2020ൽ കൊവിഡ് -19 ഇന്ത്യൻ വ്യോമയാന മേഖലയെ ബാധിച്ചത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് -19 മഹാമാരി 2020 ൽ ഇന്ത്യൻ വ്യോമയാന മേഖലയിൽ വലിയ സ്വാധീനം ചെലുത്തി. നഷ്ടം നേരിടുന്ന പ്രധാന വിമാനക്കമ്പനികൾക്കെല്ലാം തന്നെ ജീവനക്കാരെ പിരിച്ചുവിടേണ്ട സ്ഥിതിയായി. നിരവധി ജീവനക്കാരെ ശമ്പളമില്ലാതെ അവധിക്ക് അയച്ചു, അല്ലെങ്കിൽ ശമ്പളം വെട്ടിക്കുറച്ചു.

 

സർവ്വീസ് നി‍ർത്തി വച്ചു

സർവ്വീസ് നി‍ർത്തി വച്ചു

പകർച്ചവ്യാധി രാജ്യത്തുടനീളം വ്യാപിക്കാൻ തുടങ്ങിയപ്പോൾ, ഷെഡ്യൂൾ ചെയ്ത എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും ആഭ്യന്തര പാസഞ്ചർ വിമാനങ്ങളും യഥാക്രമം മാർച്ച് 23 മുതൽ മാർച്ച് 25 വരെ നിർത്തിവച്ചു. എന്നാൽ ആഭ്യന്തര വിമാനങ്ങൾ മെയ് 25 മുതൽ പരിമിതമായ രീതിയിൽ പുനരാരംഭിച്ചു.

വിമാന ടിക്കറ്റ് റദ്ദാക്കൽ; യാത്രക്കാർക്ക് 3200 കോടി മടക്കി നൽകി വിമാനക്കമ്പനികൾ

നഷ്ടം ഇങ്ങനെ

നഷ്ടം ഇങ്ങനെ

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് എയർലൈനുകളുടെ നഷ്ടം കണക്കാക്കിയാൽ 2020 വിമാനക്കമ്പനികൾക്കുണ്ടാക്കിയ ആഘാതം വ്യക്തമാകും. ഇൻഡിഗോയ്ക്ക് ഈ സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ 2,884 കോടി രൂപയും രണ്ടാം പാദത്തിൽ 1,194 കോടി രൂപയുമാണ് നഷ്ടമായത്. സ്‌പൈസ് ജെറ്റിന് യഥാക്രമം 600 കോടി രൂപയും 112 കോടി രൂപയും നഷ്ടമായി.

വന്ദേ ഭാരത് മിഷൻ

വന്ദേ ഭാരത് മിഷൻ

അതേസമയം, മെയ് മുതൽ വന്ദേ ഭാരത് മിഷനു കീഴിൽ പ്രത്യേക അന്താരാഷ്ട്ര പാസഞ്ചർ സർവീസുകൾക്ക് സർക്കാർ അനുമതി നൽകി. ജൂലൈ മുതൽ 24 രാജ്യങ്ങളുമായി എയർ ബബിൾ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. എന്നിരുന്നാലും, ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാനങ്ങൾ ഇന്ത്യയിൽ നിർത്തിവച്ചിരിക്കുകയാണ്.

കൊറോണ വന്നാൽ എന്ത്? പോയാൽ എന്ത്? 2020ൽ ഏറ്റവും കൂടുതൽ കാശുണ്ടാക്കിയ ഇന്ത്യൻ കോടീശ്വരന്മാർ

അന്താരാഷ്ട്ര സ‍ർവ്വീസുകൾ

അന്താരാഷ്ട്ര സ‍ർവ്വീസുകൾ

വിദേശ യാത്രകളുടെ പുനരാരംഭിക്കൽ ആഭ്യന്തര സ‍ർവ്വീസുകളേക്കാൾ മന്ദഗതിയിലുള്ളതും വെല്ലുവിളി നിറഞ്ഞതുമാണ്. എയർ ഇന്ത്യയുടെ വരുമാനത്തിന്റെ 60 ശതമാനവും അന്താരാഷ്ട്ര സ‍ർവ്വീസുകളിൽ നിന്നുള്ളതാണ്. ഒക്ടോബറിൽ ഇന്ത്യൻ വ്യോമയാന വ്യവസായത്തിന് 6-6.5 ബില്യൺ യുഎസ് ഡോളർ നഷ്ടമാകുമെന്ന് കാപ്പ ഇന്ത്യ പ്രവചിച്ചിരുന്നു.

ഐഎസ്എല്‍ ഇനി അംബാനി നടത്തും; ഐഎംജി വേള്‍ഡ്‌വൈഡ് സ്വന്തമാക്കാന്‍ റിലയന്‍സ്

യാത്രക്കാരുടെ എണ്ണം

യാത്രക്കാരുടെ എണ്ണം

2020-21 ൽ വെറും 50-60 മില്യൺ യാത്രക്കാരാണ് ഇന്ത്യയിൽ വിമാനയാത്ര നടത്തിയത്. ഇതിൽ 40-50 മില്യൺ ആഭ്യന്തര യാത്രക്കാരും 10 മില്യണിൽ താഴെ മാത്രം അന്താരാഷ്ട്ര യാത്രക്കാരും ഉൾപ്പെടുന്നു. 2019-20 ൽ ഏകദേശം 205 മില്യൺ വിമാന യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 140 മില്യൺ ആഭ്യന്തര യാത്രക്കാരും 65 മില്യൺ അന്താരാഷ്ട്ര യാത്രക്കാരും ഉൾപ്പെടുന്നു.

എയ‍ർ ഇന്ത്യ വിൽപ്പന നീണ്ടു

എയ‍ർ ഇന്ത്യ വിൽപ്പന നീണ്ടു

2018 ൽ എയ‍ർ ഇന്ത്യയെ വിൽക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന്, ജനുവരിയിൽ സർക്കാർ വീണ്ടും നടപടികൾ പുനരാരംഭിച്ചെങ്കിലും കൊവിഡ് പ്രതിസന്ധി കാരണം ബിഡ് സമ‍ർപ്പിക്കുന്നതിനുള്ള തീയതി അഞ്ച് തവണ നീട്ടേണ്ടി വന്നു. ബിഡ് സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 14 ആയിരുന്നു. സർക്കാരിന് ഒന്നിലധികം താത്പര്യപത്രങ്ങൾ ലഭിച്ചിട്ടുണ്ട്. ജനുവരി 5 നകം യോഗ്യതയുള്ള ലേലക്കാരുടെ പേര് സ‍ർക്കാർ പ്രഖ്യാപിക്കും.

English summary

How will Covid-19 affect Indian aviation sector in 2020? | 2020ൽ കൊവിഡ് -19 ഇന്ത്യൻ വ്യോമയാന മേഖലയെ ബാധിച്ചത് എങ്ങനെ?

The Covid-19 pandemic in 2020 had a major impact on the Indian aviation sector. Read in malayalam.
Story first published: Sunday, December 27, 2020, 8:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X