വൈദ്യുതി ബില്ലിൽ കുടിശിക വരുത്തിയാൽ ഇനി മുതൽ കെഎസ്ഇബി ഉയർന്ന പിഴ ഈടാക്കും. ജൂൺ 20ന് ശേഷം നൽകിയ എല്ലാ ബില്ലുകളിലും സമയബന്ധിതമായി പണം അടച്ചില്ലെങ്കിൽ 18% വരെ പിഴ ഈടാക്കുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. ബിൽ തുക അടച്ചില്ലെങ്കിലും തത്കാലത്തേക്ക് കണക്ഷൻ വിച്ഛേദിക്കണ്ടെന്നാണ് തീരുമാനം. കൊവിഡ് പ്രതിസന്ധിയിൽ ഗുണഭോക്താക്കളിൽനിന്ന് തത്കാലം അധിക സെക്യൂരിറ്റി ഈടാക്കേണ്ടന്നും ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
പ്രതിഷേധം ശക്തം
അതേസമയം കെട്ടിവെച്ചിരിക്കുന്ന തുകയിൽ കുറവ് വന്നാൽ അത് ബില്ലിൽ ഈടാക്കും. കെട്ടിവെച്ചിരിക്കുന്ന തുകയ്ക്ക് നിശ്ചിത ശതമാനം പലിശയും ബില്ലിൽ കുറവ് ചെയ്യും. എന്നാൽ ഉയർന്ന പിഴ ഈടാക്കാനുളള നിർദേശത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്.
ഓൺലൈനായി ബില്ല് അടക്കാം
പുതിയ വൈദ്യുതകണക്ഷനുകൾക്ക് ഇനി ഓണ്‍ലൈനായി അപേക്ഷിച്ചാൽ മതിയാകുമെന്നും കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. അപേക്ഷാഫീസും നൽകേണ്ടതില്ല. കൂടാതെ ആദ്യമായി ഓണ്‍ലൈനിൽ ബില്ലടയ്ക്കുന്ന ഗുണഭോക്താക്കൾക്ക് ബിൽത്തുകയുടെ അഞ്ച് ശതമാനം ഡിസ്കൗണ്ടും ലഭിക്കും. പരമാവധി 100 രൂപവരെയാകും ഇങ്ങനെ സബ്സിഡിയായി ലഭിക്കുക.
തവണകളായി അടയ്ക്കാം
ലോക്ക് ഡൗണ്‍ കാലത്തെ വൈദ്യുതി ബില്‍ ഉയര്‍ന്നതാണെന്ന പരാതികളെ തുടര്‍ന്ന് ബില്‍ തുക തവണകളായി അടക്കാനുളള സൗകര്യം നേരത്തെ കെഎസ്ഇബി ഒരുക്കിയിരുന്നു. ബില്ലിലെ തുക അഞ്ച് തവണകളായി അടക്കനാണ് അനുവദിച്ചിട്ടുള്ളത്. കൂടാതെ ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ ലഭിച്ച വൈദ്യുതി ബില്ലുകള്‍ നിലവില്‍ അടച്ചു കഴിഞ്ഞ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് അര്‍ഹമായ സബ്സിഡി ജൂലൈ 6 മുതലുള്ള ബില്ലുകളില്‍ കുറവുചെയ്തും കെഎസ്ഇബി നല്‍കിയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
