ഐഡിബിഐ ബാങ്കുമായി ഉടൻ ലയന നടപടികൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് എൽഐസി ഹൌസിംഗ് ഫിനാൻസ് ഓഹരി വില ഇന്ന് 12 ശതമാനത്തിലധികം ഇടിഞ്ഞു. എൽഐസി ഹൌസിംഗ് ഫിനാൻസിന്റെ ഓഹരി വില 12.32 ശതമാനം ഇടിഞ്ഞ് 361.3 രൂപയായി കുറഞ്ഞു.
2019 ഒക്ടോബർ 15ന് ശേഷം ഇന്നാണ് എൽഐസി ഹൗസിങ് ഫിനാൻസിന്റെ ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തുന്നത്. എൽഐസി ഹൌസിംഗ് ഫിനാൻസും ഐഡിബിഐ ബാങ്കും ലയിപ്പിക്കുന്ന പ്രക്രിയ വേഗത്തിലാക്കാൻ സാധ്യതയുണ്ടെന്ന് ബിസിനസ് സ്റ്റാൻഡേർഡാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ മറ്റൊരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ എൽഐസി ഹൌസിംഗ് ഫിനാൻസിന്റെ നേതൃത്വം റിപ്പോർട്ട് നിരസിച്ചു.

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ലാർജ് ക്യാപ് സ്റ്റോക്കിന് 11.24% നഷ്ടം സംഭവിച്ചിരുന്നു. ബിഎസ്ഇയിൽ 2.68 ശതമാനം നഷ്ടത്തോടെ 401 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി ലില 20% ഇടിഞ്ഞു, കഴിഞ്ഞ ഒരു വർഷത്തിനിടെ 14.63% ഇടിവ് രേഖപ്പെടുത്തി.
എൽഐസിക്ക് ഐഡിബിഐ ബാങ്കിൽ 51 ശതമാനവും എൽഐസി ഹൌസിംഗ് ഫിനാൻസിൽ 40.13 ശതമാനവും ഓഹരിയുണ്ട്. ഐഡിബിഐ ബാങ്കിന്റെ ഓഹരി വില ബിഎസ്ഇയിൽ 0.28 ശതമാനം ഉയർന്ന് 35.50 രൂപയായി.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications