കുത്തിവെപ്പ് മരുന്ന് കുറഞ്ഞ വിലയ്ക്ക്; കെസ്ഡിപിയുടെ പുതിയ പ്ലാന്റിലേക്ക് 15 കോടി ചെലവിൽ പുതിയ യന്ത്രം

By Rakhi
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം; സാധാരണക്കാര്‍ക്ക് ആശ്വാസമായി കുത്തിവെപ്പ് മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുള്ള കേരളാ ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കലിന്റെ (കെഎസ്ഡിപി) പുതിയ പ്ലാന്റ് പൂര്‍ത്തീകരണത്തിലേക്ക് അടുക്കുകയാണെന്ന് മന്ത്രി ഇപി ജയരാജൻ. മരുന്ന് നിര്‍മ്മാണത്തിനുള്ള അസപ്റ്റിക്ക് ബ്ലോ ഫില്‍ സീല്‍ യന്ത്രങ്ങള്‍ എത്തി. മണിക്കൂറില്‍ 2000 കുപ്പി, മരുന്നുകള്‍ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള പുതിയ യന്ത്രം സംസ്ഥാനത്തെ ഏക പൊതുമേഖലാ മരുന്ന് നിര്‍മ്മാണ സ്ഥാപനമായ കെ എസ് ഡി പിയുടെ കുതിപ്പിന് വേഗം പകരുമെന്നും മന്ത്രി പറഞ്ഞു.

 

കുത്തിവെപ്പ് മരുന്ന് കുറഞ്ഞ വിലയ്ക്ക്;കെസ്ഡിപിയുടെ പുതിയ പ്ലാന്റിലേക്ക് 15 കോടി ചെലവിൽ പുതിയ യന്ത്രം

15 കോടി ചെലവിലാണ് യന്ത്രം എത്തിക്കുന്നത്. ആന്റിബയോട്ടിക് ഇന്‍ജക്ഷന്‍ മരുന്നുകളും ഗ്ലൂക്കോസും നിര്‍മ്മിക്കാനുള്ള റൊമലാഗ് യന്ത്രമാണിത്. മരുന്നിനൊപ്പം ബോട്ടിലുകളും (പൊളിത്തീന്‍ കുപ്പി) നിര്‍മ്മിച്ച്, മരുന്ന് നിറച്ച് ലേബല്‍ പതിക്കുന്നതുള്‍പ്പടെ മുഴുവന്‍ പ്രവര്‍ത്തനവും യന്ത്രം നിര്‍വഹിക്കും. ഓട്ടോമാറ്റിക്ക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രം സ്വയം വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യും. പ്രധാന ഫോര്‍മുലേഷന്‍ പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടം പുതുക്കിപ്പണിതാണ് ഇഞ്ചക്ഷന്‍ മരുന്ന് നിര്‍മ്മാണത്തിന് പ്ലാന്റ് സജ്ജമാക്കുന്നത്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് കെഎസ്ഡിപിയിലെ നവീകരണത്തിന് തുടക്കം കുറിച്ചത്. മൂന്ന് ഘട്ടമായുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി അന്ന് ബീറ്റാലാക്ടം പ്ലാന്റ് നിര്‍മ്മിച്ചു. പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ സ്ഥാപനത്തെ തിരിഞ്ഞ് നോക്കിയില്ല. കെഎസ്ഡിപിയെ നഷ്ടത്തിലേക്ക് തള്ളിവിട്ട് അടച്ചുപൂട്ടേണ്ട സാഹചര്യത്തിലേക്ക് എത്തിക്കുകയും ചെയ്തു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഈ സര്‍ക്കാര്‍ കമ്പനിയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തി. അതിന്റെ ഭാഗമായി കമ്പനി സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നവീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.

രണ്ടാംഘട്ട പ്രവര്‍ത്തനമായി ഈ സര്‍ക്കാര്‍ വന്ന ഉടനെതന്നെ നോണ്‍ ബീറ്റാലാക്ടം പ്ലാന്റ് സ്ഥാപിച്ചു. വൈവിധ്യവല്‍ക്കരണവും സാധ്യമാക്കി. കമ്പനി നഷ്ടത്തില്‍ നിന്ന് കരകയറി ലാഭത്തിലേക്ക് ചുവടുവെച്ചു. ഇപ്പോള്‍ 8കോടിയോളം രൂപ ലാഭത്തിലെത്തി. ചരിത്രത്തിലാദ്യമായി 100 കോടിക്ക് മുകളില്‍ വിറ്റുവരവ് നേടി. മൂന്നാംഘട്ട നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പുതിയ കുത്തിവപ്പ് മരുന്ന് നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കുന്നത്. കഴിഞ്ഞ നവംബറില്‍ യന്ത്രങ്ങള്‍ സ്ഥാപനത്തിലെത്തി പ്രവര്‍ത്തനം തുടങ്ങേണ്ടതായിരുന്നെങ്കിലും കൊവിഡ് സാഹചര്യത്തില്‍ വൈകി. ഉടന്‍ തന്നെ പ്ലാന്റ് കമ്മീഷന്‍ ചെയ്ത് മരുന്ന് ഉല്‍പാദനം ആരംഭിക്കുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മന്ത്രി പറഞ്ഞു.

സബ്‌സിഡി 'കീറാമുട്ടിയാവുന്നു'; റേഷന്‍ അരിക്കും ഗോതമ്പിനും വില കൂട്ടാന്‍ നിര്‍ദ്ദേശംസബ്‌സിഡി 'കീറാമുട്ടിയാവുന്നു'; റേഷന്‍ അരിക്കും ഗോതമ്പിനും വില കൂട്ടാന്‍ നിര്‍ദ്ദേശം

 റേറ്റിംഗ് രീതിശാസ്ത്രത്തിൽ മാറ്റം വരുത്തണമെന്ന് സാമ്പത്തിക സർവേ റേറ്റിംഗ് രീതിശാസ്ത്രത്തിൽ മാറ്റം വരുത്തണമെന്ന് സാമ്പത്തിക സർവേ

ഇന്ത്യൻ റെയിൽ‌വേ ഫെബ്രുവരി 1 മുതൽ ഐ‌ആർ‌സി‌ടി‌സി ഇ-കാറ്ററിംഗ് സേവനങ്ങൾ പുനരാരംഭിക്കുംഇന്ത്യൻ റെയിൽ‌വേ ഫെബ്രുവരി 1 മുതൽ ഐ‌ആർ‌സി‌ടി‌സി ഇ-കാറ്ററിംഗ് സേവനങ്ങൾ പുനരാരംഭിക്കും

Read more about: medicine
English summary

കുത്തിവെപ്പ് മരുന്ന് കുറഞ്ഞ വിലയ്ക്ക്; കെസ്ഡിപിയുടെ പുതിയ പ്ലാന്റിലേക്ക് 15 കോടി ചെലവിൽ പുതിയ യന്ത്രം | Injection drug at low cost; New machine to KSDP's new plant at a cost of Rs 15 crore

Injection drug at low cost; New machine to KSDP's new plant at a cost of Rs 15 crore
Story first published: Friday, January 29, 2021, 18:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X