ലോക്ക്ഡൌൺ തിരിച്ചടി: ഇൻഡിഗോയ്ക്ക് ജൂൺ പാദത്തിൽ 3,174 കോടിയുടെ നഷ്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: കൊവിഡ് പ്രതിസന്ധിയ്ക്ക് പിന്നാലെ ജൂൺ പാദത്തിൽ ഇൻഡിഗോ എയർലൈൻസിന് നഷ്ടം. ജൂൺ പാദത്തിൽ 3,174 കോടി രൂപയുടെ നഷ്ടമാണ് ഇൻഡിഗോയ്ക്കുണ്ടായിട്ടുള്ളത്. ഇൻഡിഗോ എയർലൈൻസ് 2021-22 ഏപ്രിൽ-ജൂൺ കാലയളവിൽ തുടർച്ചയായ ആറാം ത്രൈമാസ നഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇൻഡിഗോയുടെ ഉടമസ്ഥതയുള്ള ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിനും തുടർച്ചയായ ത്രൈമാസ നഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

ഇഎംഐ ഉള്ളവരാണോ നിങ്ങള്‍? ഓര്‍ക്കുക, ഇനി അവധിയില്ലാതെ അടയ്‌ക്കേണ്ടി വരും

കൊവിഡിന്റെ രണ്ടാം തരംഗം മൂലം വിമാനയാത്രക്ക് നിയന്ത്രണങ്ങൾക്കൊപ്പം രൂപയുടെ മൂല്യത്തകർച്ച, വിമാനഗതാഗതം കുറയുക, എണ്ണവില ഉയരുക എന്നിവയും കമ്പനിയുടെ സാമ്പത്തിക കാര്യങ്ങളെ 2021-22 ന്റെ ആദ്യ പാദത്തിൽ പ്രതികൂലമായി ബാധിച്ചു. 2020-21 നാലാം പാദത്തിൽ 1,160 കോടി രൂപയുടെ നഷ്ടമാണ് കമ്പനിയ്ക്കുണ്ടായിട്ടുള്ളത്.

ലോക്ക്ഡൌൺ തിരിച്ചടി: ഇൻഡിഗോയ്ക്ക് ജൂൺ പാദത്തിൽ 3,174 കോടിയുടെ നഷ്ടം

നിലവിൽ കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ ആഘാതത്തിലാണ് രാജ്യം. തൽഫലമായി, രാജ്യത്ത് മിക്ക സംസ്ഥാനങ്ങളും രോഗവ്യാപനം തടയുന്നതിന് വേണ്ടി വൈറസ് വ്യാപനം തടയുന്നതിനായി ലോക്ക്ഡൌൺ ഉൾപ്പെടെയുള്ള നടപടികൾ ശക്തമാക്കിയിരുന്നു. ഇത് വിമാനഗതാഗതത്തിൽ ഗണ്യമായ കുറവ് വരുത്തുന്നതിന് കാരണമായിരുന്നു. അതുവഴി കമ്പനിയുടെ വരുമാനത്തെയും ഈ പാദത്തിലെ ലാഭ വിഹിതത്തെയും സാരമായി ബാധിക്കുകയും ചെയ്തതായി, "കമ്പനി പ്രസ്താവനയിൽ പറഞ്ഞു. 2020-21 ജനുവരി-മാർച്ച് പാദത്തിൽ 6,223 കോടി രൂപയുടെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ വിമാനത്തിന്റെ വരുമാനം 51.6 ശതമാനം ഇടിഞ്ഞ് 3,006 കോടി ഡോളറിലെത്തിയിട്ടുണ്ട്.

Read more about: covid19 coronavirus fuel prices
English summary

IndiGo Records ₹ 3,174 Crore Loss In June Quarter

IndiGo Records ₹ 3,174 Crore Loss In June Quarter
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X