സ്ഥിരമായ വരുമാന നഷ്ടം, ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്ന കണ്ടെത്തലുമായി യുഎന്‍സിടിഎഡി റിപ്പോര്‍ട്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കൊവിഡ് 19ന്റെ വരവ് രാജ്യത്തെ സാമ്പത്തിക രംഗത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. കൊവിഡ് സൃഷ്ടിച്ച ചില തടസ്സങ്ങള്‍ അടുത്ത വര്‍ഷത്തോടെ തന്നെ പരിഹരിക്കപ്പെട്ടേക്കും. അതേസമയം പരിഹരിക്കാനാകാത്ത ചില നഷ്ടങ്ങള്‍ കൂടി കൊവിഡ് സാമ്പത്തിക മേഖലയ്ക്ക് സമ്മാനിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

 

ഡെലിവറി ജീവനക്കാര്‍ ദുരിതത്തില്‍, 70 ശതമാനം പേര്‍ക്കും ചിലവ് കഴിഞ്ഞ് കയ്യില്‍ പണമില്ല: സര്‍വേ

ഐക്യരാഷ്ട്രസഭയുടെ കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് തയ്യാറാക്കിയ ട്രേഡ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് റിപ്പോര്‍ട്ട് 2020- ല്‍ ആണ് ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്ന കണ്ടെത്തലുളളത്. കൊവിഡ് കാരണം 2020ലുണ്ടായ സാമ്പത്തിക രംഗത്തെ തകര്‍ച്ച ചില സ്ഥിര വരുമാന നഷ്ടങ്ങള്‍ക്ക് കാരണമാവും എന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. ജിഡിപി 5.9 ശതമാനത്തിലേക്ക് ചുരുങ്ങുമെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ഥിരമായ വരുമാന നഷ്ടം, ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്ന കണ്ടെത്തലുമായി യുഎന്‍സിടിഎഡി റിപ്പോര്‍ട്ട്

കടുത്ത നടപടികളെന്ന മുന്‍കാല അബദ്ധം ആവര്‍ത്തിക്കരുതെന്നാണ് യുഎന്‍സിടിഎഡി ഇന്ത്യയ്ക്ക് നല്‍കുന്ന മുന്നറിയിപ്പ്. ജി 20 രാജ്യങ്ങളായ അര്‍ജന്റീനയും ബ്രസീലും മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും ഇന്ത്യയും മുന്‍കാലങ്ങളില്‍ കടുത്ത നടപടികളെടുക്കുകയും തുടര്‍ന്ന് പ്രതിസന്ധിയിലാവുകയും ചെയ്തിട്ടുണ്ടെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കര്‍ശനമായ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതാണെന്നാണ് യുഎന്‍സിടിഎഡി റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.

ഫിക്സിഡ് ഡെപ്പോസിറ്റില്‍ കിട്ടുന്ന പലിശക്ക് നികുതി കൊടുക്കണോ; ഇളവുകള്‍ ആര്‍ക്കെല്ലാം

ഇത് ബൈജൂസിന്റെ ടൈം... രണ്ടായിരം കോടിയുടെ പുത്തന്‍ നിക്ഷേപം; ഡിമാന്‍ഡ് കുത്തനെ കൂടുന്നു

Read more about: economy india gdp covid19
English summary

Indian economy to face a permanent income loss due to Covid: UN body

Indian economy to face a permanent income loss due to Covid: UN body
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X