ഈ രാജ്യങ്ങൾ അവരുടെ പൗരന്മാരിൽ നിന്നും ഈടാക്കുന്ന ആദായ നികുതി പൂജ്യം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യക്തികളുടെയോ സ്ഥാപനങ്ങളുടേയോ ആദായത്തിൻമേൽ സർക്കാർ ഈടാക്കുന്ന നികുതിയാണ്‌ ആദായനികുതി. സർക്കാറിന്റെ പ്രധാന വരുമാനങ്ങളിൽ ഒന്നാണ് ഇത്. ലോകമെമ്പാടുമുള്ള പൗരന്മാരിൽ നിന്നും അവരവരുടെ രാജ്യം ആദായനികുതി ഈടാക്കുന്നുണ്ട്. അതിൽ തന്നെ വളരെ കുറച്ച് മാത്രം നികുതി ചുമത്തുന്ന രാജ്യങ്ങളുമുണ്ട് എന്നാൽ പൗരന്മാരുടെ വരുമാനത്തിൽ നിന്ന് ഒരു നികുതിയും ഈടാക്കാത്ത ചില രാജ്യങ്ങളുമുണ്ട്. നമ്മുടെ രാജ്യം പൗരന്മാരിൽ ഏകദേശം 42.7 ശതമാത്തോളം നികുതി ഇനത്തിൽ ഈടാക്കുന്നുണ്ട്.

 

നികുതി ഈടാക്കാത്ത രാജ്യങ്ങൾ ഇവയാണ്;

നികുതി ഈടാക്കാത്ത രാജ്യങ്ങൾ ഇവയാണ്;

ഖത്തർ, ബഹാമസ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ അവരുടെ പൗരന്മാരുടെ വരുമാനത്തിന് യാതൊരു നികുതിയും ചുമത്തുന്നില്ല.

ഏറ്റവും ഉയർന്ന നികുതിയായി 35 ശതമാനവും അതിൽ താഴെയുമായി നികുതി ഈടാക്കുന്ന രാജ്യങ്ങൾ ഇവയാണ്;

ഏറ്റവും ഉയർന്ന നികുതിയായി 35 ശതമാനവും അതിൽ താഴെയുമായി നികുതി ഈടാക്കുന്ന രാജ്യങ്ങൾ ഇവയാണ്;

മെക്സിക്കോ, മാൾട്ട: മെക്സിക്കോ അവരുടെ പൗരന്മാരിൽ നിന്ന് പരമാവധി 35 ശതമാനമാണ് ആദായനികുതി ഈടാക്കുന്നത്. ഇതേ നിരക്ക് തന്നെയാണ് മാൾട്ടയും അവരുടെ പൗരന്മാരിൽ നിന്ന് ഈടാക്കുന്നത്.

കാനഡ, ന്യൂസിലൻഡ്, പോളണ്ട്: കാനഡയിലെയും ന്യൂസിലാന്റിലെയും പോളണ്ടിളെയും ആളുകൾ പരമാവധി 33 ശതമാനമാണ് നികുതി ഇനത്തിൽ അവരുടെ രാജ്യത്തിന് നൽകുന്നത്.

നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ ഏർപ്പെടുത്തിയ ആദ്യ മാസത്തെ സൌജന്യ ട്രയൽ റദ്ദാക്കി

ജോർദാൻ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, മലേഷ്യ, ബ്രസീൽ:

ജോർദാൻ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, മലേഷ്യ, ബ്രസീൽ: ജോർദാനിലെ ഏറ്റവും ഉയർന്ന നികുതി സ്ലാബ് 30 ശതമാനമാണ്. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ പൗരന്മാരിൽ നിന്ന് രാജ്യം ഈടാക്കുന്നതും 30 ശതമാനം നികുതി തന്നെ. മലേഷ്യയിലെ ഏറ്റവും ഉയർന്ന ആദായനികുതി നിരക്ക് 28 ശതമാനവും ബ്രസീലിൽ പരമാവധി 27.5 ശതമാനവുമാണ്.

ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ശ്രീലങ്ക: ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ പരമാവധി 25 ശതമാനമാണ് ആദായനികുതിയായി ഈടാക്കുന്നത്. ശ്രീലങ്കയിൽ വരുമാനത്തിന് പരമാവധി 24 ശതമാനം നികുതി നൽകിയാൽ മതി.

റെയിൽവേ സ്റ്റേഷനിൽ വ്യായാമം ചെയ്താൽ ഇനി സൌജന്യ പ്ലാറ്റ്ഫോം ടിക്കറ്റ് ലഭിക്കും

ഈജിപ്ത്, സിംഗപ്പൂർ

ഈജിപ്ത്, സിംഗപ്പൂർ: ഈജിപ്തിൽ പരമാവധി 22.5 ശതമാനം നികുതി സമ്പ്രദായമുണ്ട്, സിംഗപ്പൂരിൽ പരമാവധി 22 ശതമാനമാണ് നികുതി.

ഹോങ്കോംഗ്, കോസ്റ്റാറിക്ക, ഹംഗറി: ഹോങ്കോങ്ങിലെ നികുതി നിരക്ക് 17 ശതമാനമാണ്, കോസ്റ്റാറിക്കയിൽ 15 ശതമാനവും. ഹംഗറിയിലാണെങ്കിൽ പൗരന്മാർ അവരുടെ വരുമാനത്തിന് പരമാവധി 15 ശതമാനം നികുതി നൽകിയാൽ മതി.

റഷ്യ, ബൊളീവിയ, മക്കാവു: ഏറ്റവും കുറഞ്ഞ ആദായനികുതി നിരക്ക് ഈടാക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലാണ് റഷ്യ ഉൾപ്പെടുന്നത്. റഷ്യ പൗരന്മാരിൽ നിന്ന് 13 ശതമാനമാണ് നികുതി ഇനത്തിൽ ഈടാക്കുന്നത്. ബൊളീവിയ 13 ശതമാനവും മക്കാവു 12 ശതമാനവുമാണ് നികുതി ഇനത്തിൽ ഈടാക്കുന്നത്.


English summary

ഈ രാജ്യങ്ങൾ അവരുടെ പൗരന്മാരിൽ നിന്നും ഈടാക്കുന്ന ആദായ നികുതി പൂജ്യം | income tax that these countries charge on their citizens is zero

income tax that these countries charge on their citizens is zero
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X