ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് കമ്പനികളില്‍ നിന്നും അതാത് സമയങ്ങളില്‍ കിട്ടുന്ന ലാഭവിഹിതം അഥവാ ഡിവിഡന്റ്. നേടുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം സ്വന്തമാക്കാനുള്ള സാധ്യതയുമുണ്ട്.
അതേസമയം കമ്പനിയുടെ ലാഭത്തില്‍ വര്‍ധന കൈവരിച്ചതിനു പിന്നാലെ വമ്പൻ ഇടക്കാല (സ്പെഷ്യല്‍) ലാഭവിഹിതം പ്രഖ്യാപിച്ച മിഡ് കാപ് ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ഇടക്കാല ലാഭവിഹിതം
കമ്പനി വാര്‍ഷിക പൊതുയോഗം കൂടുന്നതിനു മുന്നേയും വാര്‍ഷിക പ്രവര്‍ത്തന ഫലം പ്രഖ്യാപിക്കുന്നതിനു മുന്നോടിയായും നല്കുന്ന പ്രതിയോഹരി ലാഭവീതമാണ് ഇടക്കാല ലാഭവിഹിതം. കൈവശം വെച്ചിരിക്കുന്ന പ്രവര്‍ത്തന ലാഭത്തില്‍ നിന്നായിരിക്കും ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യുക. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുന്നേ ലാഭവിഹിതം നല്കുന്നതിനാല് ഒരുപോലെ ഗുണവും ദോഷവുമുണ്ട്.
സമീപഭാവിയിലും കമ്പനി ലാഭം കൈവരിക്കുമെന്ന ആത്മവിശ്വാസം വര്‍ദ്ധിക്കുമ്പോള്‍ ഇടക്കാല ലാഭവിഹിതം നല്‍കാം. എന്നാല്‍ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ സമയം അവശേഷിക്കുന്നതിനാല്‍ ഏതെങ്കിലും തരത്തില്‍ നഷ്ടമുണ്ടായാല്‍, ലാഭവിഹിതം നേരത്തെ നല്‍കിയത് വിനയാകുകയും ചെയ്യാം.
3എം ഇന്ത്യ
വിവിധ മേഖലകളിലേക്ക് ആവശ്യമായ വ്യാവസായിക ഉപകരണങ്ങളും വൈവിധ്യമേറിയ ഉത്പന്നങ്ങളും നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് '3എം ഇന്ത്യ'. അമേരിക്കയിലെ '3എം' കമ്പനിയുടെ ലിസ്റ്റ് ചെയ്യപ്പെട്ട പ്രമുഖ ഉപകമ്പനിയാണിത്. മെഡിക്കല്‍ ഉപകരണങ്ങള്‍, കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍, വാഹനത്തിനുള്ള ഫില്‍ട്ടര്‍, പശ, ലേബല്‍, വിവിധതരം ആവരണം നിര്‍മിക്കുന്നതിലുമാണ് കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്. കമ്പനിക്ക് കടബാധ്യതയില്ല. സാമ്പത്തിക ഭദ്രതയുമുണ്ട്.
ഓഹരി വിശദാംശം
3എം ഇന്ത്യ കമ്പനിക്ക് ആകെ 1.13 കോടി ഓഹരികളാണുള്ളത്. ഇതില്‍ 75 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പ് കൈവശം വെച്ചിരിക്കുന്നു. വിദേശ നിക്ഷേപകര്‍ക്ക് 4.26 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 6.9 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. 3എം ഇന്ത്യയുടെ പ്രതിയോഹരി ബുക്ക് വാല്യൂ 2,370 രൂപ നിരക്കിലും പിഇ അനുപാതം 75 മടങ്ങിലുമാണുള്ളത്.
കമ്പനിയുടെ നിലവിലെ വിപണി മൂല്യം 26,413 കോടിയാണ്. അതേസമയം 5% കുതിച്ചുയര്‍ന്ന് 23,484 രൂപയിലായിരുന്നു 3എം ഇന്ത്യ ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഈ മിഡ് കാപ് ഓഹരിയുടെ ഉയര്‍ന്ന വില 27,750 രൂപയും താഴ്ന്ന വില 17,273 രൂപയുമാണ്.
സാമ്പത്തികം
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 3എം ഇന്ത്യ (BSE: 523395, NSE : 3MINDIA) നേടിയ വരുമാനം 977 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 16 ശതമാനം വര്‍ധന രേഖപ്പെടുത്തി. ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ കമ്പനി നേടിയ അറ്റാദായം 106 കോടിയായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 65% വര്‍ധനയാണിത്. ഇതോടെ പ്രതിയോഹരി വരുമാനവും 57 രൂപയില്‍ നിന്നും 94.30 രൂപയായി ഉയര്‍ന്നു. ഇതിനോടൊപ്പം ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.
ഇടക്കാല ലാഭവിഹിതം
ഇന്നു ചേര്‍ന്ന 3എം ഇന്ത്യയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് നിക്ഷേപകര്‍ക്ക് ഇടക്കാല (സ്പെഷ്യല്‍) ലാഭവിഹിതം നല്‍കുമെന്ന് അറിയിച്ചത്. ഇതുപ്രകാരം ഓഹരിയൊന്നിന് 850 രൂപ വീതം നിക്ഷേപകര്‍ക്ക് ലഭിക്കും. ലാഭവിഹിതം വിതരണം ചെയ്യുന്നതിനായി അര്‍ഹരായ നിക്ഷേപകരെ കണ്ടെത്തുന്നതിനുള്ള റെക്കോഡ് തീയതിയായി നവംബര്‍ 22 നിശ്ചയിച്ചു. പ്രഖ്യാപിച്ച ലാഭവിഹിതം ഡിസംബര്‍ 9-ന് മുന്നെ കൈമാറുമെന്നും 3എം ഇന്ത്യ കമ്പനിയുടെ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
ശ്രദ്ധിക്കുക
ഏതെങ്കിലും ഒരു വര്‍ഷം ഉയര്‍ന്ന ഡിവിഡന്റ് പ്രഖ്യാപിച്ചതു കൊണ്ടു മാത്രം കാര്യമില്ല. എല്ലാ വര്‍ഷവും സ്ഥിരതയാര്‍ന്ന ലാഭവിഹിതം നല്കുന്ന ഓഹരികള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കമ്പനിയുടെ മൊത്തത്തിലുള്ള പ്രകടനം സ്ഥിരതയാര്‍ന്നതല്ലെങ്കില്‍ കൈ പൊള്ളിയേക്കാം. അതിനാല്‍ ദീര്‍ഘകാല നിക്ഷേപത്തിന് ഓഹരിയെ തെരഞ്ഞെടുക്കുമ്പോള്‍ അവയുടെ ഭാവി ബിസിനസ് സാധ്യതയും മറ്റ് അടിസ്ഥാന ഘടകങ്ങളും പരിശോധിക്കുന്നതിനോടൊപ്പം കമ്പനിയുടെ ബോണസ് ഓഹരി/ ഡിവിഡന്റ് നല്കുന്ന പൂര്‍വകാല ചരിത്രവും പരിശോധിക്കുന്നത് ഉചിതമായിരിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications