കൊവിഡ് -19 കേസുകൾ യൂറോപ്പിൽ വീണ്ടും ഉയർന്നു വരുന്ന സാഹചര്യത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 2020 നവംബർ 30 വരെ അന്താരാഷ്ട്ര വാണിജ്യ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി വച്ചു. ഇന്ത്യയിൽ നിന്നുള്ള ഷെഡ്യൂൾഡ് ഇന്റർനാഷണൽ കൊമേഴ്സ്യൽ പാസഞ്ചർ സർവ്വീസുകൾ 2020 നവംബർ 30 വരെ നിർത്തി വച്ചിരിക്കുന്നതായി ഡിജിസിഎ വ്യക്തമാക്കി.

എന്നിരുന്നാലും, മേൽപ്പറഞ്ഞ നിയന്ത്രണങ്ങൾ അന്താരാഷ്ട്ര ഓൾ-കാർഗോ ഓപ്പറേഷനുകൾക്കും പ്രത്യേകമായി അംഗീകരിച്ച ഫ്ലൈറ്റുകൾക്കും ബാധകമല്ലെന്ന് ഡിജിസിഎ വ്യക്തമാക്കി. കൂടാതെ, തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ "യോഗ്യതയുള്ള അതോറിറ്റി" കേസ് ടു കേസ് അടിസ്ഥാനത്തിൽ അന്താരാഷ്ട്ര ഷെഡ്യൂൾ ഫ്ലൈറ്റുകൾ അനുവദിക്കുമെന്നും ഏവിയേഷൻ റെഗുലേറ്റർ വ്യക്തമാക്കി. ഇന്ത്യ 18 രാജ്യങ്ങളുമായി വിമാന യാത്രാ ബബിൾ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇവ പ്രകാരം, ഓരോ രാജ്യങ്ങളിൽ നിന്നുമുള്ള എയർലൈനുകൾക്ക് ഓരോ ആഴ്ചയും ഇന്ത്യയിലേക്ക് ഒരു നിശ്ചിത എണ്ണം വിമാന സർവീസുകൾ നടത്താൻ അനുമതിയുണ്ട്. അതുപോലെ, ഈ 18 രാജ്യങ്ങളിലെ നഗരങ്ങളിലേക്ക് പ്രവർത്തിക്കാൻ ഇന്ത്യൻ എയർലൈൻസിന് അവകാശമുണ്ട്.
ലോക്ക്ഡൗണിനിടയിൽ ബുക്ക് ചെയ്ത വിമാന ടിക്കറ്റുകൾക്ക് മുഴുവൻ പണവും തിരികെ ലഭിക്കും
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
