ഓഹരിയുടെ വില വര്‍ധനയ്ക്കൊപ്പം അധിക വരുമാനം ലഭിക്കുന്ന അവസരങ്ങളും ദീര്‍ഘകാല നിക്ഷേപകരെ തേടിയെത്താറുണ്ട്. കമ്പനികള്‍ അതാത് സമയങ്ങളില്‍ നല്കുന്ന ലാഭവിഹിതം, അവകാശ ഓഹരി, ബോണസ് ഓഹരി, ഷെയര്‍ ബൈബാക്ക് തുടങ്ങിയവയൊക്കെ നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടിത്തരുന്ന അവസരങ്ങളാണ്. ഇത്തരത്തില്‍ കൈനിറയെ ബോണസ് ഓഹരി നല്‍കുമെന്ന് പ്രഖ്യാപിച്ച മള്‍ട്ടിബാഗര്‍ ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ജിഎം പോളിപ്ലാസ്റ്റ്
വിവിധതരം പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ജിഎം പോളിപ്ലാസ്റ്റ്. 2003-ലാണ് കമ്പനിയുടെ തുടക്കം. എച്ച്ഐപിഎസ്, എബിഎസ്, പിഇടി, പിപി, എച്ച്ഡിപിഇ ഷീറ്റ്, ഉയര്‍ന്ന ഗുണമേന്മയുള്ള ഗ്രാന്യൂള്‍ എന്നിവയാണ് കമ്പനിയുടെ പ്രധാന ഉത്പന്നങ്ങള്‍. ഇവയുടെ ഉത്പാദന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി നവീന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നു. അമേരിക്ക, ബ്രിട്ടണ്, ചൈന ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങളുടെ കയറ്റുമതിയും ചെയ്യുന്നുണ്ട്.
ഓഹരി വിശദാംശം
ജിഎം പോളിപ്ലാസ്റ്റിന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 106 രൂപ നിരക്കിലും പിഇ അനുപാതം 40 മടങ്ങിലുമാണുള്ളത്. കഴിഞ്ഞ വര്‍ഷം മുതല്‍ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.12 ശതമാനമാണ്. നിലവില്‍ ജിഎം പോളിപ്ലാസ്റ്റിന്റെ വിപണിമൂല്യം 167 കോടിയാണ്.
അതേസമയം കമ്പനിയുടെ 73.54 ശതമാനം ഓഹരികളും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ പക്കലാണുള്ളത്. ബാക്കിയുള്ള 26.46 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ കൈവശമാണ്. അതേസമയം സെപ്റ്റംബര്‍ പാദത്തില്‍ ജിഎം പോളിപ്ലാസ്റ്റ് നേടിയ വരുമാനം 43.45 കോടിയും അറ്റാദായം 2.53 കോടിയുമാണ്.
ഓഹരി വില ചരിത്രം
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജിഎം പോളിപ്ലാസ്റ്റ് ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം തുടര്‍ച്ചയായി തിരുത്തിക്കുറിക്കുകയാണ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 31-ന് ശേഷം ഈ ഓഹരികള്‍ 5% വീതം അപ്പര്‍ സര്‍ക്യൂട്ടിലാണ് ദിവസവും ക്ലോസ് ചെയ്യുന്നത്. കഴിഞ്ഞ 3 മാസത്തിനിടെ മാത്രം ജിഎം പോളിപ്ലാസ്റ്റ് ഓഹരിയില്‍ 212% നേട്ടം രേഖപ്പെടുത്തി.
അതുപോലെ 2022-ല്‍ ഇതുവരെയായി 370% നേട്ടവും കരസ്ഥമാക്കിയിട്ടുണ്ട്. 52 ആഴ്ച കാലയളവില്‍ ജിഎം പോളിപ്ലാസ്റ്റ് ഓഹരിയുടെ ഉയര്‍ന്ന വില ഇന്നലത്തെ ക്ലോസിങ് നിലവാരമായ 869 രൂപയും താഴ്ന്ന വില 167 രൂപയുമാണ്.
ബോണസ് ഓഹരി
നവംബര്‍ 14-ന് ചേര്‍ന്ന ജിഎം പോളിപ്ലാസ്റ്റ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് നിക്ഷേപകര്‍ക്ക് ബോണസ് ഓഹരി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇതുപ്രകാരം 6:1 അനുപാതത്തിലാകും അധിക ഓഹരി അനുവദിക്കുക. അതായത്, കൈവശമുള്ള ഓരോ ഓഹരിക്കും വീതം അധികമായി 6 ഓഹരികള്‍ കൂടി നല്‍കുമെന്ന് സാരം. അര്‍ഹരായ നിക്ഷേപകരെ കണ്ടെത്തുന്നതിനുള്ള റെക്കോഡ് തീയതി വൈകാതെ പ്രഖ്യാപിക്കുമെന്നും ജിഎം പോളിപ്ലാസ്റ്റ് (BSE : 543239) കമ്പനി നേതൃത്വം വ്യക്തമാക്കി.
ശ്രദ്ധിക്കുക
ബോണസ് ഷെയര്‍ കിട്ടുമെന്ന് കരുതി ഓഹരി വാങ്ങുന്നതിന് മുമ്പെ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയും പരിശോധിക്കേണ്ടതുണ്ട്. പറയത്തക്ക കടബാധ്യകള്‍ ഇല്ലാത്തതിനൊപ്പം ആവര്‍ത്തന നിക്ഷേപം ആവശ്യമില്ലാത്ത തരം ബിസിനസ് മേഖലയിലുള്ളതും കമ്പനി നേടുന്ന ലാഭം കൃത്യമായി നിക്ഷേപകര്‍ക്ക് പങ്കുവെയ്ക്കുന്നതുമായ ഓഹരികള്‍ എല്ലാക്കാലത്തും നിക്ഷേപത്തിനുള്ള സുരക്ഷിത സങ്കേതങ്ങളാണ്.
അതിനാല്‍ ദീര്‍ഘകാല നിക്ഷേപത്തിന് ഓഹരിയെ തെരഞ്ഞെടുക്കുമ്പോള്‍ അവയുടെ ഭാവി ബിസിനസ് സാധ്യതയും മറ്റ് അടിസ്ഥാന ഘടകങ്ങളും പരിശോധിക്കുന്നതിനോടൊപ്പം കമ്പനിയുടെ ബോണസ് ഓഹരി/ ഡിവിഡന്റ് നല്കുന്ന ചരിത്രവും പരിശോധിക്കുന്നത് ഉചിതമായിരിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications