ഇനി ഒറ്റ ക്ലിക്കില്‍ കാര്‍ വീട്ടിലെത്തും; ഓണ്‍ലൈന്‍ റീട്ടെയില്‍ പ്ലാറ്റ്‌ഫോം നവീകരിച്ച് ഹ്യുണ്ടായി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഉപയോക്താക്കള്‍ക്ക് ഭാവിയിലെ റീട്ടെയില്‍ അനുഭവം നല്‍കുന്നതിനായി, അപ്‌ഗ്രേഡ് ചെയ്ത ഓണ്‍ലൈന്‍ എന്‍ഡ്-ടു-എന്‍ഡ് ഓട്ടോമോട്ടിവ് റീട്ടെയില്‍ പ്ലാറ്റ്‌ഫോമായ 'ക്ലിക്ക് ടു ബൈ' അവതരിപ്പിച്ച് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് (എച്ച്എംഐഎല്‍). ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പ്ലാറ്റ്‌ഫോം ആരംഭിച്ച കമ്പനി, ഒരു മില്യണ്‍ യുഎസ് ഡോളറാണ് (ഏകദേശം 7.5 കോടി രൂപ) ഇതിനായി നിക്ഷേപിച്ചത്.

 

കാറുകള്‍ ബുക്ക് ചെയ്യുന്നത് മുതല്‍ ടെസ്റ്റ് ഡ്രൈവ്, ഫിനാന്‍സിംഗ്, ഹോം ഡെലിവറി ഉള്‍പ്പടെയുള്ള ഉപഭോക്തൃ സേവനങ്ങള്‍ ഈ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നു. 'ക്ലിക്ക് ടു ബൈ' സമാരംഭിച്ചതിനുശേഷം, കമ്പനിയ്ക്ക് ഏഴ് ലക്ഷത്തിലധികം സന്ദര്‍ശകരെ പ്ലാറ്റ്‌ഫോമില്‍ ലഭിച്ചതായും, രണ്ട് മാസത്തിനുള്ളില്‍ 15,000 രജിസ്‌ട്രേഷനുകള്‍ നടത്തിക്കഴിഞ്ഞതായും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മാധ്യമങ്ങളെ അഭിസംഭോധന ചെയ്തുകൊണ്ട് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് കോര്‍പ്പറേറ്റ് പ്ലാനിംഗ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡബ്ല്യു എസ് ഓഹ് വ്യക്തമാക്കി.

ഈ വർഷം ഇന്‍ഫോസിസില്‍ 74 കോടിപതികള്‍; നേതൃത്വ തലത്തില്‍ സ്ഥാനക്കയറ്റം ഇല്ല

ഇനി ഒറ്റ ക്ലിക്കില്‍ കാര്‍ വീട്ടിലെത്തും; ഓണ്‍ലൈന്‍ റീട്ടെയില്‍ പ്ലാറ്റ്‌ഫോം നവീകരിച്ച് ഹ്യുണ്ടായി

പ്ലാറ്റ്‌ഫോമിലൂടെ 600 -ഓളം ഡീലര്‍ഷിപ്പുകളെ സംയോജിപ്പിച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കാനും കാറുകള്‍ വില്‍ക്കാനുമുളള മറ്റൊരു അധിക ചാനലാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്‍ വാങ്ങണമെന്ന ഉപഭോക്താക്കളുടെ ആവശ്യകതയ്ക്ക് ശാശ്വതമായ പരിഹാരം കാണാന്‍ 'ക്ലിക്ക് ടു ബൈ:' പ്ലാറ്റ്‌ഫോം പുതിയ വഴിത്തിരിവായി മാറുമെന്ന് കമ്പനി അവകാശപ്പെടുന്നു.

സെപ്റ്റംബർ വരെ സ്വർണ വിപണിയ്ക്ക് തിരിച്ചടി, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ ആളില്ല

ഫുള്‍ സ്‌പെക്ട്രം കാര്‍ വാങ്ങല്‍ യാത്ര, ഓണ്‍-റോഡ് വിലകളുമായി സുതാര്യത, അര്‍പ്പണ ബോധമുള്ള സെയില്‍സ് കണ്‍സള്‍ട്ടന്റുകള്‍, പ്രമുഖ ബാങ്കുകളില്‍ നിന്നുള്ള ഓണ്‍ലൈന്‍ ധനകാര്യ ഓപ്ഷനുകള്‍, പ്രത്യേക ഓണ്‍ലൈന്‍ പ്രൊമോഷനുകള്‍, കാര്‍ സ്വന്തമാക്കുന്നതിനുള്ള ഡെലിവറി സമയം, ശുദ്ധീകരിച്ച കാറുകളുടെ ഓണ്‍ലൈന്‍ ടെസ്റ്റ് ഡ്രൈവ് ബുക്കിംഗ്, പൂര്‍ണ്ണമായും സാനിറ്റൈസ് ചെയ്ത കാറുകളുടെ ഹോം ഡെലിവറി എന്നിവ ഈ പ്ലാറ്റ്‌ഫോം ഉറപ്പാക്കുന്നു.

ഈ പൊതുമേഖല ബാങ്കുകൾ സ്വകാര്യവത്കരിക്കാൻ ഒരുങ്ങുന്നു, ചർച്ചകൾ പുരോഗമിക്കുന്നു

തുടക്കത്തില്‍ ഇംഗ്ലീഷിലാണ് ഇന്ത്യയില്‍ ഉടനീളം ഓണ്‍ലൈന്‍ സേവനങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. അടുത്ത ഘട്ടത്തില്‍ എട്ട് ഭാഷകള്‍ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ആയതിനാല്‍, 'ക്ലിക്ക് ടു ബൈ' പ്ലാറ്റ്‌ഫോം, കൂടുതല്‍ എളുപ്പമാക്കാനും ഉപഭോക്തൃ സൗഹൃദമാക്കാനും സാധിക്കുമെന്നാണ് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് പ്രതീക്ഷിക്കുന്നത്.

Read more about: hyundai
English summary

hyundai introduces upgraded online retail platform click to buy | ഇനി ഒറ്റ ക്ലിക്കില്‍ കാര്‍ വീട്ടിലെത്തും; ഓണ്‍ലൈന്‍ റീട്ടെയില്‍ പ്ലാറ്റ്‌ഫോം നവീകരിച്ച് ഹ്യുണ്ടായി

hyundai introduces upgraded online retail platform click to buy
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X