തെറ്റായ പരസ്യങ്ങൾക്കും അവകാശവാദങ്ങൾക്കും രണ്ട് വ‍ർഷം വരെ തടവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ അവകാശവാദങ്ങളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി‌സി‌പി‌എ) പരസ്യദാതാക്കൾക്ക് മുന്നറിയിപ്പുമായി രം​ഗത്ത്. രാജ്യത്ത് നിലനിൽക്കുന്ന പകർച്ചവ്യാധി സാഹചര്യം മുതലെടുത്ത് തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വിൽപ്പന വ‍ർദ്ധിപ്പിക്കുന്നതിന് തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതായി കണ്ടെത്തിയാൽ തടവ് ശിക്ഷ വരെ ലഭിക്കുമെന്ന് സി‌സി‌പി‌എ വ്യക്തമാക്കി.

 

തെറ്റായ പരസ്യം നൽകി ഉപഭോക്താവിനെ കബളിപ്പിച്ചു, ടാറ്റാ മോട്ടോഴ്സിന് 3.5 ലക്ഷം രൂപ പിഴ

2 വർഷം വരെ തടവ് അല്ലെങ്കിൽ 10 ലക്ഷം രൂപ പിഴ വരെ ശിക്ഷാനടപടികൾ ബാധകമാണെന്ന് സി‌സി‌പി‌എ പ്രസ്താവനയിൽ പറഞ്ഞു. 99.9% അണുക്കളെ കൊല്ലും", "100% സ്വദേശി" അല്ലെങ്കിൽ "പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ" കഴിയുന്ന ഉൽപ്പന്നം ഇത്തരത്തിൽ പ്രചരിപ്പിക്കുന്ന പരസ്യ കാമ്പെയ്‌നുകളുടെ വർദ്ധനവിന്റെ പശ്ചാത്തലത്തിലാണ് സി‌സി‌പി‌എയുടെ പുതിയ നി‍ർദ്ദേശം.

തെറ്റായ പരസ്യങ്ങൾക്കും അവകാശവാദങ്ങൾക്കും രണ്ട് വ‍ർഷം വരെ തടവ്

ടാം മീഡിയ റിസർച്ചിന്റെ കണക്കനുസരിച്ച് 2020 ജനുവരി മുതൽ ജൂലൈ വരെ ഹാൻഡ് സാനിറ്റൈസറിന്റെ ടെലിവിഷൻ പരസ്യങ്ങൾ ഏകദേശം 100% വർദ്ധിച്ചു. വ്യക്തിഗത പരിചരണത്തിനും ശുചിത്വ ഉൽ‌പ്പന്നങ്ങൾക്കുമായുള്ള ടിവി പരസ്യം പകർച്ചവ്യാധി കാരണം 2020 ൽ മൊത്തത്തിലുള്ള പരസ്യത്തിന്റെ 20% വരെ ഉ‍യ‍ർന്നു.

പഞ്ചാബ് നാഷണൽ ബാങ്കിന് ഒരു കോടി രൂപ പിഴ ചുമത്തി റിസർവ് ബാങ്ക്

ഭക്ഷണം, വ്യക്തിഗത പരിചരണം വസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവയിലെ നിരവധി ബ്രാൻഡുകൾ മഹാമാരിയെ തുട‍ർന്ന് മികച്ച നേട്ടം കൈവരിച്ചു. 2019 ജൂലൈയിലാണ് ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷൻ 10 പ്രകാരം സി‌സി‌പി‌എ സ്ഥാപിച്ചത്. ഉപഭോക്താക്കളുടെ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുക, പരിരക്ഷിക്കുക, നടപ്പിലാക്കുക എന്നിവയാണ് സി‌സി‌പി‌എയുടെ ലക്ഷ്യം. ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനം, ഇൻസ്റ്റിറ്റ്യൂട്ട് പരാതികൾ അല്ലെങ്കിൽ പ്രോസിക്യൂഷൻ, സുരക്ഷിതമല്ലാത്ത ചരക്കുകളും സേവനങ്ങളും തിരിച്ചുവിളിക്കൽ, അന്യായമായ വ്യാപാര സമ്പ്രദായങ്ങൾ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ എന്നിവ അവസാനിപ്പിക്കാൻ ഉത്തരവിടുക, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പ്രസാധകർ എന്നിവർക്ക് പിഴ ചുമത്തുക തുടങ്ങിയവയൊക്കെയാണ് സി‌സി‌പി‌എയുടെ ചുമതല.

English summary

Imprisonment for up to two years for false advertising and claims | തെറ്റായ പരസ്യങ്ങൾക്കും അവകാശവാദങ്ങൾക്കും രണ്ട് വ‍ർഷം വരെ തടവ്

Imprisonment for up to two years for false advertising and claims. Read in malayalam.
Story first published: Sunday, January 24, 2021, 14:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X