ദില്ലി: കേന്ദ്ര സര്‍ക്കാര്‍ മൂന്നാമത്തെ കൊവിഡ് ഉത്േജക പാക്കേജ് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉദ്ധരിക്കാന്‍ രണ്ട് പദ്ധതികള്‍ ആണുള്ളത്. ഇതുകൊണ്ട് രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖല ഉയിര്‍ത്തെഴുന്നേല്‍ക്കുമോ എന്നാണ് പരിശോധിക്കേണ്ടത്.
റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ക്കുള്ള നികുതിയളവാണ് പ്രഖ്യാപനത്തിലെ പ്രധാനപ്പെട്ട ഒന്ന്. നഗര ഭവന പദ്ധതിയ്ക്ക് 18,000 കോടി രൂപ അധിക വിഹതം അനുവദിച്ചതാണ് രണ്ടാമത്തേത്. റിയല്‍ എസ്റ്റേറ്റ് മേഖലയെ ഇത് എങ്ങനെ സ്വാധീനിക്കും എന്ന് പരിശോധിക്കാം...
നികുതിയിളവ്
ആദായ നികുതിയില്‍ ഇളവ് എന്നത് എന്നും ആകര്‍ഷകമായ ഒരു തീരുമാനമാണ്. ആദ്യമായി വീട് വീങ്ങുന്നവര്ക്ക് ഉള്ള ആദായ നികുതി ഇളവ് വലിയ തോതില്‍ മേഖലയുടെ തിരിച്ചുവരവിന് വഴിവയ്ക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വലിയ തുക തന്നെ
പണക്കാരെ കൂടി ലക്ഷ്യം വച്ചിട്ടുള്ളതാണ് ഈ നികുതിയിളവ് എന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേക. രണ്ട് കോടി രൂപ വരെ വിലയുള്ള വീട് വാങ്ങുന്നവര്‍ക്കും ഈ ആനുകൂല്യം ലഭ്യമാണ്. 2021 ജൂണ്‍ 30 നുള്ളില്‍ വീട് വാങ്ങുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
പണമുള്ളവര്‍ ഇറങ്ങും
ആദായനികുതി ഇളവ് എന്ന ആകര്‍ഷണത്തില്‍ വലിയ ധനികര്‍ വീണാല്‍ ഇതുവഴി പല നേട്ടങ്ങളും ഉണ്ട്. പണമിടപാടുകള്‍ കൃത്യമാവുകയും രജിസ്ട്രേഷന് വഴിയുള്ള നികുതി വരുമാനത്തില്‍ വര്‍ദ്ധനയുണ്ടാവുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നഗരഭവന പദ്ധതി
നഗര ഭവന നിര്‍മാണ പദ്ധതിയ്ക്ക് അധിക വിഹിതമായി 18,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതുവഴി 12 ലക്ഷം വീടുകളുടെ നിര്‍മാണം തുടങ്ങാമെന്നും 18 ലക്ഷം വീടുകളുടെ പണി പൂര്‍ത്തിയാക്കാമെന്നും ആണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്.
റിയല്‍ എസ്റ്റേറ്റ് ഉണരും
നഗരമേഖലയില്‍ ഇത്രയധികം വീടുനിര്‍മാണം നടക്കുക എന്ന് വച്ചാല്‍ റിയല്‍ എസ്റ്റേറ്റ് മേഖല വലിയ ഉണര്‍വ്വില്‍ എത്തും എന്ന് തന്നെയാണ് അര്‍ത്ഥം. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഉണര്‍വ്വ് മറ്റ് മേഖലകള്‍ക്കും ഉത്തേജകമാകും.
തൊഴിലും വിപണിയും
നഗര ഭവന പദ്ധതി വിഹിതം കൂട്ടുമ്പോള്‍ അത് നിര്‍മാണ മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. 78 ലക്ഷം തൊഴിലുകളാണ് ഇതുവഴി സൃഷ്ടിക്കപ്പെടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതോടൊപ്പം തന്നെ നിര്‍മാണ സാമഗ്രികളുടെ വിപണിയും സജീവമാകും.
ഡെവലപ്പര്‍മാര്‍ക്ക് ഗുണം
ഭവന നിര്‍മാണ, വില്പന മേഖലയിലെ മേല്പറഞ്ഞ നീക്കങ്ങള്‍ തന്നെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഊര്‍ജ്ജം പകരും എന്ന് ഉറപ്പാണ്. അതോടൊപ്പം പദ്ധതി ചെലവിന്റെ 15 ശതമാനം വരെ ബാങ്ക് ഗാരണ്ടി നല്‍കണമെന്ന വ്യവസ്ഥയില്‍ കൂടി ഇളവ് വരുത്തിയിട്ടുണ്ട്. ഇനി മുതല്‍ മൂന്ന് ശതമാനം ഗാരണ്ടി നല്കിയാല് മതി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
