അറിഞ്ഞോ, 'മ്മടെ തൃശ്ശൂർ പൂരം' ഡിസംബർ നാലിന് ദുബായിൽ

By Desk
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുബായ്: ദുബായിയെ താളമേളങ്ങളുടെ ആഘോഷം നിറഞ്ഞ പൂരപ്പറമ്പക്കാനായി 'മ്മടെ പൂരം' എത്തുന്നു. ഇക്വിറ്റി പ്ളസ് അഡ്വര്ടൈസിങ്ങും MMDE Thrissur UAE -യും സംയുക്തമായി സംഘടിപ്പിക്കുന്ന 'മ്മടെ തൃശ്ശൂർ പൂരം ദുബായ് 2022' ആഘോഷം ഡിസംബര് 4ന് ഞായറാഴ്ച ദുബായ് എത്തിസലാത്ത് അക്കാദമിയിൽ അരങ്ങേറും. മുൻവർഷങ്ങളിലെ പോലെ ഇത്തവണയും നാട്ടിലെ തൃശ്ശൂർ പൂരത്തിന്റെ ആവേശവും പൊലിമയും ദുബായ് മണ്ണിൽ പകർത്താൻ കഴിയുമെന്ന ആത്മവിശ്വാസം സംഘാടകർ പങ്കുവെയ്ക്കുന്നു.

 
അറിഞ്ഞോ, 'മ്മടെ തൃശ്ശൂർ പൂരം' ഡിസംബർ നാലിന് ദുബായിൽ

കൊടിയേറ്റം, ഇരുകോൽ പഞ്ചാരി മേളം, മഠത്തിൽവരവു പഞ്ചവാദ്യം, കാവടിയാട്ടം, നാദസ്വരം, ഇലഞ്ഞിത്തറ പാണ്ടി മേളം, ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, ലൈവ് ബാന്ഡ്, കൊടിയറക്കം എന്നിവ പൂരപ്പറമ്പിൽ അരങ്ങേറും. മേളലയങ്ങളുടെ വാദ്യഘോഷപ്പെരുമയിൽ ആർത്തിരമ്പുന്ന ജനസാഗരത്തോടൊപ്പം നൂറിലധികം വാദ്യകലാകാരന്മാരാണ് 'മ്മടെ തൃശ്ശൂർ പൂരത്തിൽ' പങ്കെടുക്കുക. വിണ്ണിൽ നിന്ന് താളക്രമങ്ങളെ വിരൽത്തുമ്പിൽ സംയോജിപ്പിച്ച് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ പ്രവാസലോകത്ത് ആദ്യമായൊരുക്കുന്ന മട്ടന്നൂർ സ്പെഷ്യൽ ഇരുകോൽ പഞ്ചാരി മേളം പരിപാടിയുടെ പ്രധാനാകർഷണമാണ്. പാറമേക്കാവിന്റെ പ്രമാണം വഹിക്കുന്ന ശ്രീ പറക്കാട്‌ തങ്കപ്പൻ മാരാരുടെ മേജർ സെറ്റ് പഞ്ചവാദ്യവും 'മ്മടെ തൃശ്ശൂർ പൂരത്തിന്റെ' മാറ്റുകൂട്ടും.

നൂറിലധികം കലാകാരൻമാരെ അണിനിരത്തി പത്മശ്രീ പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിലുള്ള ലോകപ്രശസ്തമായ ഇലഞ്ഞിത്തറ പാണ്ടി മേളം കാഴ്ച്ചക്കാരുടെ മനംനിറയ്ക്കും. പ്രശസ്ത പിന്നണി ഗായകരും സംസ്ഥാന പുരസ്ക്കാര ജേതാക്കളുമായ സൂരജ് സന്തോഷും നിത്യാ മാമനും ഒരുമിക്കുന്ന ലൈവ് ബാന്ഡ് മ്യൂസിക്ക് നൈറ്റും പരിപാടിയുടെ മേന്മയാണ്. കേളി, കാളകളി, ഘോഷയാത്ര, റോബോട്ടിക്ക് ആനകൾ, തൃശ്ശൂർ കോട്ടപ്പുറം ദേശം പുലിക്കളി, കരിയന്നൂർ സഹോദരങ്ങളുടെ നാദസ്വര മേളം, കാവടിയാട്ടം, കുടമാറ്റം എന്നിവയും പൂര നഗരിയിലെത്തുന്നവര്ക്ക് ആസ്വദിക്കാം.

നിക്കായ് ആണ് 'മ്മടെ തൃശൂര് പൂരത്തിന്റെ' ടൈറ്റിൽ സ്പോൺസർ. ജിആർബി പ്യുവർ ഗീ, ഇഗ്ലൂ ഐസ്ക്രീം, ഫിൽമി, ഹോട്ട് പാക്ക്, വൾക്കൻ, ലെയ്ത്ത് ഇലക്ട്രോ മെക്കാനിക്കൽ, യുഎക്യൂ ഫോംസ്, മിക്കാസ ഗ്രൂപ്പ്, ജെഎംജെ ഹൌസിങ് ലിമിറ്റഡ്, ഫോർട്ടെൽ ഗ്ലോബൽ എന്നിവർ പരിപാടിയുടെ അസോസിയേറ്റ് സ്പോണ്സര്മാരാണ്. റസ്റ്റോറൻറ് പാർട്ണർ ബാക്ക് വാട്ടേര്സ് റെസ്റ്റോറന്റ് ഉമ്മുല്ഖുവൈന് (Backwaters Restaurant).

ഹിറ്റ് 96.7, ഡെയ്ലിഹണ്ട്, ഗള്ഫ് മാധ്യമം, സീ കേരളം എന്നിവയാണ് മീഡിയ പാർട്ണർമാർ. ഇക്വിറ്റി പ്ളസ് അഡ്വര്ടൈസിങ്ങും മ്മടെ തൃശൂരുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. മ്മടെ തൃശൂര് പൂരം ടിക്കറ്റുകൾ പ്ലളാറ്റിനം ലിസ്റ്റ് ടിക്കറ്റ്സ് (https://platinumlist.net/) എന്ന ഓൺലൈൻ സൈറ്റിൽ ലഭ്യമാണ്. സിംഗിൾ എന്ട്രി ടിക്കറ്റിന് 60 യുഎഇ ദിർഹവും നാല് പേർക്ക് എന്ട്രി ലഭിക്കുന്ന ഗ്രൂപ്പ് ടിക്കറ്റിന് 210 യുഎഇ ദിർഹവുമാണ് നിരക്കുകൾ.

Read more about: dubai
English summary

Mmade Thrissur Pooram Set To Begin In Dubai; Everything To Know

Mmade Thrissur Pooram Set To Begin In Dubai; Everything To Know. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X