മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല ഇന്ത്യ സന്ദര്‍ശിക്കാന്‍ സാധ്യത

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ (സിഇഒ) സത്യ നാദെല്ല ഈ മാസം അവസാനത്തില്‍ ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ വംശജനായ മൈക്രോസോഫ്റ്റ് സിഇഒ, അടുത്തിടെ ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ചിരുന്നു. മൈക്രോസോഫ്റ്റ് ഉള്‍പ്പടെയുള്ള വിവിധ കമ്പനികളുടെ പ്രധാന വിപണിയാണ് ഇന്ത്യ.

സത്യ നാദെല്ല ജനിച്ചു വളര്‍ന്ന ഹൈദരാബാദിലാണ് മൈക്രോസോഫ്റ്റിന്റെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററുള്ളത്. അമേരിക്കയ്ക്ക് പുറത്തുള്ള, മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സെന്റര്‍ കൂടിയാണിത്. ഫെബ്രുവരി 24-26 തീയതികളിലാവും നാദെല്ലയുടെ ഇന്ത്യ സന്ദര്‍ശനം. ന്യൂഡല്‍ഹി, ടെക് ഹബ്ബായ ബെംഗലൂരു, ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ എന്നീ നഗരങ്ങളാവും മൈക്രോസോഫ്റ്റ് സിഇഒ സന്ദര്‍ശിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

1

പ്രമുഖ ഇന്ത്യന്‍ വ്യവസായികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്താനിടയുണ്ടെന്നും സൂചനകളുണ്ട്. എന്നാലിത് സംബന്ധിച്ച് കമ്പനി ഔദ്യോഗിക പ്രഖ്യാപനം നടത്താത്തതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി - സത്യ നാദെല്ല കൂടിക്കാഴ്ച്ചയ്ക്കും മൈക്രോസോഫ്റ്റ് ശ്രമം നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നു. എന്നാല്‍, പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിനോടിതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തെ വിമര്‍ശിച്ചുകൊണ്ട് അടുത്തിടെ സത്യ നാദെല്ല രംഗത്തെത്തിയിരുന്നു.

2

മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന ഏറ്റവും പുതിയ നിയമം മുസ്ലീം ഇതര മതസ്ഥര്‍ക്ക് മാത്രം പൗരത്വം ഉറപ്പാക്കാനിടയുള്ളതാണ്, ഇത് മോശമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. മൈക്രോസോഫ്റ്റ് സംഘടിപ്പിച്ച പരിപാടിയില്‍ ബസ്സ്ഫീഡ് ചീഫ് എഡിറ്ററോട് സംസാരിക്കുന്നതിനിടിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. നാദെല്ലയുടെ പ്രസ്താവനയ്‌ക്കെതിരെ ഭരണപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി എത്തിയതോടെ സംഭവം വിവാദമായി. ശേഷം എല്ലാ രാജ്യത്തിനും അവരവരുടെ അതിര്‍ത്തി സംരക്ഷിക്കാനുള്ള അധികാരവും അവകാശവുമുണ്ടെന്ന നാദെല്ലയുടെ പ്രസ്താവനയുമായി മൈക്രോസോഫ്റ്റ് രംഗത്തെത്തി.

3

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ സാങ്കേതിക കമ്പനിക്കുള്ള നിയമങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമാക്കുന്നതിനിടയിലെ നാദെല്ലയുടെ സന്ദര്‍ശനം വന്‍ പ്രാധാന്യത്തോടെയാണ് ഏവരും നോക്കിക്കാണുന്നത്. ആമസോണ്‍ സിഇഒ ജെഫ് ബെസോസിന്റെ സന്ദര്‍ശനത്തിന് ശേഷമാണ് മൈക്രോസോഫ്റ്റ് സിഇഒയും ഇന്ത്യയിലെത്തുന്നതെന്നതും പ്രാധാന്യം നല്‍കുന്നു. അമേരിക്കന്‍ ഇ-കൊമേഴ്‌സ് മേഖലയോടെ കടുത്ത നിലപാട് ഇന്ത്യ നിലവില്‍ സ്വീകരിക്കുന്നത്. ആമസോണ്‍, വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട് എന്നിവയ്‌ക്കെതിരെയുള്ള അന്വേഷണ ഉത്തരവുകള്‍ ഇതിനുദാഹരണം. ബെസോസ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. കമ്പനി അധികൃതര്‍ ബെസോസ് - മോദി കൂടിക്കാഴ്ചയ്ക്കായി നിരന്തര ശ്രമം നടത്തിയിരുന്നെങ്കിലും ലക്ഷ്യം കണ്ടില്ല.

English summary

മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല ഇന്ത്യ സന്ദര്‍ശിക്കാന്‍ സാധ്യത

microsoft ceo satya nadella visit india.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X