രാജ്യത്തെ മുന്‍നിര അനലിസ്റ്റുകളുടെ ഇടയില്‍ വിപണിയിലെ ലാര്‍ജ് കാപ് ഓഹരികളുടെ സമീപ ഭാവിയിലേക്കുള്ള പ്രകടനം വിലയിരുത്താനുള്ള സര്‍വേ സംഘടിപ്പിച്ചു. ഒരു ദേശീയ മാധ്യമമാണ് അടുത്ത 12 മാസക്കാലയളവിലെ ലാര്‍ജ് കാപ് ഓഹരികളുടെ പ്രകടനം സംബന്ധിച്ച നിരീക്ഷണം തേടിയത്.
ഇതുപ്രകാരം 10 അനലിസ്റ്റുകള്‍ എങ്കിലും നിര്‍ദേശിക്കുകയും ചുരുങ്ങിയത് 25 ശതമാനം നേട്ടം കൈവരിക്കാവുന്നതും വിപണി മൂല്യം 25,000 കോടിക്ക് മുകളിലുള്ളതുമായ ഓഹരികളെയാണ് ചുവടെ കൊടുത്തിരിക്കുന്നത്.
>> എന്‍എംഡിസി- ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്ന ശരാശരി നേട്ടം 43 ശതമാനമാണ്. ബൈ റേറ്റിങ്ങാണ് ശുപാര്‍ശ. ഈ പൊതുമേഖലാ ഓഹരിയെ 20 അനലിസ്റ്റുകള്‍ അനുകൂലിച്ചു. ചൊവ്വാഴ്ച 107 രൂപയിലായിരുന്നു എന്‍എംഡിസി ഓഹരിയുടെ ക്ലോസിങ്.
>> വേദാന്ത- ഓഹരിയില്‍ നിന്നും ലക്ഷ്യമിടുന്ന ശരാശരി മുന്നേറ്റം 36.6 ശതമാനമാണ്. ബൈ റേറ്റിങ്ങാണ് ശുപാര്‍ശ. മെറ്റല്‍ വിഭാഗത്തില്‍ നിന്നുള്ള ഓഹരിയെ 15 വിപണി വിദഗ്ധര്‍ അനുകൂലിച്ചു. ഇന്ന് 253 രൂപയിലാണ് വേദാന്ത ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
>> ഇന്ദ്രപ്രസ്ഥ ഗ്യാസ്- ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്ന ശരാശരി നേട്ടം 34.8 ശതമാനമാണ്. ബൈ റേറ്റിങ്ങാണ് ശുപാര്‍ശ. ഈ സിറ്റി ഗ്യാസ് വിതരണ ഓഹരിയെ 30 അനലിസ്റ്റുകള്‍ അനുകൂലിച്ചു. ചൊവ്വാഴ്ച 357 രൂപയിലായിരുന്നു ഇന്ദ്രപ്രസ്ഥ ഗ്യാസ് ഓഹരിയുടെ ക്ലോസിങ്.
>> ഇന്ത്യന്‍ ഓയില്‍- ഓഹരിയില്‍ നിന്നും ലക്ഷ്യമിടുന്ന ശരാശരി മുന്നേറ്റം 33.1 ശതമാനമാണ്. ബൈ റേറ്റിങ്ങാണ് ശുപാര്‍ശ. പൊതുമേഖലാ എണ്ണശുദ്ധീകരണ വിഭാഗത്തില്‍ നിന്നുള്ള ഓഹരിയെ 31 വിപണി വിദഗ്ധര്‍ അനുകൂലിച്ചു. ഇന്ന് 72 രൂപയിലാണ് ഇന്ത്യന്‍ ഓയില്‍ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
>> ഒഎന്‍ജിസി- ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്ന ശരാശരി നേട്ടം 32.8 ശതമാനമാണ്. ബൈ റേറ്റിങ്ങാണ് ശുപാര്‍ശ. ഈ പൊതുമേഖല ഓഹരിയെ 23 അനലിസ്റ്റുകള്‍ അനുകൂലിച്ചു. ചൊവ്വാഴ്ച 137 രൂപയിലായിരുന്നു ഒഎന്‍ജിസി ഓഹരിയുടെ ക്ലോസിങ്.
>> യുപിഎല്‍- ഓഹരിയില്‍ നിന്നും ലക്ഷ്യമിടുന്ന ശരാശരി മുന്നേറ്റം 30.3 ശതമാനമാണ്. സ്ട്രോങ് ബൈ റേറ്റിങ്ങാണ് ശുപാര്‍ശ. കെമിക്കല്‍ വിഭാഗത്തില്‍ നിന്നുള്ള ഓഹരിയെ 26 വിപണി വിദഗ്ധര്‍ അനുകൂലിച്ചു. ഇന്ന് 740 രൂപയിലാണ് യുപിഎല്‍ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
>> ബിപിസിഎല്‍- ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്ന ശരാശരി നേട്ടം 29 ശതമാനമാണ്. ബൈ റേറ്റിങ്ങാണ് ശുപാര്‍ശ. ഈ പൊതുമേഖല ഓഹരിയെ 33 അനലിസ്റ്റുകള്‍ അനുകൂലിച്ചു. ചൊവ്വാഴ്ച 335 രൂപയിലായിരുന്നു ബിപിസിഎല്‍ ഓഹരിയുടെ ക്ലോസിങ്.
>> ഗെയില്‍ ഇന്ത്യ- ഓഹരിയില്‍ നിന്നും ലക്ഷ്യമിടുന്ന ശരാശരി മുന്നേറ്റം 29 ശതമാനമാണ്. ബൈ റേറ്റിങ്ങാണ് ശുപാര്‍ശ. പൊതുമേഖലാ വിഭാഗത്തില്‍ നിന്നുള്ള ഓഹരിയെ 29 വിപണി വിദഗ്ധര്‍ അനുകൂലിച്ചു. ഇന്ന് 142 രൂപയിലാണ് ഗെയില്‍ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
>> ആക്സിസ് ബാങ്ക്- ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്ന ശരാശരി നേട്ടം 29 ശതമാനമാണ്. ബൈ റേറ്റിങ്ങാണ് ശുപാര്‍ശ. ഈ സ്വകാര്യ മേഖല ബാങ്കിംഗ് ഓഹരിയെ 43 അനലിസ്റ്റുകള്‍ അനുകൂലിച്ചു. ചൊവ്വാഴ്ച 730 രൂപയിലായിരുന്നു ആക്സിസ് ബാങ്ക് ഓഹരിയുടെ ക്ലോസിങ്.
>> എച്ച്ഡിഎഫ്സി ലൈഫ്- ഓഹരിയില്‍ നിന്നും ലക്ഷ്യമിടുന്ന ശരാശരി മുന്നേറ്റം 28.4 ശതമാനമാണ്. ബൈ റേറ്റിങ്ങാണ് ശുപാര്‍ശ. സ്വകാര്യ മേഖലാ ഇന്‍ഷൂറന്‍സ് വിഭാഗത്തില്‍ നിന്നുള്ള ഓഹരിയെ 32 വിപണി വിദഗ്ധര്‍ അനുകൂലിച്ചു. ഇന്ന് 538 രൂപയിലാണ് എച്ച്ഡിഎഫ്സി ലൈഫ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
>> ഹിന്‍ഡാല്‍കോ- ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്ന ശരാശരി നേട്ടം 27.6 ശതമാനമാണ്. ബൈ റേറ്റിങ്ങാണ് ശുപാര്‍ശ. ഈ അലുമിനീയം ഓഹരിയെ 21 അനലിസ്റ്റുകള്‍ അനുകൂലിച്ചു. ചൊവ്വാഴ്ച 418 രൂപയിലായിരുന്നു ഹിന്‍ഡാല്‍കോ ഓഹരിയുടെ ക്ലോസിങ്.
>> മുത്തൂറ്റ് ഫൈനാന്‍സ്- ഓഹരിയില്‍ നിന്നും ലക്ഷ്യമിടുന്ന ശരാശരി മുന്നേറ്റം 27.5 ശതമാനമാണ്. ബൈ റേറ്റിങ്ങാണ് ശുപാര്‍ശ. ബാങ്ക് ഇതര ധനകാര്യ വിഭാഗത്തില്‍ നിന്നുള്ള ഓഹരിയെ 19 വിപണി വിദഗ്ധര്‍ അനുകൂലിച്ചു. ഇന്ന് 1,113 രൂപയിലാണ് മുത്തൂറ്റ് ഫൈനാന്‍സ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
>> ഹിന്ദുസ്ഥാന്‍ പെട്രോളിയം- ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്ന ശരാശരി നേട്ടം 27.2 ശതമാനമാണ്. ബൈ റേറ്റിങ്ങാണ് ശുപാര്‍ശ. ഈ പൊതുമേഖലാ എണ്ണക്കമ്പനിയുടെ ഓഹരിയെ 21 അനലിസ്റ്റുകള്‍ അനുകൂലിച്ചു. ചൊവ്വാഴ്ച 246 രൂപയിലായിരുന്നു ഹിന്ദുസ്ഥാന്‍ പെട്രോളിയം ഓഹരിയുടെ ക്ലോസിങ്.
>> എച്ച്ഡിഎഫ്സി- ഓഹരിയില്‍ നിന്നും ലക്ഷ്യമിടുന്ന ശരാശരി മുന്നേറ്റം 27.1 ശതമാനമാണ്. സ്ട്രോങ് ബൈ റേറ്റിങ്ങാണ് ശുപാര്‍ശ. ബാങ്ക് ഇതര ധനകാര്യ വിഭാഗത്തില്‍ നിന്നുള്ള ഓഹരിയെ 24 വിപണി വിദഗ്ധര്‍ അനുകൂലിച്ചു. ഇന്ന് 2,353 രൂപയിലാണ് എച്ച്ഡിഎഫ്സി ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
>> ഓറോബിന്ദോ ഫാര്‍മ- ഓഹരിയില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്ന ശരാശരി നേട്ടം 27 ശതമാനമാണ്. ബൈ റേറ്റിങ്ങാണ് ശുപാര്‍ശ. ഈ ഫാര്‍മ ഓഹരിയെ 30 അനലിസ്റ്റുകള്‍ അനുകൂലിച്ചു. ചൊവ്വാഴ്ച 575 രൂപയിലായിരുന്നു ഓറോബിന്ദോ ഫാര്‍മ ഓഹരിയുടെ ക്ലോസിങ്.
>> ഗുജറാത്ത് ഗ്യാസ്- ഓഹരിയില്‍ നിന്നും ലക്ഷ്യമിടുന്ന ശരാശരി മുന്നേറ്റം 25.1 ശതമാനമാണ്. ബൈ റേറ്റിങ്ങാണ് ശുപാര്‍ശ. പൊതുമേഖലാ വിഭാഗത്തില്‍ നിന്നുള്ള ഓഹരിയെ 26 വിപണി വിദഗ്ധര്‍ അനുകൂലിച്ചു. ഇന്ന് 464 രൂപയിലാണ് ഗുജറാത്ത് ഗ്യാസ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം മാധ്യമ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications