ആഗോള വിപണി സാഹചര്യങ്ങൾ പ്രതികൂലമായി തുടരുന്നതിനിടെ വീണ്ടും നഷ്ടത്തിലേക്ക് വീണ് വിപണി. സെൻസെക്സ് 610.37 പോയിന്റ് നഷടത്തിൽ 65,508.32 ലും നിഫ്റ്റി 193 പോയിന്റ് ഇടിവിൽ 19,52.50 ലുമാണ് ക്ലോസ് ചെയ്തത്. തുടക്കത്തിലെ നേട്ടം നിലനിർത്തുന്നതിൽ പരാജയപ്പെട്ട സൂചികകൾ ഏതാണ്ട് 1 മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ ക്ലോസ് ചെയ്തത്. വിദേശ നിക്ഷേപകരുടെ വിൽപ്പനയും ക്രൂഡ് വില ഉയർന്നതും എഫ്ആൻഒ എക്സപയറിയും വിപണിയെ നഷ്ടത്തിലെത്തിച്ചു.
ഓഹരിയൊന്നിന് 5 ഓഹരികൾ അധികമായി ലഭിക്കും; സ്മോൾകാപ് കമ്പനി ഓഹരി വിഭജനത്തിന് ഒരുങ്ങുന്നു; കയ്യിലുണ്ടോ?
0.1 ശതമാനം നേട്ടത്തിൽ 19,742 നിലവാരത്തിലാണ് നിഫ്റ്റി വ്യാപാരം ആരംഭിച്ചത്. സെൻസെക്‌സ് 0.16 ശതമാനം ഉയർന്ന് 66,240 ലും വ്യാപാരം ചതുടങ്ങി. എന്നാൽ സെഷന്റെ രണ്ടാം പകുതിയിൽ ഐടി, കൺസ്യൂമർ സ്റ്റോക്ക് എന്നിവയിൽ ഉണ്ടായ വൻ വിൽപനയാണ് വിപണിയെ നഷ്ടത്തിലേക്ക് എത്തിച്ചത്. ഉയർന്ന പലിശനിരക്കിനെക്കുറിച്ചുള്ള ആശങ്കകൾ രണ്ടാം പകുതിയിൽ സൂചികകളെ സമ്മർദ്ദത്തിലായി.

നിഫ്റ്റിയിൽ കോൾ ഇന്ത്യ, എൽ ആൻഡ് ടി, ഭാരതി എയർടെൽ, പവർ ഗ്രിഡ്, ഒഎൻജിസി എന്നിവ നേട്ടമുണ്ടാക്കി. ടെക് മഹീന്ദ്ര, എൽടിഐ മിന്റ്ട്രി, ഏഷ്യൻ പെയിന്റ്, എംആൻഡ്എം, വിപ്രോ എന്നിവ നഷ്ടത്തിലാണ്. നിഫ്റ്റിയിൽ 43 ഓഹരികളും നഷ്ടത്തിലാണ്. സെക്ടറൽ സൂചികകൾ എല്ലാം നഷ്ടത്തിലാണ്.
നിഫ്റ്റി ബാങ്ക് 287 പോയിന്റ് ഇടിഞ്ഞ് 44,301ലും മിഡ്‌കാപ് സൂചിക 537 പോയിന്റ് ഇടിഞ്ഞ് 40,104 ലും ക്ലോസ് ചെയ്തു. ക്രൂഡ് വില ഉയരുന്നതിന് പിന്നാലെയുള്ള സമ്മർദ്ദത്തിൽ ഏഷ്യൻ പെയിന്റ്‌സ്, ബെർജർ ഓഹരികൾ 4-5 ശതമാനം ഇടിഞ്ഞു. ക്രൂഡ് ഓയിൽ വിലയിൽ ഉയരുന്നത് ഒഎൻജിസിയും ഓയിൽ ഇന്ത്യയ്ക്കും നേട്ടമായി. എംസിഎക്സ് ഒക്‌ടോബർ 3 മുതൽ പുതിയ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും. ഓഹരി 10 ശതമാനം വരെ നേട്ടമുണ്ടാക്കി.
2,000 കോടി രൂപയുടെ ക്യുഐപി ലോഞ്ച് റിപ്പോർട്ടുകൾക്ക് പിന്നാലെ ചോള മണ്ഡലം ഇൻവെസ്റ്റ്മെന്റ് 4 ശതമാനം നേട്ടമുണ്ടാക്കി. എണ്ണ വില ബ്രെന്റ് ക്രൂഡ് 97 ഡോളറിന് മുകളിലെത്തി. രൂപ ഡോളറിനെതിരെ 83.22 നിലവാരത്തിൽ ക്ലോസ് ചെയ്തു.
ഒറ്റ രാത്രികൊണ്ട് ക്രൂഡ് വില 3 ശതമാനം ഉയർന്നതോടെ പണപ്പെരുപ്പ ഭീതി ഉയരുകയാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ ഇറക്കുമതിക്കാരായ ഇന്ത്യയെ ഇത് ദോഷകരമായി ബാധിക്കും. ഇതോടൊപ്പം കുറഞ്ഞ മൺസൂൺ മഴയും പണപ്പെരുപ്പ അപകടസാധ്യതകൾക്ക് ആക്കം കൂട്ടുന്നുണ്ട്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications