ഇന്ത്യൻ റെയിൽ‌വേ ഫെബ്രുവരി 1 മുതൽ ഐ‌ആർ‌സി‌ടി‌സി ഇ-കാറ്ററിംഗ് സേവനങ്ങൾ പുനരാരംഭിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ റെയിൽ‌വേ യാത്രക്കാർ‌ക്ക് ഇനി യാത്രയ്ക്കിടെ ചൂടുള്ളതും രുചികരവുമായ ഭക്ഷണം ആസ്വദിക്കാം. ഇന്ത്യൻ റെയിൽ‌വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐആർ‌സി‌ടി‌സി) കാറ്ററിംഗ് വിഭാഗം 2021 ഫെബ്രുവരി 1 മുതൽ പുനരാരംഭിക്കും. ഐ‌ആർ‌സി‌ടി‌സിയുടെ ഇ-കാറ്ററിംഗ് സേവനങ്ങൾ പുനരാരംഭിക്കുന്നത് യാത്രാ അനുഭവം കൂടുതൽ ആസ്വാദ്യകരമാക്കുമെന്ന് റെയിൽ‌വേ മന്ത്രാലയം അറിയിച്ചു. 'ഫുഡ് ഓൺ ട്രാക്ക്' മൊബൈൽ ആപ്ലിക്കേഷൻ വഴി ഭക്ഷണം ഓർഡർ ചെയ്യാൻ കഴിയും.

 

ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ സ്‌മാർട്ട്‌ഫോൺ ഉപഭോക്താക്കൾക്ക് ആപ്പ് സ്റ്റോറിൽ നിന്നും 'ഫുഡ് ഓൺ ട്രാക്ക്' അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാം. യാത്രക്കാർ‌ക്ക് അപ്ലിക്കേഷൻ‌ ഇൻ‌സ്റ്റാൾ‌ ചെയ്യാനും വിവിധതരം ഭക്ഷണ ഓപ്ഷനുകളിൽ‌ നിന്നും മികച്ച ഭക്ഷണം തിരഞ്ഞെടുക്കാനും സാധിക്കും.

 
ഇന്ത്യൻ റെയിൽ‌വേ ഫെബ്രുവരി 1 മുതൽ ഐ‌ആർ‌സി‌ടി‌സി ഇ-കാറ്ററിംഗ് സേവനങ്ങൾ പുനരാരംഭിക്കും

റെയിൽ‌വേ യാത്രക്കാർ‌ക്ക് അവരുടെ യാത്രാ വിശദാംശങ്ങളായ പി‌എൻ‌ആർ നമ്പർ, ട്രെയിനിന്റെ പേര്, സീറ്റ് / ബെർത്ത് നമ്പർ എന്നിവ നൽകി ഈ ഇ-കാറ്ററിംഗ് ആപ്ലിക്കേഷൻ വഴി ഓൺ‌ലൈനായി ട്രെയിനിൽ ഭക്ഷണം ഓർഡർ ചെയ്യാൻ കഴിയും. ട്രെയിനിലെ ഓൺ‌ലൈൻ ഫുഡ് ഡെലിവറി സംവിധാനം ഉപയോഗിച്ച് യാത്രക്കാർക്ക് അവരുടെ ഇരിപ്പിടത്തിൽ രുചികരമായ ഭക്ഷണം ലഭിക്കും. റെയിൽ‌വേ ഫുഡ് മെനുവും പുതുക്കിയിട്ടുണ്ട്.

ഫുഡ് ഓൺ ട്രാക്ക്' വെബ്‌സൈറ്റ് വഴി എങ്ങനെ ഭക്ഷണം ബുക്ക് ചെയ്യാം?

  • ടിക്കറ്റുള്ള യാത്രക്കാർക്ക് www.ecatering.irctc.co.in എന്ന ഹോംപേജിൽ അവരുടെ പി‌എൻ‌ആർ നൽകാം
  • ഡ്രോപ്പ് ഡൌൺ മെനുവിൽ സ്റ്റേഷനുകളുടെ പട്ടിക ദൃശ്യമാകും. ട്രെയിന്റെ പേരും പി‌എൻ‌ആർ‌ നമ്പറും നൽകുക.
  • ഭക്ഷണം എത്തിക്കേണ്ട റെയിൽവേ സ്റ്റേഷൻ തിരഞ്ഞെടുത്ത ശേഷം, ഭക്ഷ്യവസ്തുക്കളുടെ വിലയ്‌ക്കൊപ്പം മെനു കാണാൻ സാധിക്കും.
  • ഇപ്പോൾ, യാത്രക്കാർക്ക് വെണ്ടറെ തിരഞ്ഞെടുത്ത് ബുക്ക് ചെയ്യേണ്ട ഭക്ഷ്യവസ്തുക്കൾ തിരഞ്ഞെടുക്കാം.
  • ഓൺലൈൻ ഓർഡർ നൽകുമ്പോൾ, യാത്രക്കാരൻ പേയ്‌മെന്റ് രീതി തിരഞ്ഞെടുക്കേണ്ടതുണ്ട്, അതായത് ഓൺലൈൻ പേയ്‌മെന്റ് അല്ലെങ്കിൽ ക്യാഷ് ഓൺ ഡെലിവറി. 

English summary

Indian Railways to resume IRCTC e-catering services from February 1 | ഇന്ത്യൻ റെയിൽ‌വേ ഫെബ്രുവരി 1 മുതൽ ഐ‌ആർ‌സി‌ടി‌സി ഇ-കാറ്ററിംഗ് സേവനങ്ങൾ പുനരാരംഭിക്കും

The catering division of the Indian Railway Catering and Tourism Corporation (IRCTC) will resume on February 1, 2021. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X