ക്ഷാമബത്ത 28 ശതമാനമായി ഉയര്‍ത്തിയതിന് ശേഷം ശമ്പളം എത്ര വര്‍ധിക്കും

By Ajmal MK
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് 1.2 കോടിയിലധികം വരുന്ന കേന്ദ്ര ജീവനക്കാരും പെന്‍ഷന്‍കാരും ദീർഘകാലത്തിന് ശേഷം വർദ്ധിപ്പിച്ച ക്ഷാമബത്ത അലവന്‍സ് അടക്കമുള്ള ശമ്പള വര്‍ധനവിനായുള്ള കാത്തിരിപ്പിലാണ്. വർദ്ധിച്ച ഡിഎ നിരക്ക് ജൂലൈ മാസത്തിലെ ശമ്പളത്തിനൊപ്പം പ്രാബല്യത്തിൽ വരും. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ വലിയ തോതിലുള്ള വര്‍ധനവാണ് ഉണ്ടാവാന്‍ പോവുന്നത്.

 

ഒരു കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥന്റെ ഡിഎ കുടിശ്ശിക എത്രയാണെന്ന് മനസിലാക്കാൻ എളുപ്പത്തില്‍ സാധിക്കും. ഏഴാം ശമ്പള കമ്മീഷൻ ലെവൽ -1 ജീവനക്കാരന് 1800 ഗ്രേഡ് പേയും 18,000 മുതൽ 56,900 രൂപ വരെ ശമ്പള പരിധിയുമാണ് കണക്കാക്കുന്നത്. ജീവനക്കാർക്ക് നിലവിൽ 17 ശതമാനം ക്ഷാമബത്തയാണ് ലഭിക്കുന്നത്. അതായത് സർക്കാർ ജീവനക്കാരന്റെ അടിസ്ഥാന വരുമാനം 18,000 രൂപയാണെങ്കിൽ ഡിഎ 3,060 ആണ്. 28 ശതമാനം വർധനവ് ലഭിക്കുമ്പോള്‍ ഇത് 5,040 രൂപയായി മാറുന്നു.

 
 ക്ഷാമബത്ത 28 ശതമാനമായി ഉയര്‍ത്തിയതിന് ശേഷം ശമ്പളം എത്ര വര്‍ധിക്കും

എൻട്രി ലെവൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മിനിമം അടിസ്ഥാന ശമ്പളമായി 18,000 രൂപയാണ് ഏഴാമത്തെ ശമ്പള കമ്മീഷൻ ശുപാർശ ചെയ്യുന്നത്. അത്തരം ജീവനക്കാർക്ക് 17 ശതമാനം ഡിഎ നിരക്കിൽ 2021 ജൂൺ 30 വരെ 3060 രൂപ ക്ഷാമ ബത്തയായി ലഭിച്ചു. എന്നാല്‍ അടുത്ത മാസം അവര്‍ക്ക് ക്ഷാമ ബത്ത ഇനത്തില്‍ 5040 രൂപയായിരിക്കും ലഭിക്കുക.

Read more about: salary സാലറി
English summary

How much will the salary increase after 28% Dearness Allowance?

How much will the salary increase after 28% Dearness Allowance?
Story first published: Wednesday, July 21, 2021, 22:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X