പിഎംജികെപിയ്ക്ക് കീഴിലെ ഇൻഷുറൻസ്: അപേക്ഷകൾ തീർപ്പാക്കുന്നതിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തി

By Ajmal MK
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: പി എം ജി കെ പി യ്ക്ക് കീഴിലുള്ള ഇൻഷുറൻസ് അപേക്ഷകൾ തീർപ്പാക്കുന്നതിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തി. 2021 ഏപ്രിൽ 24 മുതൽ ഒരു വർഷക്കാലത്തേക്ക് കൂടി കേന്ദ്ര ഗവൺമെന്റ് പദ്ധതിയുടെ പരിരക്ഷ നീട്ടി. ഇതോടൊപ്പം ഇൻഷുറൻസ് അപേക്ഷകളുടെ നടപടിക്രമങ്ങൾ ലളിത വൽക്കരിക്കാനും, സുഗമമാക്കാനും ലക്ഷ്യമിട്ടുകൊണ്ട് ഒരു പുതിയ സംവിധാനം സജ്ജമാക്കാനും തീരുമാനിച്ചിട്ടുണ്ട് . അപേക്ഷകൾക്ക്അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് സജ്ജമാക്കുന്ന ഈ പുതിയ സംവിധാനം അനുസരിച്ച്, ശേഷിക്കുന്ന നടപടികൾ ജില്ലാകളക്ടറുടെ തലത്തിൽ സംസ്ഥാനങ്ങൾ പൂർത്തീകരിക്കുന്നതാണ്

'ഓരോ കേസിലും, സമർപ്പിക്കപ്പെട്ട അപേക്ഷകൾ പദ്ധതിയുടെ പ്രവർത്തന ചട്ടങ്ങൾക്കു വിധേയമായി ആണ് എന്ന് ജില്ലാകളക്ടർ സാക്ഷ്യപ്പെടുത്തും. ഇൻഷുറൻസ് കമ്പനി, ജില്ലാ കളക്ടറുടെ സാക്ഷ്യ പത്രത്തിന്റെ അടിസ്ഥാനത്തിൽ 48 മണിക്കൂറിനുള്ളിൽ അപേക്ഷയ്ക്ക് അനുമതി നൽകുകയും ശേഷിക്കുന്ന നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതാണ്.

പിഎംജികെപിയ്ക്ക് കീഴിലെ ഇൻഷുറൻസ്:  അപേക്ഷകൾ തീർപ്പാക്കുന്നതിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തി

അപേക്ഷാ നടപടിക്രമങ്ങളിൽ സമാനത നിലനിർത്തുന്നതിനും, കാലതാമസം ഒഴിവാക്കുന്നതിനും ആയി കേന്ദ്ര സർക്കാർ ആശുപത്രികൾ /എയിംസ് /റെയിൽവേ എന്നിവിടങ്ങളിൽ നിന്നുമുള്ള കേസുകൾക്കും ജില്ലാ കളക്ടർ സാക്ഷ്യപത്രം നൽകുന്നതാണ്. ഉടൻതന്നെ നടപ്പാക്കുന്ന ഈ പുതിയ സംവിധാനം സംബന്ധിച്ച് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിവരം കൈമാറിയിട്ടുണ്ട്

കോവിഡ്പ്രതിരോധത്തിൽ പങ്കാളികൾ ആകുന്ന ആരോഗ്യ പ്രവർത്തകർ ക്കായുള്ള പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ് ഇൻഷുറൻസ് പദ്ധതി ആദ്യ ഘട്ടത്തിൽ 90 ദിവസ കാലയളവിലേക്ക് ആണ്പ്രഖ്യാപിച്ചത്. ആരോഗ്യ മേഖലയിലെ എല്ലാ പ്രവർത്തകർക്കും 50 ലക്ഷം രൂപയുടെ വ്യക്തിഗത അപകട പരിരക്ഷയാണ് പദ്ധതിക്ക് കീഴിൽ 2020 മാർച്ച് 30 മുതൽ മുൻകാലപ്രാബല്യത്തോടെ ലഭ്യമാക്കിയത്. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഇൻഷുറൻസ് പോളിസി വഴിയാണ് പദ്ധതി നടപ്പാക്കിയത്.

English summary

Insurance under PMGKP: New system for processing applications

Insurance under PMGKP: New system for processing applications
Story first published: Tuesday, June 1, 2021, 20:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X