കൊറോണ വൈറസ്; കോണ്‍ടാക്ട്‌ലെസ്സ് വിതരണവുമായി മക്‌ഡോണാള്‍സും ഡോമിനോസും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കൊറോണ വൈറസ് രാജ്യത്ത് പടരുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളുമായി ഭക്ഷ്യവിതരണ കമ്പനികളും രംഗത്ത്. ആളുകള്‍ ഇടപഴകുന്നത് ഒഴിവാക്കാന്‍ വിവിധ സര്‍ക്കാരുകള്‍ ഉത്തരവിറക്കിയതോടെയാണ് മക്‌ഡോണാള്‍സും ഡോമിനോസ് പിസയും കോണ്‍ടാക്ട്‌ലെസ്സ് (കരസ്പര്‍ശമില്ലാത്ത) വിതരണം അവതരിപ്പിച്ചത്. നഗ്നമായ കൈകള്‍ കൊണ്ട് സ്പര്‍ശിക്കാതെ തന്നെ ഉപഭോക്താക്കളിലേക്ക് ഭക്ഷണം എത്തിച്ചേര്‍ക്കുന്നതിനായി ഡെലിവറി സേവനങ്ങള്‍ ആരംഭിച്ചതായി തെക്കുപഠിഞ്ഞാറന്‍ ഇന്ത്യയിലെ മക്‌ഡോണാള്‍സ് റെസ്‌റ്റോറന്റുകളുടെ ഓപ്പറേറ്ററായ വെസ്റ്റ് ലൈഫ് ഡെവലപ്‌മെന്റ് അറിയിച്ചു. സമാനമായി നടപടിയാണ് ഡോമിനോസ് പിസയുടെ ഇന്ത്യയിലെ വിതരണക്കാരായ ജൂബിലന്റ് ഫുഡ് വര്‍ക്ക്‌സ് ലിമിറ്റഡും അവതരിപ്പിച്ചത്. ഇന്ത്യയിലെ 1,325 റെസ്റ്റോറന്റുകളില്‍ സീറോ കോണ്‍ടാക്ട് ഡെലിവറി അവതരിപ്പിച്ചതായി കമ്പനി അറിയിച്ചു.

 

1

ഓരോ ഡെലിവറിക്ക് മുന്‍പും ശേഷവും കൈകള്‍ വൃത്തിയാക്കാന്‍ ജീവനക്കാര്‍ക്ക് സാനിറ്റൈസറുകള്‍ നല്‍കിയിട്ടുണ്ട്. ഓരോ രണ്ട് മണിക്കൂറിനിടയിലും ഡെലിവറി ബാഗുകള്‍ വൃത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വെസ്റ്റ് ലൈഫ് ഡെവലപ്‌മെന്റ് പറയുന്നു. മക്‌ഡോണാള്‍സിന്റെ ഡെലിവറി സേവനം നല്‍കുന്ന എല്ലാ ബാഗുകളും ടേപ്പ് ഉപയോഗിച്ച് അടച്ചിട്ടുണ്ട്. ബില്ലുകള്‍ ഓരോ ഭക്ഷണ പൊതിക്കൊപ്പം ചേര്‍ത്ത് പിന്‍ ചെയ്യും. ഭക്ഷണം തയ്യാറാക്കുമ്പോഴും വിളമ്പുമ്പോഴും പാക്ക് ചെയ്യുമ്പോഴും വിതരണം ചെയ്യുമ്പോഴും ജീവനക്കാര്‍ കയ്യുറകള്‍ ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമേ വെസ്റ്റ് ലൈഫ് ഡവലപ്‌മെന്റ് ലിമിറ്റഡിന്റെ അനുബന്ധ കമ്പനിയായ ഹാര്‍ഡ്കാസില്‍ റെസ്റ്റോറന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് വഴി ഇന്ത്യയില്‍ ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റുകള്‍ (ക്യുഎസ്ആര്‍) സ്ഥാപിക്കാന്‍ ശ്രമിക്കുന്നതായി ഹാര്‍ഡ്കാസില്‍ റെസ്റ്റോറന്റ് മാനേജിംഗ് ഡയറക്ടര്‍ സ്മിത ജാട്ടിയ പറഞ്ഞു.

2

ഉപഭോക്താക്കളുടെ സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധാനം. അത് തുടരും. റെസ്റ്റോറന്റുകളിലെ സുരക്ഷയും ശുചീകരണവും ഇരട്ടിയാക്കിയിട്ടുണ്ട്. അതോടൊപ്പം ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് കോണ്‍ടാക്ട്‌ലെസ്സ് വിതരണം ഉറപ്പാക്കുന്നത്. മാളുകളും റെസ്റ്റോറന്റുകളും സര്‍ക്കാര്‍ അടച്ചു പൂട്ടാന്‍ ഉത്തരവിട്ട സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴിയുള്ള വിതരണം വിപുലീകരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. അതേസമയം, ഉപഭോക്താക്കളുടെയും ഡെലിവറി ജീവനക്കാരുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് സീറോ കോണ്‍ടാക്ട് ഡെലിവറി അവതരിപ്പിച്ചതെന്ന് ജെഎഫ്എല്‍ പറയുന്നു.

3

ഇനിമുതല്‍ ഓണ്‍ലൈന്‍ ആപ്പ് വഴി ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കുമ്പോള്‍ സീറോ കോണ്‍ടാക്ട് ഡെലിവറി ഓപ്ഷന്‍ തിരഞ്ഞെടുക്കാം. ഇത് എല്ലാ പ്രീപെയ്ഡ് ഓര്‍ഡറുകള്‍ക്കും ബാധകമാണ്. ഡെലിവറി ജീവനക്കാരന്‍ ഉപഭോക്താവിന്റെ വാതിലിന് മുന്‍പില്‍ ഭക്ഷണ പൊതി വെക്കുകയും അത് ശേഖരിച്ചുവെന്ന് ഉറപ്പാക്കുകയും വേണം. നിലവിലെ സാഹചര്യത്തില്‍ സ്റ്റോറുകളിലും ഓണ്‍ലൈന്‍ വിതരണത്തിലും കര്‍ശനമായ ശുചിത്വ പ്രോട്ടോക്കോളുകള്‍ ഏര്‍പ്പെടുത്തിയതായും ജെഎഫ്എല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഡയറക്ടറുമായ പ്രതിക് പോട്ട പറഞ്ഞു. എല്ലാ ഡെലിവറി ജീവനക്കാരും ആരോഗ്യ പരിശോധനയ്ക്ക് ശേഷമാണ് നിയമിക്കപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more about: coronavirus delivery
English summary

കൊറോണ വൈറസ്; കോണ്‍ടാക്ട്‌ലെസ്സ് വിതരണവുമായി മക്‌ഡോണാള്‍സും ഡോമിനോസും

McDonald's and Domino's distribute contactless delivery because of coronavirus
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X