ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഡിസംബർ 1 മുതൽ എല്ലാ പേയ്‌മെന്റുകളുടെയും കൺവീനിയൻസ് ഫീസ് ഒഴിവാക്കി. പ്രീമിയം പുതുക്കൽ, പുതിയ പ്രീമിയം, അല്ലെങ്കിൽ വായ്പയുടെ തിരിച്ചടവ്, പോളിസികളിൽ നിന്നെടുത്ത വായ്പകളുടെ പലിശ എന്നിവയിലേക്കുള്ള ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾക്കും ഡിസംബർ ഒന്ന് മുതൽ അധിക ചാർജുകളോ കൺവീനിയൻസ് ഫീസോ ഈടാക്കില്ലെന്നും കോർപ്പറേഷൻ അറിയിച്ചു.
ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള സൌജന്യ ഇടപാടുകൾ എല്ലാ ശേഖരണ സംവിധാനങ്ങളിലും ബാധകമാവുകയും നടപ്പിലാക്കുകയും ചെയ്യും. ലൈഫ് ഇൻഷുറൻസ് മാർക്കറ്റിന്റെ 70 ശതമാനവും നിയന്ത്രിക്കുന്ന സ്ഥാപനമാണ് എൽഐസി. എൽഐസി ഓൺലൈൻ ഇടപാടുകൾക്കായി ഉപയോക്താക്കൾക്ക് മൈ എൽഐസി ആപ്പ് ഡൌൺലോഡ് ചെയ്യാവുന്നതാണ്.
ജൂണില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് എല്‍ഐസി
ചില റിപ്പോർട്ടുകളനുസരിച്ച് 2018 ഡിസംബർ മുതൽ എൽഐസിയുടെ പോർട്ട്‌ഫോളിയോയുടെ 80 ശതമാനവും നഷ്ട്ടത്തിലാണ്. കപ്പൽ നിർമ്മാണം, പാദരക്ഷകൾ, ഫാർമ, ഐടി, സിമൻറ്, രാസവസ്തുക്കൾ തുടങ്ങിയ മേഖലകളിൽ നിന്നുള്ള ചുരുക്കം ചില ഓഹരികൾ മാത്രമാണ് നേട്ടത്തിലുള്ളത്. 2019 ജൂണിലെ കണക്കുപ്രകാരം എല്‍ഐസിയുടെ പോര്‍ട്ട്‌ഫോളിയോയില്‍ 350ലേറെ കമ്പനികളുടെ ഓഹരികളാണുള്ളത്.
പണത്തിന് അത്യാവശ്യം വരുന്ന സാഹചര്യങ്ങളിൽ എൽഐസി പോളിസിയിൽ നിന്നും വായ്‌പ്പ എടുക്കുക എന്നത് നല്ലൊരു ഓപ്‌ഷൻ ആണ്. ലൈഫ് ഇൻഷുറൻസ് പോളിസിക്കനുസരിച്ചുള്ള തുക നിങ്ങൾക്ക് വായ്പ്പയായി പെട്ടന്ന് തന്നെ ലഭിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ജൂണില്‍ എല്‍ഐസിയുടെ പുതിയ പ്രീമിയം 26,030.16 കോടി രൂപയായി ഉയര്‍ന്നു