എയര്‍ടെലിനെതിരെ പുതിയ അടവുമായി ജിയോ; 2 വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് കോളും ഡാറ്റയും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എയര്‍ടെലിനോട് തോല്‍ക്കില്ലെന്ന വാശിയിലാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയെന്ന കിരീടം എയര്‍ടെലില്‍ നിന്നും തിരിച്ചുപിടിക്കാന്‍ ജിയോ പുതിയ അടവ് പയറ്റിയിരിക്കുന്നു. വരിക്കാരെ ചേര്‍ക്കുന്ന കാര്യത്തിലാണ് എയര്‍ടെല്‍ തുടരെ ജിയോയെ പിന്നിലാക്കുന്നത്. വോഡഫോണ്‍ ഐഡിയ വിട്ടുപോരുന്ന ഉപഭോക്താക്കളില്‍ നല്ലൊരു പങ്കും എയര്‍ടെലിലേക്കാണ് ചേക്കേറുന്നത്. ഫലമോ, സജീവ വരിക്കാരുടെ കാര്യത്തിലും വരിക്കാരുടെ കാര്യത്തിലും എയര്‍ടെല്‍ ഒരു ചുവടു മുന്നില്‍ തുടരുന്നു.

മുന്നിൽ എയർടെൽ

എന്തായാലും പുതുതായി പ്രഖ്യാപിച്ച അണ്‍ലിമിറ്റഡ് കോള്‍, അണ്‍ലിമിറ്റഡ് ഡാറ്റ ഓഫര്‍ വഴി മാര്‍ക്കറ്റ് വിഹിതം തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ജിയോ. 1,999 രൂപയുടെ പുതിയ ജിയോ ഫോണ്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. രണ്ടു വര്‍ഷം ഓഫറിന് കാലാവധിയുണ്ട്.

ടെലികോം മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം കഴിഞ്ഞവര്‍ഷം ഡിസംബറില്‍ 5.5 ദശലക്ഷം വരിക്കാരെയാണ് എയര്‍ടെല്‍ പുതുതായി നെറ്റ്‌വര്‍ക്കില്‍ ചേര്‍ത്തത്. ഇതേകാലത്ത് ജിയോയ്ക്ക് ചേര്‍ക്കാന്‍ സാധിച്ചത് 3.2 ദശലക്ഷം വരിക്കാരെ മാത്രം.

മത്സരം

സജീവ വരിക്കാരുടെ മത്സരത്തിലും എയര്‍ടെലാണ് ഇപ്പോള്‍ മുന്നില്‍. സുനില്‍ മിത്തല്‍ നയിക്കുന്ന എയര്‍ടെലിന് 33.7 ശതമാനം മാര്‍ക്കറ്റ് വിഹിതമുണ്ട്. ജിയോയുടെ മാര്‍ക്കറ്റ് വിഹിതം 33.6 ശതമാനവും. പട്ടികയില്‍ മൂന്നാമതുണ്ടെങ്കിലും 26.3 ശതമാനം വിഹിതമുള്ള വോഡഫോണ്‍ ഐഡിയ മത്സരത്തില്‍ ബഹുദൂരം പിന്നിലാണ്.

2017 -ലാണ് മുകേഷ് അംബാനി ആദ്യമായി ജിയോ ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം ജൂലായില്‍ നടന്ന വാര്‍ഷിക യോഗത്തില്‍ ടെക്‌നോളജി ഭീമനായ ക്വാല്‍ക്കോമുമായുള്ള ജിയോയുടെ സഹകരണം അംബാനി വെളിപ്പെടുത്തിയിരുന്നു.

ഗൂഗിളും പങ്കാളി

ഇന്ത്യയില്‍ ചിലവ് കുറഞ്ഞ പുതിയ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കുകയാണ് കൂട്ടുകെട്ടിന്റെ ലക്ഷ്യം. ജിയോയില്‍ നിക്ഷേപം നടത്തിയിട്ടുള്ള ഗൂഗിളും പദ്ധതിയുടെ ഭാഗമാണ്. എന്നാല്‍ വരാനിരിക്കുന്ന ജിയോഫോണിന്റെ സ്മാര്‍ട്‌ഫോണ്‍ പതിപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ അധികം പുറത്തുവന്നിട്ടില്ല.

എന്തായാലും ഇന്ത്യയില്‍ 2ജി യുഗത്തില്‍ അകപ്പെട്ടിരിക്കുന്ന 300 ദശലക്ഷം വരിക്കാരെ ജിയോയില്‍ ചേര്‍ക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് അംബാനി അറിയിച്ചിട്ടുണ്ട്.

300 ദശലക്ഷം ഉപയോക്താക്കൾ

ലോകം 5ജി വേഗത്തില്‍ കുതിക്കുമ്പോള്‍ രാജ്യത്തെ വലിയ ശതമാനം ജനങ്ങള്‍ 2ജി വേഗത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുകയാണ്. ഈ സ്ഥിതിവിശേഷം ജിയോ മാറ്റും. കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് രാജ്യത്തെ ഇന്റര്‍നെറ്റ് മേഖലയില്‍ ജിയോ ജനാധിപത്യം സ്ഥാപിച്ചു. രാജ്യത്തെ ഓരോ പൗരനും ഇന്ന് സാങ്കേതികവിദ്യയുടെ ആനുകൂല്യം കയ്യെത്തും അകലത്തുണ്ട്. സമൂഹത്തിലെ ഏതാനും വിഭാഗങ്ങളില്‍ മാത്രമായി സാങ്കേതികവിദ്യ പരിമിതപ്പെടുന്നില്ലെന്ന് റിലയന്‍സ് ജിയോ ഡയറക്ടറായ ആകാശ് അംബാനി വെള്ളിയാഴ്ച്ച അറിയിച്ചു.

Read more about: jio airtel
English summary

Jiophone Offers Unlimited Calls And Data; Can Jio Get Back The Position From Airtel?

Jiophone Offers Unlimited Calls And Data; Can Jio Get Back The Position From Airtel? Read in Malayalam.
Story first published: Saturday, February 27, 2021, 17:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X