ആമസോണ്‍ സ്ഥാപകന്റെ മുന്‍ ഭാര്യ, ലോക സമ്പന്ന... മക്കെന്‍സി സ്‌കോട്ട് വീണ്ടും വിവാഹിതയായി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും മക്കെന്‍സി സ്‌കോട്ടും വിവാഹിതരാകുന്നത് 1993 ല്‍ ആണ്. അന്ന് ജെഫ് ബെസോസ് ഇന്നത്തെ പോലെ ലോകം കീഴടക്കിയ ബിസിനസ് മാഗ്നറ്റ് ആയിട്ടില്ല.

 

എന്തായാലും 2019 ല്‍ ഇവര്‍ വിവാഹ ബന്ധം വേര്‍ പിരിഞ്ഞു. അതിന് ശേഷം, സമ്പത്തിന്റെ വലിയൊരു ഭാഗം മക്കെന്‍സിക്ക് നല്‍കേണ്ടതായും വന്നു. ഒരുഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും സമ്പന്നയായ വനിതയായും മക്കെന്‍സി സ്‌കോട്ട് മാറി. മക്കെന്‍സി സ്‌കോട്ട് വീണ്ടും വിവാഹിതയായി എന്നതാണ് പുതിയ വാര്‍ത്ത. വിശദാംശങ്ങള്‍...

നീണ്ട പതിനാറ് വര്‍ഷങ്ങള്‍

നീണ്ട പതിനാറ് വര്‍ഷങ്ങള്‍

നീണ്ട 16 വര്‍ഷങ്ങള്‍ ജെഫ് ബെസോസും മക്കെന്‍സി സ്‌കോട്ടും ഒരുമിച്ചായിരുന്നു. ഇവര്‍ക്ക് നാല് കുട്ടികളും ഉണ്ടായിരുന്നു. ജെഫ് ബെസോസിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചവരില്‍ മക്കെന്‍സി സ്‌കോട്ടും ഉണ്ട്. 2019 ല്‍ ആണ് ഇവര്‍ വിവാഹ മോചനം പ്രഖ്യാപിച്ചത്.

ലോകസമ്പന്ന

ലോകസമ്പന്ന

വിവാഹ മോചനത്തെ തുടര്‍ന്ന് മെക്കന്‍സി സ്‌റ്റോക്കിന് ലഭിച്ചത് 35.6 ബില്യണ്‍ ഡോളറിന്റെ സ്വത്തുക്കളായിരുന്നു. ആമസോണിന്റെ ഭൂരിപക്ഷ ഓഹരികള്‍ അപ്പോഴും ജെഫ് ബെസോസ് തന്നെ കൈവശം വച്ചു. എന്നിരുന്നാലും ലോകത്തിലെ ഏറ്റവും സമ്പന്നായ സ്ത്രീകളുടെ പട്ടികയില്‍ മക്കെന്‍സി ഇടം നേടി.

പുനര്‍ വിവാഹം

പുനര്‍ വിവാഹം

ഡാന്‍ ജുവെറ്റ് എന്ന ശാസ്ത്ര അധ്യാപകനെയാണ് മക്കെന്‍സി സ്റ്റോക്ക് വിവാഹം ചെയ്തിരിക്കുന്നത്. ഗിവിങ് പ്ലെഡ്ജിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇത് സംബന്ധിക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ടത്. പ്രസിദ്ധമായ സീറ്റിൽ സ്കൂളിൽ ജോലി ചെയ്ത് വരികയാണ് ഡാന്‍ ജുവറ്റ് ഇപ്പോള്‍. ഇതേ സ്കൂളിലാണ് സ്കോട്ടിന്റെ കുട്ടികളും പഠിച്ചിരുന്നത്.

 സമ്പന്ന പട്ടികയില്‍

സമ്പന്ന പട്ടികയില്‍

ലോകസമ്പന്ന പട്ടികയില്‍ മക്കെന്‍സി സ്‌കോട്ട് ഇപ്പോള്‍ 22-ാം സ്ഥാനത്താണ്. 53.5 ബില്യണ്‍ ഡോളര്‍ ആണ് ഇവരുടെ ആസ്ഥി കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ആസ്തിമൂല്യത്തില്‍ 471 ദശലക്ഷം ഡോളറിന്‌റെ വര്‍ദ്ധനയും മക്കെന്‍സി നേടിയിട്ടുണ്ട്.

ഗിവിങ് പ്ലഡ്ജ്

ഗിവിങ് പ്ലഡ്ജ്

ജെഫ് ബെസോസുമായുള്ള വിവാഹ മോചനത്തിന് ശേഷം ശതകോടികള്‍ കൈയ്യിലെത്തിയ ആളാണ് മക്കെന്‍സി സ്‌കോട്ട്. എന്നാല്‍ തന്റെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ആയി സംഭാവന ചെയ്യുന്ന ഗിവിങ് പ്ലഡ്ജിന്റെ ഭാഗമാവുകയായിരുന്നു മക്കെന്‍സി. അല്ലെങ്കില്‍ ലോകസമ്പന്ന പട്ടികയില്‍ ഇതിലും മുകളിലായിരിക്കും അവരുടെ സ്ഥാനം.

ഒറ്റ വര്‍ഷം, ആറ് ബില്യണ്‍

ഒറ്റ വര്‍ഷം, ആറ് ബില്യണ്‍

കഴിഞ്ഞ വര്‍ഷം മാത്രം ആറ് ബില്യണ്‍ ഡോളര്‍ ആണ് മക്കെന്‍സി സ്‌കോട്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. ഏതാണ്ട് നാല്‍പത്തി നാലായിരം കോടി രൂപ! 512 സന്നദ്ധ സംഘടനകള്‍ക്കും, സര്‍വ്വകലാശാലകള്‍ക്കും മറ്റുമാണ് സ്‌കോട്ട് ഫൗണ്ടേഷന്‍ സാന്രത്തിക സഹായം നല്‍കുന്നത്.

ലോക മാതൃക

ലോക മാതൃക

ലോക മാതൃക എന്ന് പോലും വിശേഷിപ്പിക്കപ്പെടുന്ന ആളാണ് മക്കെന്‍സി സ്‌കോട്ട്. ഇപ്പോള്‍ വിവാഹം കഴിച്ചിരിക്കുന്ന ഡാന്‍ ജുവറ്റ് രണ്ട് പതിറ്റാണ്ടായി രസതന്ത്ര അധ്യാപകനായി ജോലി ചെയ്തുവരികയാണ്.

English summary

Mackencie Scott, ex wife of Jeff Bezos remarries | ആമസോണ്‍ സ്ഥാപകന്റെ മുന്‍ ഭാര്യ, ലോക സമ്പന്ന... മക്കെന്‍സി സ്‌കോട്ട് വീണ്ടും വിവാഹിതയായി

Mackencie Scott, ex wife of Jeff Bezos remarries
Story first published: Monday, March 8, 2021, 20:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X