.

English summary

How Messi's remark about PSG helped to double its Fan Token Cryptocurrency value?

How Messi's remark about PSG helped to double its Fan Token Cryptocurrency value?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X