ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ജാഗ്രതൈ; ഇന്ത്യയിലെ ഡാറ്റ നിരക്കുകള്‍ 10 മടങ്ങ് വര്‍ധിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കുകളാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയിലെ മൊബൈല്‍ ഉപയോക്താക്കള്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നല്‍കുന്നത്. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ പരിധിയില്ലാത്ത ഇന്റര്‍നെറ്റ് സേവനങ്ങള്‍ വരെ ചുരുങ്ങിയ നിരക്കില്‍ ഇന്ത്യക്കാര്‍ക്ക് ലഭിച്ചു. ടെലികോം മേഖലയിലേക്ക് റിലയന്‍സ് ജിയോയുടെ കടന്ന് വരവ് വലിയ രീതിയിലുള്ള മാറ്റങ്ങളാണുണ്ടാക്കിയത്. വിപണി പിടിക്കാനായി ജിയോ നല്‍കിയ ആനുകൂല്യങ്ങളോട് കിടപിടിക്കും വിധം മറ്റു ടെലികോം കമ്പനികള്‍ക്കും നിരക്കുകള്‍ കുറക്കേണ്ടി വന്നു. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷം ട്രായിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പരിധിയില്ലാത്ത കോളുകള്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ടെലികോം കമ്പനികള്‍ നിര്‍ത്തലാക്കി.

 

നിലവില്‍ ഒരു ജിബിക്ക് 3.5 രൂപ നിരക്കിലാണ് മൊബൈല്‍ വരിക്കാര്‍ക്ക് 4ജി ഡാറ്റ ലഭിക്കുന്നത്. ടെലികോം ഓപ്പറേറ്റര്‍മാര്‍ ആവശ്യപ്പെടുന്ന രീതിയില്‍ മിനിമം നിരക്കുകള്‍ നിശ്ചയിച്ചാല്‍ മൊബൈല്‍ ഇന്റര്‍നെറ്റുകളുടെ നിരക്ക് 5 മുതല്‍ 10 മടങ്ങ് വരെ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൊബൈല്‍ ഡാറ്റ നിരക്ക് ഒരു ജിബിക്ക് 35 രൂപയായി ഉയര്‍ത്തണമെന്ന് കടക്കെണിയിലായ ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയ ആവശ്യപ്പെടുന്നു. അതേസമയം 1 ജിബിക്ക് 30 രൂപ ഉപഭോക്താക്കള്‍ നല്‍കണമെന്നാണ് ഭാരതി എയര്‍ടെല്ലിന്റെ ആവശ്യം. ഒരു ജിബിക്ക് 20 രൂപയാണ് റിലയന്‍സ് ജിയോ മുന്നോട്ട് വെക്കുന്ന നിരക്ക്. ടെലികോം കമ്പനികളുടെ ആവശ്യത്തെ പിന്തുണച്ച് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് രംഗത്തെത്തിയിട്ടുണ്ട്. ടെലികോം മേഖലയിലെ ഭീമമായ കടബാധ്യതയും നിരക്കുകളിലെ സ്ഥിരതയില്ലായ്മയും കാരണം മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറയുന്നു. നിലവില്‍ കോള്‍, ഡാറ്റ നിരക്കുകള്‍ തീരുമാനിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ കടുത്ത മത്സരം കാരണമാണ് നിരക്കുകള്‍ പുതുക്കാന്‍ ടെലികോം കമ്പനികള്‍ ട്രായിയോട് ആവശ്യപ്പെടുന്നത്.

ആരോഗ്യ ഇന്‍ഷൂറന്‍സ് കൊറോണ വൈറസ് ചികിത്സയ്ക്ക് പരിരക്ഷ നല്‍കില്ല; അറിയാം മൂന്ന് സാഹചര്യങ്ങള്‍

ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ജാഗ്രതൈ; ഇന്ത്യയിലെ ഡാറ്റ നിരക്കുകള്‍ 10 മടങ്ങ് വര്‍ധിക്കും

84 ദിവസത്തെ കാലാവധിയും 4 ജി വേഗതയില്‍ പ്രതിദിനം 2 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്ന പ്ലാനിന് 599 രൂപയാണ് നിലവില്‍. ടെലികോം കമ്പനികളുടെ ആവശ്യം അംഗീകരിച്ചാല്‍ ഇതേ പ്ലാനിന് 3,360 രൂപ മുതല്‍ 5,880 രൂപ വരെ വരിക്കാര്‍ നല്‍കേണ്ടി വരും. ഒരു ജിബിക്ക് 20 രൂപ മുതല്‍ 35 രൂപ വരെ നല്‍കണമെന്നാണ് കമ്പനികളുടെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ തല്‍പ്പര കക്ഷികളുമായി ട്രായ് കൂടിയാലോചന നടത്തുകയാണ്. അതേസമയം മൊബൈല്‍ സേവനങ്ങള്‍ക്ക് മിനിമം നിരക്ക് ഏര്‍പ്പെടുത്തുന്നത് പിന്തിരിപ്പന്‍ നടപടിയാണെന്ന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.

Read more about: telecom ടെലികോം
English summary

ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ജാഗ്രതൈ; ഇന്ത്യയിലെ ഡാറ്റ നിരക്കുകള്‍ 10 മടങ്ങ് വര്‍ധിക്കും | Internet users beware; Data rates in India will increase 10-fold

Internet users beware; Data rates in India will increase 10-fold
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X