വാണിജ്യ ബാങ്കുകൾക്ക് വായ്പ നൽകുന്ന പ്രധാന പലിശനിരക്കായ റിപ്പോ നിരക്ക് 4 ശതമാനത്തിൽ തന്നെ നിലനിർത്തി റിസർവ് ബാങ്ക് വായ്പാനയം. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. പണപ്പെരുപ്പം 6 ശതമാനത്തിന് മുകളിലായിരിക്കുന്നതിനാൽ തീരുമാനം വിപണി പ്രതീക്ഷകൾക്ക് അനുസൃതമാണ്. പണപ്പെരുപ്പം 4% പ്ലസ് അല്ലെങ്കിൽ മൈനസ് 2% ടാർഗെറ്റിനുള്ളിൽ തുടരുന്നുവെന്ന് ഉറപ്പാക്കുമ്പോൾ തന്നെ ഈ സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്കിന്റെ നിലപാട് തുടരുമെന്ന് ദാസ് വ്യക്തമാക്കി.
പലിശ നിരക്കിൽ മാറ്റമില്ല
റിവേഴ്സ് റിപ്പോ, ബാങ്ക് നിരക്ക്, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി റേറ്റ് എന്നിവയും മാറ്റമില്ലാതെ തുടരും. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം ജൂലൈയിൽ 6.73 ശതമാനത്തിൽ നിന്ന് ഓഗസ്റ്റിൽ 6.69 ശതമാനമായി കുറഞ്ഞു. സിപിഐ പണപ്പെരുപ്പം 2019 ഓഗസ്റ്റിൽ 3.28 ശതമാനമായിരുന്നു. 2021 നാലാം പാദം അവസാനത്തോടെ പണപ്പെരുപ്പം അതിന്റെ പരിധിയോട് അടുക്കുമെന്ന് സമിതിയ്ക്ക് തോന്നിയതായി ദാസ് പറഞ്ഞു.
2021 ലെ യഥാർത്ഥ ജിഡിപി
2021 ലെ യഥാർത്ഥ ജിഡിപി 9.5 ശതമാനം കുറയാൻ സാധ്യതയുണ്ടെങ്കിലും വേഗത്തിലുള്ള തിരിച്ചുവരവ് പ്രതീക്ഷിക്കുന്നതായി ദാസ് കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ മാനസികാവസ്ഥ ഭയത്തിൽ നിന്ന് പ്രതീക്ഷയിലേക്ക് മാറിയിരിക്കുന്നതായും ദാസ് പറഞ്ഞു. നിരവധി മേഖലകളുടെ വീണ്ടെടുക്കലിനെക്കുറിച്ചും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതുതായി രൂപീകരിച്ച ധനനയ സമിതിയുടെ ആദ്യ യോഗമാണിത്.
പുതിയ അംഗങ്ങൾ
സെൻട്രൽ ബാങ്കിന്റെ ആറ് അംഗ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) പലിശ നിരക്കിന്റെ കാര്യത്തിൽ ഏകകണ്ഠ തീരുമാനമാണ് എടുത്തത്. പാനലിലെ ആറ് അംഗങ്ങളിൽ മൂന്നുപേരായ അഷിമ ഗോയൽ, ജയന്ത് ആർ. വർമ്മ, ശശാങ്ക് ഭൈഡെ എന്നിവരെ ഈ ആഴ്ച ആദ്യമാണ് സർക്കാർ നിയമിച്ചത്.
മാറ്റി വച്ചു
രവീന്ദ്ര ധോളാകിയ, പാമി ദുവ, ചേതൻ ഘേറ്റ് എന്നിവരുടെ കാലാവധി സെപ്റ്റംബറിൽ അവസാനിച്ചതിനുശേഷം മൂന്ന് ബാഹ്യ അംഗങ്ങളുടെ സ്ഥാനങ്ങൾ ഒഴിഞ്ഞുകിടന്നതിനാൽ റിസർവ് ബാങ്ക് കഴിഞ്ഞ മാസം നടക്കേണ്ടിയിരുന്ന വായ്പാനയ യോഗം ഈ ആഴ്ചത്തേയ്ക്ക് പുന: ക്രമീകരിക്കുകയായിരുന്നു. എംപിസി അംഗങ്ങൾക്ക് വീണ്ടും നിയമനത്തിന് യോഗ്യതയില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
