രണ്ട് ദിവസത്തിനുള്ളിൽ ബിഎസ്എൻഎല്ലിന്റെ വിആർ‌എസ് പദ്ധതി തിരഞ്ഞെടുത്തത് 22,000 ജീവനക്കാർ ‌

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബി‌എസ്‌എൻ‌എൽ) നഷ്ട്ടത്തിലായതിനെ തുടർന്ന് ജീവനക്കാർക്ക് വിആർഎസ് പദ്ധതി നൽകി തുടങ്ങി. പദ്ധതി ആരംഭിച്ച് വെറും രണ്ട് ദിവസത്തിനുള്ളിൽ 22,000 ത്തിലധികം ജീവനക്കാരാണ് വി‌ആർ‌എസ് തിരഞ്ഞെടുത്തിരിക്കുന്നത്. മൊത്തം 1.50 ലക്ഷം ജീവനക്കാരിൽ ഒരു ലക്ഷത്തോളം ബി‌എസ്‌എൻ‌എൽ ജീവനക്കാർക്ക് വി‌ആർ‌എസിന് അർഹതയുണ്ട്. നവംബർ 5 ന് ആരംഭിച്ച പദ്ധതി ഡിസംബർ 3 വരെ തുറന്നിരിക്കും.

വേതന ബിൽ ലാഭിക്കാം

വേതന ബിൽ ലാഭിക്കാം

വി‌ആർ‌എസ് പദ്ധതി തിരഞ്ഞെടുക്കുന്ന ജീവനക്കാരുടെ എണ്ണം ഇതിനകം 22,000 കവിഞ്ഞു. ഇതിൽ 13,000 ജീവനക്കാരും ഗ്രൂപ്പ് സി വിഭാഗത്തിൽ പെട്ടവരാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി. 70,000 മുതൽ 80,000 വരെ ഉദ്യോഗസ്ഥർ വിആർഎസ് തിരഞ്ഞെടുത്താൽ 7,000 കോടി രൂപ വേതന ബില്ലിൽ ബി‌എസ്‌എൻ‌എല്ലിന് ലാഭിക്കാൻ സാധിക്കും.

ബിഎസ്എൻഎൽ ജീവനക്കാർക്ക് ഇനി വിമാനയാത്രയും കുറഞ്ഞ ടിക്കറ്റിൽ; ചെലവ് ചുരുക്കിയാൽ കടം തീരുമോ?ബിഎസ്എൻഎൽ ജീവനക്കാർക്ക് ഇനി വിമാനയാത്രയും കുറഞ്ഞ ടിക്കറ്റിൽ; ചെലവ് ചുരുക്കിയാൽ കടം തീരുമോ?

അർഹത

അർഹത

ബി‌എസ്‌എൻ‌എൽ വൊളണ്ടറി റിട്ടയർ‌മെന്റ് സ്കീം - 2019 അനുസരിച്ച് ബി‌എസ്‌എൻ‌എല്ലിലെ സ്ഥിരം ജീവനക്കാർക്കും മറ്റ് ഓർ‌ഗനൈസേഷനുകളിലേക്ക് ഡെപ്യൂട്ടേഷനോ ബി‌എസ്‌എൻ‌എല്ലിന് പുറത്ത് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ പോസ്റ്റുചെയ്തവരോ ഉൾപ്പെടെ, 50 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർ സ്കീം പ്രകാരം സ്വമേധയാ വിരമിക്കാൻ അർഹതയുണ്ട്.

ബിഎസ്എൻഎല്ലിനെ രക്ഷിക്കൽ; കേന്ദ്ര സർക്കാർ ചെകുത്താനും കടലിനും നടുവിൽബിഎസ്എൻഎല്ലിനെ രക്ഷിക്കൽ; കേന്ദ്ര സർക്കാർ ചെകുത്താനും കടലിനും നടുവിൽ

എംടിഎൻഎല്ലിലും വിആർഎസ്

എംടിഎൻഎല്ലിലും വിആർഎസ്

മഹാനഗർ ടെലിഫോൺ നിഗം ​​ലിമിറ്റഡും (എംടിഎൻഎൽ) ജീവനക്കാർക്കായി വിആർഎസ് പദ്ധതി ആരംഭിച്ചു കഴിഞ്ഞു. 2019 ഡിസംബർ 3 വരെ പദ്ധതി ജീവനക്കാർക്കായി തുറന്നിരിക്കും. എം‌ടി‌എൻ‌എൽ അടുത്തിടെ ജീവനക്കാർക്ക് നൽകിയ നോട്ടീസ് അനുസരിച്ച് 2020 ജനുവരി 31 വരെ 50 വയസും അതിന് മുകളിലുള്ളതുമായ എല്ലാ സ്ഥിര ജീവനക്കാർക്കും ഈ സ്കീം തിരഞ്ഞെടുക്കാൻ അർഹതയുണ്ട്.

ജിയോയെ വെല്ലുന്ന സൂപ്പർ ഓഫറുമായി ബിഎസ്എൻഎൽ; 96 രൂപയ്ക്ക് റീച്ചാർജ് ചെയ്താൽ നേട്ടങ്ങൾ നിരവധിജിയോയെ വെല്ലുന്ന സൂപ്പർ ഓഫറുമായി ബിഎസ്എൻഎൽ; 96 രൂപയ്ക്ക് റീച്ചാർജ് ചെയ്താൽ നേട്ടങ്ങൾ നിരവധി

പുനരുജ്ജീവന പാക്കേജ്

പുനരുജ്ജീവന പാക്കേജ്

നഷ്ടത്തിലായ ബിഎസ്എൻഎല്ലിനെയും എംടിഎൻഎല്ലിനെയും ലയിപ്പിക്കുക, ധനസമ്പാദനം നടത്തുക, ജീവനക്കാർക്ക് വിആർ‌എസ് നൽകുക എന്നിവ ഉൾപ്പെടുന്ന ബി‌എസ്‌എൻ‌എല്ലിനും എം‌ടി‌എൻ‌എല്ലിനുമായി 69,000 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജിന് കേന്ദ്ര സർക്കാർ കഴിഞ്ഞ മാസം അംഗീകാരം നൽകിയിരുന്നു. കഴിഞ്ഞ 10 വർഷത്തിൽ ഒമ്പത് വർഷങ്ങളിലും എം‌ടി‌എൻ‌എൽ നഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2010 മുതൽ ബി‌എസ്‌എൻ‌എല്ലും നഷ്ടത്തിലാണ്.

malayalam.goodreturns.in

English summary

രണ്ട് ദിവസത്തിനുള്ളിൽ ബിഎസ്എൻഎല്ലിന്റെ വിആർ‌എസ് പദ്ധതി തിരഞ്ഞെടുത്തത് 22,000 ജീവനക്കാർ ‌

After the loss of state-owned BSNL, VRS has started providing the employees. Read in malayalam.
Story first published: Friday, November 8, 2019, 10:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X