രാജ്യത്തെ ഏറ്റവും വലിയ എയർലൈനായ ജെറ്റ് എയർവേയ്സ് പ്രവര്‍ത്തനങ്ങൾ നിര്‍ത്തിവെച്ച് പതിനെട്ട് മാസത്തോളമായിരിക്കുന്നു. എന്നാല്‍, ജെറ്റ് എയർവേയ്സ് തിരിച്ചെത്തുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാർത്തകൾ. പരാജയപ്പെട്ട മൂന്ന് ശ്രമങ്ങള്‍ക്ക് ശേഷം, ഇപ്പോഴിതാ വായ്പാദാതാക്കൾ എയര്‍ലൈന്റെ നിർദേശത്തിന് അംഗീകാരം നൽകിയിരിക്കുന്നു. ഈ നിർദേശം കോടതികള്‍ അംഗീകരിക്കുകയാണെങ്കിൽ, കാരിയറിൽ പുതിയൊരു പാട്ട വ്യവസ്ഥയിലുള്ള ബിസിനസ് സാധ്യമായിരിക്കും.
എല്ലാ അംഗീകാരങ്ങളും നിലവിലുണ്ടെങ്കിൽ അടുത്ത നാല് മുതൽ ആറ് മാസത്തിനുള്ളിൽ ജെറ്റ് എയർവെയ്‌സിന് സർവീസുകൾ തുടങ്ങാമെന്ന് എയർലൈനിന്റെ റെസല്യൂഷൻ പ്രൊഫഷണലായ ആശിഷ് ചൗഛാരിയ വിശ്വസിക്കുന്നു. പ്രവർത്തനം വേഗത്തിൽ പുനരാരംഭിക്കാൻ കൽറോക്ക്-ജലൻ കൺസോർഷ്യം ഇതിനകം ഒരു മാനേജുമെന്റ് ടീമിനെ നിയോഗിച്ചിട്ടുണ്ടെന്ന് എയർലൈനിന്റെ റെസല്യൂഷൻ പ്രൊഫഷണൽ വ്യക്തമാക്കി.
ഇന്ത്യയിലും വിദേശത്തും ജെറ്റ് എയർവേയ്‌സിന് നിലവിൽ 12 വിമാനങ്ങളുണ്ടെന്നും പുതിയ ഉടമകൾക്ക് കൂടുതൽ ആധുനിക വിമാനങ്ങൾ കൊണ്ടുവരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത ഘട്ടങ്ങളെക്കുറിച്ച് സംസാരിച്ച ചൗചാരിയ, ദേശീയ കമ്പനി ലോ ട്രൈബ്യൂണലിൽ (എൻസിഎൽടി) പ്രമേയ പദ്ധതി എത്രയും വേഗം ഫയൽ ചെയ്യുമെന്നും നടപ്പാക്കൽ നടപടികൾ അതിനുശേഷം ആരംഭിക്കുമെന്നും പറഞ്ഞു.
മുൻ പ്രൊമോട്ടർമാർ പണം തട്ടിയെടുത്തുവെന്ന ആരോപണം നിലനിൽക്കുന്നതിനാൽ, അന്വേഷണ ഏജൻസികളുടെ പൂർണ നിരീക്ഷണത്തിന് കീഴിലാണ് എയർലൈൻ. ഇവ റെസല്യൂഷൻ പ്ലാൻ കാലതാമസം വരുത്തുമോ അല്ലെങ്കിൽ പാളം തെറ്റുമോ എന്നും വ്യവഹാരവുമായി ബന്ധപ്പെട്ട കാലതാമസം പ്രതീക്ഷിക്കുന്നുണ്ടോ എന്ന് ചോദിക്കുമ്പോൾ, സമാന്തര അന്വേഷണം പദ്ധതിയെ വഴിതെറ്റിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് ചഛാരിയ മറുപടി പറയുന്നു.
പാപ്പരത്വ കോഡിന് കീഴിലുള്ള പ്രമോട്ടർമാരുടെ മുൻകാല പ്രവർത്തനങ്ങളിൽ നിന്ന് പുതിയ ഉടമകളെ പരിരക്ഷിക്കുന്നതിനാലായിരുന്നു ഈ ഉറപ്പെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഏകദേശം 11,000 ത്തിലധികം ജീവനക്കാരുണ്ടെന്ന് എയർലൈൻ അഭിമാനിക്കുമ്പോൾ, അതിൽ പൈലറ്റുമാർ, ഗ്രൗണ്ട് സ്റ്റാഫ്, എഞ്ചിനീയർമാർ തുടങ്ങി 4,000 -ത്തോളം പേർ ശമ്പളപ്പട്ടികയിൽ തുടരുകയാണെന്നും ചൗഛാരിയ പറയുന്നു.
പുതിയ ഉടമകൾക്ക് ജീവനക്കാരുടെ ഉടമസ്ഥതയിലുള്ള ഒരു സംഘടന സൃഷ്ടിക്കുന്നതിനുള്ള വീക്ഷണമാണുള്ളതെന്നും, എന്നാൽ എയർലൈനിലെ ചില ജീവനക്കാർക്ക് ഏകദേശം രണ്ട് വര്‍ഷത്തോളമായി ശമ്പളം നല്‍കാനാവാത്ത സ്ഥിതിവിശേഷമുള്ളതായും അദ്ദേഹം വ്യക്തമാക്കി. കമ്പനിയുടെ പുനരുജ്ജീവനത്തിനുള്ള പദ്ധതി മുൻകൂട്ടി വീണ്ടെടുക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും, പുനരുജ്ജീവന പദ്ധതിയിൽ ബാങ്കുകൾ നിക്ഷേപം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.