എന്‍പിഎസ് : ആക്ടിവ് ഫണ്ട് അലോക്കേഷന്‍ ഓപ്ഷന്‍ തിരഞ്ഞെടുത്ത് എങ്ങനെ വരുമാനം വര്‍ദ്ധിപ്പിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ നികുതി യോഗ്യമായ വിരമിക്കല്‍ മാര്‍ഗമായി മാറിയിരിക്കുകയാണ് ദേശീയ പെന്‍ഷന്‍ സംവിധാനം അഥവാ എന്‍പിഎസ്. മുമ്പ് 60 ശതമാനം എന്‍പിഎസ് കോര്‍പസിന്റെ 40 ശതമാനവും സൂപ്പര്‍ ആനുവേഷന്‍ പ്രായത്തില്‍ ഒന്നായി പിന്‍വലിക്കാന്‍ കഴിയുമായിരുന്നു. ഈ 40 ശതമാനം നികുതി രഹിതമാണ്. എന്നാല്‍ ബാക്കിയുള്ള 20 ശതമാനത്തിന് വ്യക്തിയുടെ നികുതി സ്ലാബ് അനുസരിച്ച് നികുതി ചുമത്തിയിരുന്നു. എന്നാലിപ്പോഴാവട്ട, പിന്‍വലിക്കാവുന്ന 60 ശതമാനം കോര്‍പസും സൂപ്പര്‍ ആനുവേഷന് ശേഷം നികുതി രഹിതമാണ്. എന്നാല്‍, ബാക്കിയുള്ള 40 ശതമാനം ഇപ്പോഴും ഒരു ആന്വിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.

കൂടാതെ ആന്വിറ്റി വരുമാനത്തിന് നികുതി നല്‍കേണ്ടതുമാണ്. 40 ശതമാനം ആന്വിറ്റി ക്ലോസ് എന്നത് വ്യക്തികള്‍ വിരമിക്കല്‍ ലാഭം അശ്രദ്ധമായി ചെലവഴിക്കുന്നത് ഒരു പരിധി തടയുമെന്നും ധനകാര്യ ആസൂത്രകര്‍ അഭിപ്രായപ്പെടുന്നു. എന്‍പിഎസ് വരിക്കാര്‍ക്ക് മെച്യൂരിറ്റി തുക കൂടാതെ, ആദായനികുതി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം എല്ലാ വര്‍ഷവും എന്‍പിഎസില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതി ലാഭിക്കാന്‍ സാധിക്കുന്നതാണ്. ശമ്പളക്കാര്‍ക്ക് 1.5 ലക്ഷം വരെയുള്ള എന്‍പിഎസ് നിക്ഷേപത്തിന് 80 സി വകുപ്പ് പ്രകാരം ഇളവ് ലഭിക്കാന്‍ അര്‍ഹമാണ്. സ്വയം തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്ക് അവരുടെ മൊത്തം വരുമാനത്തിന്റെ 20 ശതമാനം വരെ നിക്ഷേപത്തില്‍ കിഴിവായി അവകാശപ്പെടാവുന്നതാണ്.

1

1.5 ലക്ഷം രൂപയാണ് ഇത്തരത്തില്‍ അവകാശപ്പെടാവുന്ന തുകയുടെ പരിധി. ഇതിനു പുറമെ, ശമ്പളക്കാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും വകുപ്പ് 80 സിസിഡി പ്രകാരം 50,000 രൂപയുടെ അധിക കിഴിവിനും അകാശപ്പെടാവുന്നതാണ്. അതായത്, രണ്ടിലും കൂടെ എന്‍പിഎസ് നിക്ഷേപത്തില്‍ രണ്ടു ലക്ഷം രൂപവരെ വരിക്കാര്‍ക്ക് ഇളവ് ലഭിക്കുന്നതാണ്. എന്നാല്‍, 2020 ബജറ്റില്‍ അവതരിപ്പിച്ച പുത്തന്‍ നികുതി വ്യവസ്ഥ സ്വീകരിക്കുന്നവര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതല്ല. തൊഴിലുടമ അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം എന്‍പിഎസില്‍ ഉള്‍പ്പെടുത്തിയാല്‍ വരിക്കാര്‍ക്ക് നികുതി ബാധ്യത കുറയ്ക്കാന്‍ കഴിയും. വകുപ്പ് 80 സിസിഡി (2) പ്രകാരമാവും ഈ കിഴിവ് ബാധകമാവുക. ഈ കിഴിവിന് ഉയര്‍ന്ന പരിധികളില്ലെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ പ്രതിമാസ അടിസ്ഥാന ശമ്പളം 80,000 രൂപയും നിങ്ങള്‍ 30 ശതമാനത്തിന്റെ നികുതി വിഹിതത്തിലാണെന്നും കരുതുക. നിങ്ങളുടെ കമ്പനി എന്‍പിഎസില്‍ 10 ശതമാനം അടിസ്ഥാന നിക്ഷേപം നല്‍കുന്ന പക്ഷം നിങ്ങള്‍ക്ക് നികുതി വിഹിതം ഏകദേശം 29,952 രൂപയായി കുറയ്ക്കാം. പുതിയ നികുതി വ്യവസ്ഥ പ്രകാരം, ഇപിഎഫും മറ്റേതെങ്കിലും സൂപ്പര്‍ ആനുവേഷന്‍ ഫണ്ടും ഉള്‍പ്പടെയുള്ള തൊഴിലുടമയുടെ ഉയര്‍ന്ന നിക്ഷേപ പരിധി 7.5 ലക്ഷം രൂപ വരെയാക്കി തിട്ടപ്പെടുത്തിയിട്ടുണ്ട്.

2

എന്‍പിഎസില്‍ നിന്നുള്ള വരുമാനം എങ്ങനെ വര്‍ദ്ധിപ്പിക്കാം?

നികുതി ആനുകൂല്യത്തില്‍ മാത്രമല്ല, മറിച്ച് നിക്ഷേപ ഓപ്ഷനുകളുടെ കാര്യത്തിലും എന്‍പിഎസ് ഇപ്പോള്‍ കൂടുതല്‍ എളുപ്പമായിരിക്കുന്നു. മുമ്പ് നിങ്ങളുടെ എന്‍പിഎസിന്റെ 50 ശതമാനമാണ് ഇക്വിറ്റികളില്‍ നിക്ഷേപിക്കാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍, ഇപ്പോഴിത് 75 ശതമാനമാണ്. ഇത് എന്‍പിഎസ് വരുമാനം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ കാരണമാവുന്നു. എന്‍പിഎസില്‍ വരിക്കാര്‍ക്ക് രണ്ടു തരത്തിലുള്ള നിക്ഷേപ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ് - ആക്ടിവ് ചോയ്‌സും ഓട്ടോ ചോയ്‌സും. ആക്ടിവ് ചോയ്‌സില്‍, ഇക്വിറ്റി, കോര്‍പ്പറേറ്റ് ബോണ്ടുകള്‍, സര്‍ക്കാര്‍ ബോണ്ടുകള്‍, മറ്റ് ഇതര നിക്ഷേപങ്ങള്‍ എന്നിവ തീരുമാനിച്ചുകൊണ്ട് വരിക്കാരന് സ്വന്തം പോര്‍ട്‌ഫോളിയോ മിക്‌സ് തിരഞ്ഞെടുക്കാം. കൂടാതെ 50 വയസ് വരെയുള്ള കാലയളവില്‍ ഇക്വിറ്റിയില്‍ 75 ശതമാനം എക്‌സ്‌പോഷര്‍ വരെ എടുക്കാവുന്നതാണ്. നിങ്ങള്‍ക്ക് 50 വയസ് തികുയുന്ന പക്ഷം, ഇക്വിറ്റിയ്ക്ക് അനുവദനീയമായ പരമാവധി അലോക്കേഷന്‍ എല്ലാ വര്‍ഷവും 2.5 ശതമാനം കുറയും. അങ്ങനെ 60 വയസുള്ളപ്പോള്‍ പരമാവധി 50 ശതമാനം ഇക്വിറ്റികള്‍ അനുവദിക്കും. നിങ്ങള്‍ ഓട്ടോ ചോയ്‌സിനായി പോയാല്‍, അഗ്രസിവ്, മോഡറേറ്റ്, കണ്‍സര്‍വേറ്റിവ് എന്നിങ്ങനെയുള്ള മൂന്ന് ലൈഫ് സ്റ്റൈല്‍ ഫണ്ടുകളില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാം.

 

3

ഇവിടെ പ്രായം കൂടുന്നതിനനുസരിച്ച് ഇക്വിറ്റിയിലേക്കുള്ള എക്‌സ്‌പോഷര്‍ കുറയ്ക്കുന്നതിലൂടെ അസറ്റ് മിശ്രിതം ഓട്ടോമാറ്റിക് ആയി മാറുന്നു. ഇക്വിറ്റി എക്‌സ്‌പോഷറിലെ ക്രമാനുഗതമായ ഇടിവ് റിട്ടയര്‍മെന്റ് കോര്‍പസിനെ വിപണിയിലെ ചാഞ്ചാട്ടത്തിനെതിരെ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെങ്കിലും, ഇത് എന്‍പിഎസ് നിക്ഷേപത്തെ വിലമതിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. നിങ്ങള്‍ ഓട്ടോ ചോയ്‌സില്‍ അഗ്രസിവ് ഓപ്ഷന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ പോലും, നിങ്ങളുടെ ഇക്വിറ്റി വിഹിതം 35 വയസു വരെയുള്ള കാലയളവില്‍ 75 ശതമാനമായും 40 വയസില്‍ 55 ശതമാനമായും 45 വയസില്‍ 35 ശതമാനമായും കുറയുന്നതാണ്. വിരമിക്കുന്നതിന് 15 വര്‍ഷം മുമ്പ് ഇക്വിറ്റി എക്‌സ്‌പോഷര്‍ കുറയ്ക്കുന്നത് മെച്യൂരിറ്റി കോര്‍പസിനെ സാരമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതിനാല്‍ തന്നെ നിങ്ങള്‍ക്ക് വിപണിയെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കില്‍, സജീവമായൊരു ഓപ്ഷന്‍ സ്വന്തമാക്കി ഇക്വിറ്റിയ്ക്ക് പരമാവധി വിഹിതം നല്‍കുകയാണെങ്കില്‍, വിരമിക്കല്‍ സമയത്ത് നിങ്ങള്‍ക്കൊരു വലിയ കോര്‍പസ് ലഭിക്കുന്നതാണ്. ഇതിനു പുറമെ വിരമിക്കല്‍ ഫണ്ടില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി എന്‍പിഎസ് എല്ലാ വര്‍ഷവും വാഗ്ദാനം ചെയ്യുന്ന രണ്ടു സൗജന്യ സ്വിച്ചുകള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന്, ഇക്വിറ്റി മാര്‍ക്കറ്റ് മൂല്യ നിര്‍ണയം ചരിത്രപരമായ ഉയരത്തിലെത്തിയ ശേഷം ഇക്വിറ്റിയില്‍ നിന്നുള്ള നിങ്ങളുടെ എക്‌സ്‌പോഷര്‍ കുറയക്കാനും കടത്തിലേക്കുള്ള എക്‌സ്‌പോഷര്‍ വര്‍ദ്ധിപ്പിക്കാനും വിപരീത സാഹചര്യം സംഭവിക്കുമ്പോള്‍ തിരിച്ചും ചെയ്യാന്‍ സാധിക്കും.

English summary

എന്‍പിഎസ് നിക്ഷേപം: ആക്ടിവ് ഫണ്ട് അലോക്കേഷന്‍ ഓപ്ഷന്‍ തിരഞ്ഞെടുത്ത് എങ്ങനെ വരുമാനം വര്‍ദ്ധിപ്പിക്കാം

how to increase return from nps by opting active fund allocation option.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X