രണ്ടാം പാദത്തിലെ ഇൻഫോസിസിന്റെ വരുമാന വളർച്ച എതിരാളികളായ ടിസിഎസിനെയും വിപ്രോയേക്കാളും മികച്ചത്. ജനുവരി മുതൽ എല്ലാ ജീവനക്കാർക്കും ശമ്പള വർദ്ധനവും സ്ഥാനക്കയറ്റവും പ്രഖ്യാപിക്കാൻ ഇത് സഹായകമായി. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോഫ്റ്റ്വെയർ സേവന കമ്പനിയായ ഇൻഫോസിസ് ജീവനക്കാർക്ക് 100% വേരിയബിൾ പേയും ജൂനിയർ ജീവനക്കാർക്ക് രണ്ടാം പാദത്തിൽ പ്രത്യേക പ്രോത്സാഹനവും നൽകും.
ശമ്പള വർദ്ധനവ്
ശമ്പള വർദ്ധനവ് സാധാരണ ഏപ്രിലിലാണ് നടപ്പിലാക്കാറുള്ളത്. എന്നാൽ ഇത്തവണ മഹാമാരി മൂലമുള്ള ബിസിനസ്സ് അനിശ്ചിതത്വം കമ്പനിയെയും മറ്റ് ഐടി കമ്പനികളെയും ശമ്പള വർദ്ധനവുകളും പ്രമോഷനുകളും മരവിപ്പിക്കാൻ നിർബന്ധിതരാക്കി. ശമ്പള വർദ്ധനവിന്റെ അളവ് മുൻ വർഷത്തെ അപേക്ഷിച്ച് സമാനമായിരിക്കും, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രവീൺ റാവു പറഞ്ഞു. കഴിഞ്ഞ വർഷം കമ്പനി ശമ്പളം ശരാശരി 6% വർദ്ധിപ്പിച്ചിരുന്നു.
ടിസിഎസിലും ശമ്പള വർദ്ധനവ്
എല്ലാ ജീവനക്കാർക്കും ഒക്ടോബർ മുതൽ ശമ്പള വർദ്ധനവ് നൽകുമെന്ന് ടിസിഎസും കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. തുടർച്ചയായ മൂന്നാം പാദത്തിൽ ഇൻഫോസിസിന്റെ വളർച്ചാ നിരക്ക് ടിസിഎസിനേക്കാൾ മികച്ചതാണ്. വളർച്ച കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2.2 ശതമാനമാണ്. ടിസിഎസും വിപ്രോയ്ക്കും വരുമാനം രണ്ടാം പാദത്തിൽ കുറഞ്ഞു. അറ്റാദായം 15 ശതമാനം ഉയർന്ന് 653 മില്യൺ ഡോളറിലെത്തി.
നേട്ടങ്ങൾ
ഓപ്പറേറ്റിങ് മെട്രിക്സിലെ ആരോഗ്യകരമായ വർദ്ധനവ്, വിശാലമായ വളർച്ച, എക്കാലത്തെയും വലിയ ഇടപാടായ ടിസിവി 3.1 ബില്യൺ ഡോളർ, എന്നിവയ്ക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് ഇൻഫോസിസിന്റെ ശക്തിയും പ്രതിരോധവും രണ്ടാം പാദത്തിൽ പൂർണ്ണമായി കാണപ്പെട്ടുവെന്ന് റാവു പറഞ്ഞു. ഡിജിറ്റൽ വരുമാനം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25% വളർച്ച നേടി. കഴിഞ്ഞ 2-3 വർഷത്തിനിടയിൽ നടത്തിയ നിക്ഷേപത്തിന്റെ നേട്ടങ്ങൾ കാണുന്നുണ്ടെന്നും സിഇഒ സലീൽ പരേഖ് പറഞ്ഞു.
റിപ്പോർട്ട്
ആരോഗ്യകരമായ മറ്റൊരു പാദം ഇൻഫോസിസ് റിപ്പോർട്ട് ചെയ്തതായി ഐസിഐസിഐ ഡയറക്ട് റിസർച്ച് അറിയിച്ചു. "ഇതിനുപുറമെ, കഴിഞ്ഞ ഏതാനും പാദങ്ങളിൽ കമ്പനി സ്ഥിരമായി ടിസിഎസിനെ മറികടക്കുന്നുണ്ട്. മാത്രമല്ല മാർജിനുകൾ തമ്മിലുള്ള അന്തരം കുറയ്ക്കുകയും ചെയ്യുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിജിറ്റൽ ഫോക്കസ് വർദ്ധിക്കുന്നത് ഇൻഫോസിസിന്റെ മാർജിൻ മെച്ചപ്പെടുത്താൻ സഹായിച്ചു. കഴിഞ്ഞ പാദത്തേക്കാൾ ഇത് 25.4 ശതമാനമായി ഉയർന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
