പാചക വാതക വില കൂട്ടി: പുതുക്കിയ നിരക്ക് നിരക്ക് അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാചക വാതക വില ഉയർത്തി. പുതിയ നിരക്കുകൾ ഇന്നലെ (വ്യാഴം) മുതൽ പ്രാബല്യത്തിൽ വന്നു. എണ്ണ കമ്പനികൾ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ഇത്തവണ എൽപിജി സിലിണ്ടർ വില യൂണിറ്റിന് 25 രൂപ വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന്റെ വില യൂണിറ്റിന് 184 രൂപ വർധിപ്പിച്ചു. പാചക വാതക സിലിണ്ടറിന്റെ പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

 

പുതുക്കിയ വില അനുസരിച്ച് ന്യൂഡൽഹിയിലെ ഒരു എൽപിജി പാചക ഗ്യാസ് സിലിണ്ടർ ഉപയോക്താവ് 694 രൂപയ്ക്ക് പകരം 719 രൂപ നൽകേണ്ടിവരും. ലഖ്‌നൗവിലെ എൽപിജി വില 732 രൂപയിൽ നിന്ന് 757 രൂപയായി ഉയ‍ർത്തി. നോയിഡയിലെ എൽപിജി വില 692 രൂപയിൽ നിന്ന് 717 രൂപയായി ഉയ‍ർത്തി. വാണിജ്യ എൽപിജി (19 കിലോഗ്രാം) സിലിണ്ടർ വില 1533 രൂപയിൽ നിന്ന് 1349 രൂപയായി ഉയ‍ർത്തി.

പാചക വാതക വില കൂട്ടി: പുതുക്കിയ നിരക്ക് നിരക്ക് അറിയാം

പുതിയ നിരക്ക് അനുസരിച്ച് തിരുവനന്തപുരത്ത് എൽപിജി സിലിണ്ടറിന്റെ വില 728.50 രൂപയായി ഉയ‍‍ർന്നു. കൊൽക്കത്തയിൽ എൽ‌പി‌ജി ഗ്യാസിന് 745.50 രൂപയും മുംബൈയിലെ എൽ‌പി‌ജി സിലിണ്ടർ വില 719 രൂപയുമായി ഉയ‍ർന്നു. ചെന്നൈയിലെ എൽ‌പി‌ജി ഗ്യാസ് വില ഇപ്പോൾ ഒരു സിലിണ്ടറിന് 735 രൂപയായി. ബെംഗളൂരുവിലെ എൽപിജി വില 722 രൂപയായും ചണ്ഡിഗഡിലെ എൽപിജി വില 728.50 രൂപയായും ഹൈദരാബാദിലെ പാചക ഗ്യാസ് സിലിണ്ടർ വില 771.50 രൂപയായും ഉയ‍ർന്നു. ഗുഡ്ഗാവിലെ എൽപിജി വില 728 രൂപയും ജയ്പൂരിൽ 723 രൂപയുമാണ്.

2020 ഡിസംബറിൽ എണ്ണക്കമ്പനികൾ എൽപിജി വില രണ്ടുതവണ വർദ്ധിപ്പിക്കുകയും 2021 ജനുവരിയിൽ എൽപിജി വില മാറ്റമില്ലാതെ നിലനിർത്തുകയും ചെയ്തു. അതിനാൽ, 2021 ഫെബ്രുവരിയിൽ എണ്ണക്കമ്പനികൾ എൽപിജി വില വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇന്ധന റീട്ടെയിലർമാർ എല്ലാ മാസവും എൽപിജി സിലിണ്ടറുകളുടെ വില പരിഷ്കരിക്കും. സബ്സിഡി നൽകി സർക്കാർ ഓരോ വീടിനും പ്രതിവർഷം 12 സിലിണ്ടറുകൾ ‌നൽകും.

Read more about: lpg price വില
English summary

Lpg price hike: Renewed rates are here | പാചക വാതക വില കൂട്ടി: പുതുക്കിയ നിരക്ക് നിരക്ക് അറിയാം

The price of cooking gas has gone up. The new rates came into effect from yesterday (Thursday). Read in malayalam.
Story first published: Friday, February 5, 2021, 12:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X