സോഫ്റ്റ്‌വെയർ ഭീമനായ മൈക്രോസോഫ്റ്റ് ജീവനക്കാരെ സ്ഥിരമായി വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ അനുവദിക്കുമെന്ന് യുഎസ് മാധ്യമങ്ങൾ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു. ആരോഗ്യ പ്രതിസന്ധി രൂക്ഷമാകുമ്പോൾ മിക്ക മൈക്രോസോഫ്റ്റ് ജോലിക്കാരും ഇപ്പോഴും വീട്ടിൽ തന്നെയിരുന്നാണ് ജോലി ചെയ്യുന്നത്. അടുത്ത വർഷം ജനുവരി വരെ യുഎസ് ഓഫീസുകൾ തുറക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ താത്പര്യമുള്ള ജീവനക്കാർക്ക് വീടുകളിലിരുന്ന് സ്ഥിരമായി ജോലി ചെയ്യാവുന്നതാണ്.
അനുമതി ആവശ്യം
എന്നാൽ അത്തരം സാഹചര്യങ്ങളിൽ അവർക്ക് ഓഫീസ് സ്ഥലം ഉപേക്ഷിക്കേണ്ടി വരും. ബിസിനസ്സ് ആവശ്യങ്ങൾ സന്തുലിതമാക്കുകയും വ്യക്തിഗത വർക്ക്സ്റ്റൈലുകളെ പിന്തുണയ്ക്കുകയും ചെയ്യുന്ന രീതിയാണ് മൈക്രോസോഫ്റ്റ് പിന്തുടരാൻ ശ്രമിക്കുന്നത്. സ്ഥിരമായി വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന് ജീവനക്കാർക്ക് അവരുടെ മാനേജർമാരുടെ അനുമതി ആവശ്യമാണെന്നും എന്നാൽ ആഴ്ചയിൽ 50 ശതമാനത്തിൽ താഴെ ദിവസം മാത്രമേ ഓഫീസിന് പുറത്ത് അനുമതിയില്ലാതെ ജോലി ചെയ്യാൻ കഴിയബവെന്നും വെർജ് റിപ്പോർട്ട് ചെയ്തു.
വീട്ടിലിരുന്ന് ജോലി ചെയ്യാൻ കഴിയാത്തത് ആർക്ക്?
മൈക്രോസോഫ്റ്റിന്റെ ലാബുകളിൽ ജോലി ചെയ്യുന്നവർക്കും ജീവനക്കാരെ പരിശീലിപ്പിക്കുന്നവർക്കും മറ്റും വീട്ടിലിരുന്ന് ജോലി ചെയ്യാൻ സാധിക്കില്ല. പുതിയ പരിഷ്കാരം വഴി തങ്ങളുടെ തൊഴിലാളികൾക്ക് അമേരിക്കയിലുടനീളം അല്ലെങ്കിൽ മറ്റ് രാജ്യങ്ങളിലേയ്ക്കും താമസം മാറ്റാൻ കഴിയുമെന്നും ദി വെർജ് റിപ്പോർട്ട് ചെയ്തു.
ജീവനക്കാരുടെ എണ്ണം
സ്ഥലം മാറുന്നവർക്ക് അവർ പോകുന്നിടത്തെ ആശ്രയിച്ച് അവരുടെ ശമ്പളം മാറും. കൂടാതെ കമ്പനി ജീവനക്കാരുടെ ഹോം ഓഫീസുകൾക്കുള്ള ചെലവുകൾ വഹിക്കുമെങ്കിലും, പുന:സ്ഥാപന ചെലവുകൾ വഹിക്കില്ല. സെക്യൂരിറ്റീസ് ഫയലിംഗ് അനുസരിച്ച് ജൂൺ അവസാനത്തോടെ മൈക്രോസോഫ്റ്റിൽ 163,000 പേർ ജോലി ചെയ്യുന്നുണ്ട്. അവരിൽ 96,000 പേർ യുഎസിലാണ് ജോലി ചെയ്യുന്നത്.
ഫേസ്ബുക്ക്
ഫേസ്ബുക്ക് ഉൾപ്പെടെയുള്ള ചില പ്രമുഖ ടെക് സ്ഥാപനങ്ങൾ ഇതിനകം തന്നെ വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നത് സ്ഥിരമാക്കിയിട്ടുണ്ട്. ഫേസ്ബുക്കിന്റെ പകുതി ജീവനക്കാരും അഞ്ച് മുതൽ 10 വർഷത്തിനുള്ളിൽ സ്ഥിരമായി വീട്ടിൽ ഇരുന്ന് ജോലി ചെയ്യുമെന്ന് മാർക്ക് സക്കർബർഗ് പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
